ഇന്ത്യയുടെ വോട്ട് ചരിത്രത്തിൽ ഇതാദ്യം; കുഞ്ഞുങ്ങൾക്ക് ക്രഷ് ഒരുക്കി പോളിംഗ് ബൂത്തുകൾ

നഗരമേഖലയിലെ മിക്ക സ്ത്രീകളും വോട്ട് ചെയ്യാൻ വരുമ്പോൾ അവരുടെ കുഞ്ഞുങ്ങളെയും ഒപ്പം കൂട്ടുന്നതായി നിരീക്ഷണത്തിൽ കണ്ടെത്തിയിരുന്നു.

News18 Malayalam | news18
Updated: October 21, 2019, 6:23 PM IST
ഇന്ത്യയുടെ വോട്ട് ചരിത്രത്തിൽ ഇതാദ്യം; കുഞ്ഞുങ്ങൾക്ക് ക്രഷ് ഒരുക്കി പോളിംഗ് ബൂത്തുകൾ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: October 21, 2019, 6:23 PM IST IST
  • Share this:
മുംബൈ: അമ്മമാരായ വോട്ടർമാർക്ക് പോളിംഗ് എളുപ്പവും സുഖകരവുമാക്കാൻ ഒരു കൈ സഹായവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മഹാരാഷ്ട്രയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ ആദ്യശ്രമം തുടങ്ങിയത്. കുഞ്ഞുങ്ങളുമായി വോട്ട് ചെയ്യാനെത്തുന്ന വനിതകൾക്ക് സുഗമമായി വോട്ട് ചെയ്യാൻ ക്രഷുകൾ തുറന്നു. പോളിംഗ് സ്റ്റേഷനിൽ എത്തിയാൽ അമ്മമാർക്ക് കുഞ്ഞുങ്ങളെ ക്രഷിൽ ഏൽപിക്കാം. വോട്ട് രേഖപ്പെടുത്തി കഴിയുന്നതു വരെ കുഞ്ഞ് ക്രഷിൽ സുഖമായി ഇരുന്നുകൊള്ളും.

വീട്ടിൽ കുഞ്ഞുങ്ങളെ നോക്കാൻ വേറെ ആരുമില്ലാത്ത സ്ത്രീകൾക്ക് വോട്ട് ചെയ്യാൻ പോകുമ്പോൾ കുഞ്ഞുങ്ങളെയും നിർബന്ധമായും കൂടെ കൊണ്ടുപോകണം. പോളിംഗ് സ്റ്റേഷനിൽ എത്തിയാലും കുഞ്ഞുമായി വരിയിൽ കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ഇതിനൊരു ആശ്വാസമാണ് പോളിംഗ് ബൂത്തിൽ ക്രഷ് തുറന്നതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ അമ്മമാർക്ക് നൽകിയിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

ആറു മണിക്ക് ക്യൂവില്‍ ഉള്ളവര്‍ക്ക് എത്ര വൈകിയാലും വോട്ട് ചെയ്യാം; തെരഞ്ഞെടുപ്പ് കമ്മിഷൻ

ലോക്സഭാ തെരഞ്ഞെടുപ്പിൽ പരീക്ഷണമെന്ന നിലയിൽ ഇത് നടപ്പാക്കിയിരുന്നു. അതിന്‍റെ തുടർച്ചയെന്നോണമാണ് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ഇത് പരീക്ഷിച്ചതെന്നും പോളിംഗ് ബൂത്തിൽ എത്തുന്ന അമ്മമാർക്ക് കുഞ്ഞുങ്ങളെ ക്രഷിലാക്കിയതിനു ശേഷം സമയമെടുത്ത് വോട്ട് ചെയ്യാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് എത്തുന്നത് എങ്ങനെയാണെന്നും എത്രസമയം വോട്ടർമാർ പോളിംഗ് ബൂത്തിൽ ചെലവഴിക്കുന്നുണ്ടെന്നും നിരീക്ഷിച്ചതിനു ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരമൊരു മുൻകൈയെടുത്തത്. നഗരമേഖലയിലെ മിക്ക സ്ത്രീകളും വോട്ട് ചെയ്യാൻ വരുമ്പോൾ അവരുടെ കുഞ്ഞുങ്ങളെയും ഒപ്പം കൂട്ടുന്നതായി നിരീക്ഷണത്തിൽ കണ്ടെത്തിയിരുന്നു.

'കുഞ്ഞുങ്ങളെ പോളിംഗ് ബൂത്തിനുള്ളിൽ പ്രവേശിപ്പിക്കാൻ നിയമം അനുവദിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് താൽക്കാലിക ക്രഷ് പോളിംഗ് ബൂത്തിൽ തുറക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. ക്രഷിൽ ഒരു അങ്കണവാടി ടീച്ചറും കുട്ടികൾക്ക് കളിക്കാനാവശ്യമായ കളിപ്പാട്ടങ്ങളും ആയിരിക്കും ഉണ്ടാകുക' - തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 21, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading