നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • നൊബേൽ സമ്മാനം ലഭിക്കാൻ താൻ യോഗ്യനല്ല; അത് അർഹിക്കുന്ന വേറൊരാളുണ്ട്: മനസുതുറന്ന് ഇമ്രാൻ ഖാൻ

  നൊബേൽ സമ്മാനം ലഭിക്കാൻ താൻ യോഗ്യനല്ല; അത് അർഹിക്കുന്ന വേറൊരാളുണ്ട്: മനസുതുറന്ന് ഇമ്രാൻ ഖാൻ

  അതേസമയം, സമാധാന നൊബേലിന് പരിഗണിക്കപ്പെടാൻ മാത്രം താൻ ശ്രേഷ്ഠനാണെന്ന് കരുതുന്നില്ലെന്നാണ് ഇമ്രാൻ ഖാൻ ട്വിറ്ററിൽ മറുപടി നൽകിയത്.

  ഇമ്രാൻ ഖാൻ

  ഇമ്രാൻ ഖാൻ

  • Share this:
   ഇസ്ലാമബാദ്: ഫെബ്രുവരി 14ന് ആയിരുന്നു പുൽവാമയിൽ ഭീകരാക്രമണത്തിൽ ഇന്ത്യയുടെ 40 സി ആർ പി എഫ് ജവാൻമാർ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഭീകരവാദ സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഇതിനു മറുപടിയായി ഇന്ത്യ പാകിസ്ഥാനിലെ ബാലകോട്ടിലെ ജെയ്ഷ്-ഇ-മുഹമ്മദ് താവളം ആക്രമിച്ചു. തുടർന്ന് അതിർത്തിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഭീകരർ കൊല്ലപ്പെട്ടു. പക്ഷേ, ഏറ്റുമുട്ടലിൽ ജവാൻമാർ വീരമൃത്യു വരിക്കുകയും ചെയ്തു.

   ഏറ്റുമുട്ടലിനിടയിൽ ഇന്ത്യൻ എയർ ഫോഴ്സ് പൈലറ്റ് അഭിനന്ദൻ വർതമാൻ പാകിസ്ഥാൻ സൈന്യത്തിന്‍റെ പിടിയിലായിരുന്നു. എന്നാൽ, അന്താരാഷ്ട്ര സമ്മർദ്ദം ശക്തമായപ്പോൾ വളരെ പെട്ടെന്നു തന്നെ അഭിനന്ദൻ വർതമാനെ പാകിസ്ഥാൻ ഇന്ത്യയിലേക്ക് മടക്കി അയച്ചിരുന്നു. ഇതിനു ശേഷമാണ് ഓൺലൈനിൽ വ്യാപകമായി ഇമ്രാൻ ഖാനു വേണ്ടി മുറവിളി ഉയർന്നത്. ഇമ്രാൻ ഖാന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണമെന്ന് പറഞ്ഞായിരുന്നു ട്വിറ്ററിൽ പ്രചാരണം.

   ബലാക്കോട്ട് ആക്രമണം: മരണസംഖ്യ പറയാൻ സാധിക്കില്ലെന്ന് വ്യോമസേന മേധാവി

   പാകിസ്ഥാൻ പാർലമെന്‍റിൽ ലോകത്തിലെ ഏറ്റവും വലിയ ബഹുമതിക്ക് ഇമ്രാൻ ഖാന്‍റെ പേര് നിർദ്ദേശിച്ചു കൊണ്ടുള്ള തീരുമാനം ഇൻഫർമേഷൻ മിനിസ്റ്റർ ഫവാദ് ചൌദരി സമർപ്പിച്ചു. പാകിസ്ഥാൻ ഓൺലൈനിൽ ട്രെൻഡിങ്ങിൽ ഏറ്റവും മുകളിൽ നിൽക്കുന്ന ഹാഷ് ടാഗ് ഇപ്പോൾ #NobelPeacePrizeForImranKhan ആണ്. അതേസമയം, ഇതിനെതിരെ പരാതിയും പാകിസ്ഥാനിൽ ഉയർന്നു കഴിഞ്ഞു.

   ഇതിനിടെ തനിക്കുവേണ്ടി ഉയരുന്ന നൊബേൽ സമ്മാന നാമനിർദ്ദേശങ്ങൾക്ക് മറുപടിയുമായി ഇമ്രാൻ ഖാൻ രംഗത്തെത്തി. സമാധാന നൊബേലിന് പരിഗണിക്കപ്പെടാൻ മാത്രം താൻ ശ്രേഷ്ഠനാണെന്ന് കരുതുന്നില്ലെന്നാണ് അദ്ദേഹം ട്വിറ്ററിൽ മറുപടി നൽകിയത്. കശ്മീർ പ്രശ്നം പരിഹരിക്കാൻ ആർക്കാണോ കഴിയുന്നത് അവർക്കാണ് നൊബേൽ സമ്മാനം ലഭിക്കേണ്ടതെന്നും ഇമ്രാൻ ഖാൻ ട്വിറ്ററിൽ പറഞ്ഞു.

   അതേസമയം, ഇമ്രാൻ ഖാന്‍റെ ട്വീറ്റിന് സമ്മിശ്ര പ്രതികരണമാണ് ഇന്‍റർനെറ്റിൽ ലഭിക്കുന്നത്.

   First published:
   )}