ഇസ്ലാമാബാദ്: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ കാശ്മീരിലെ സമാധാന ചര്‍ച്ചകള്‍ക്ക് സാധ്യത തെളിയുമെന്ന് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. കാശ്മീരിലെ പ്രശ്നപരിഹാരത്തിന് ഇന്ത്യയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത് തടസമാകുമെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കി. വിദേശമാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇമ്രാന് ഖാന് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ഇന്ത്യയില്‍ മുസ്ലീംകള്‍ക്കെതിരെ ആക്രമണം നടക്കുകയാണെന്നും ഇമ്രാന് ഖാന് ആരോപിച്ചു. ഇന്ത്യയില്‍ ഇപ്പോള്‍ എന്താണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read
രാഹുലിന്റെ വയനാട്ടിലെ റാലി കണ്ടാൽ അത് ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്നു മനസിലാകില്ല: അമിത് ഷാവര്ഷങ്ങളായി ഇന്ത്യയില്‍ സമാധനത്തോടെ കഴിഞ്ഞിരുന്ന മുസ്ലീം വിഭാഗത്തില്‍പ്പെട്ടവര്‍ ഇപ്പോള്‍ ഭയപ്പാടിലാണ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചിമിന്‍ നെതന്യാഹുവിനെപ്പോലെ നരേന്ദ്ര മോദിയും ഭീതിയും രാജ്യസ്നേഹവും ഉണ്ടാക്കി വോട്ടു നേടാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.