HOME » NEWS » India » IN A JUDGMENT TRIAL JUDGE REFERS TO SANSKRIT SHLOKA AND GAZALS BY JAGJIT SINGH PATNA HIGH COURT WANTS HIM TO UNDERGO TRAINING AT JUDICIAL ACADEMY GH

വിധിന്യായത്തിൽ സംസ്കൃത ശ്ലോകങ്ങളും ഗസലുകളും; ജഡ്ജിയ്ക്ക് പ്രത്യേക പരിശീലനം കൊടുക്കണമെന്ന് ഹൈക്കോടതി

വിചാരണക്കോടതി ജഡ്ജിയിൽ നിന്നുണ്ടായ ഈ അസാധാരണ ഇടപെടലിനെ തുടർന്ന് അദ്ദേഹത്തിന് ജുഡീഷ്യൽ അക്കാദമിയിൽ പ്രത്യേക പരിശീലനം നൽകണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

News18 Malayalam | news18-malayalam
Updated: April 15, 2021, 11:46 AM IST
വിധിന്യായത്തിൽ സംസ്കൃത ശ്ലോകങ്ങളും ഗസലുകളും; ജഡ്ജിയ്ക്ക് പ്രത്യേക പരിശീലനം കൊടുക്കണമെന്ന് ഹൈക്കോടതി
പ്രതീകാത്മക ചിത്രം
  • Share this:
പോക്സോ നിയമപ്രകാരം പ്രതിയ്ക്ക് ശിക്ഷ വിധിക്കവെ വിചാരണക്കോടതി സംസ്കൃത ശ്ലോകങ്ങളും ജഗ്ജീത് സിങ്ങിന്റെ ഗസലുകളും ഉദ്ധരിച്ച സംഭവത്തിൽ കടുത്ത വിമർശനവുമായി പട്ന ഹൈക്കോടതി. ജസ്റ്റിസ് ബീരേന്ദ്രകുമാറിന്റെ സിംഗിൾ ജഡ്ജ് ബെഞ്ച് പ്രസ്തുത വിധിന്യായത്തിന്റെ നിലവാരത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ന്യായാധിപന്മാർക്ക് നിയമ തത്വങ്ങളെക്കുറിച്ച് ശരിയായ അറിവ് ഉണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറയുകയും ചെയ്തു.

"അപ്പീൽ നൽകിയയാൾക്കെതിരെ ശിക്ഷ വിധിക്കുമ്പോൾ വിചാരണക്കോടതി ജഡ്ജി സംസ്കൃത ശ്ലോകങ്ങളും അന്തരിച്ച ജഗ്ജീത് സിങ്ങിന്റെ ഗസലുകളും ഉദ്ധരിക്കുകയുണ്ടായി. ഒരു വിചാരണക്കോടതി ജഡ്ജിയ്ക്ക്, പ്രത്യേകിച്ച് വധശിക്ഷ വരെ നൽകാൻ അധികാരമുള്ള ഒരു ജഡ്ജിയ്ക്ക് നിയമതത്വങ്ങളെക്കുറിച്ച് ശരിയായ അറിവുണ്ടായിരിക്കണം. തന്റെ മുന്നിലെ പ്രതിയുടെ ജീവിതത്തെയും സ്വാതന്ത്ര്യത്തെയും സംബന്ധിച്ച നിർണായകമായ തീരുമാനം കൈക്കൊള്ളാനുള്ള ഉത്തരവാദിത്തം ശരിയായ രീതിയിൽ വിനിയോഗിക്കാനും കഴിയണം". ഹൈക്കോടതി അഭിപ്രായപ്പെട്ടു.



നിയമതത്വങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ നീതിനിർവഹണത്തെ ബാധിക്കുകയും കക്ഷികളെ അനാവശ്യമായി ഉപദ്രവിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുമെന്നും ഹൈക്കോടതി സൂചിപ്പിച്ചു. വിചാരണക്കോടതി ജഡ്ജിയിൽ നിന്നുണ്ടായ ഈ അസാധാരണ ഇടപെടലിനെ തുടർന്ന് അദ്ദേഹത്തിന് ജുഡീഷ്യൽ അക്കാദമിയിൽ പ്രത്യേക പരിശീലനം നൽകണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. "ജുഡീഷ്യൽ ഓഫീസർമാർക്ക് കൃത്യമായ പരിശീലനം ലഭിക്കുന്നുണ്ടെന്നും നിയമതത്വങ്ങളെ കുറിച്ച് ശരിയായ ധാരണ വികസിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താൻ ഈ വിധിന്യായവും വിചാരണക്കോടതി ജഡ്ജിയുടെ വിധിന്യായവും ബീഹാർ ജുഡീഷ്യൽ അക്കാദമി ഡയറക്ടർക്ക് കൈമാറേണ്ടതുണ്ട്. വിചാരണക്കോടതി ജഡ്ജിയ്ക്ക് ജുഡീഷ്യൽ അക്കാദമിയിൽ പ്രത്യേക പരിശീലനം നൽകാനുള്ള ഉത്തരവ് ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് നൽകണം. അതിനായി ഈ വിധിന്യായത്തിന്റെയും വിചാരണക്കോടതി ജഡ്ജിയുടെ വിധിന്യായത്തിന്റെയും പകർപ്പ് ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ്റ്റിന് മുന്നാകെസമർപ്പിക്കും". ഹൈക്കോടതി ഉത്തരവിട്ടു.

Also Read-ലോക്ക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട യുവാവ് ലൈംഗിക തൊഴിലാളിയായി; വിവാഹമോചനം തേടി ഭാര്യ

പോക്സോ നിയമത്തിലെ സെക്ഷൻ 18 പ്രകാരം ലൈംഗികാതിക്രമത്തിന് 10 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട ദീപക് മഹ്‌തോ എന്ന വ്യക്തി നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഹൈക്കോടതി ഈ ഉത്തരവ് നൽകിയത്. പ്രതി 13 വയസുള്ള പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കടക്കുകയും ലൈംഗികബന്ധത്തിന് ഇരയാക്കുകയും ചെയ്യുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ വാദം. മറുവശത്ത് ഈ ആരോപണത്തിന് തെളിവുകളില്ലെന്നും വിചാരണക്കോടതി ജഡ്ജി നിയമതത്വങ്ങളെ തെറ്റായി മനസിലാക്കുകയും സി ആർ പി സി സെക്ഷൻ 154, 164 എന്നിവ പ്രകാരം രേഖപ്പെടുത്തിയിട്ടുള്ള പ്രസ്താവനയെമാത്രം ആശ്രയിച്ച് ശിക്ഷ വിധിക്കുകയായിരുന്നെന്നും പ്രതിഭാഗം വാദിച്ചു.

ഇരു കക്ഷികളുടെയും വാദം കേട്ട ശേഷം വിചാരണക്കോടതി നിയമതത്വങ്ങൾ കൃത്യമായി പരിശോധിച്ചിട്ടില്ല എന്ന് ഹൈക്കോടതി വിമർശിച്ചു. കൂടാതെ, ഈ കേസിന് വിശ്വാസയോഗ്യമായ തെളിവുകൾ ഇല്ലെന്നും ഹൈക്കോടതി പരാമർശിച്ചു. പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ട്, വിദഗ്ദ്ധർ നേരിട്ട് കോടതിയിലെത്തി സാക്ഷ്യപ്പെടുത്തുന്നത് വരെ പ്രധാനപ്പെട്ട തെളിവായി പരിഗണിക്കാൻ കഴിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
Published by: Naseeba TC
First published: April 15, 2021, 11:42 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories