• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വളരെ താഴെ: 82 രാജ്യങ്ങളുടെ ആഗോള സാമൂഹിക മൊബിലിറ്റി സൂചിക പട്ടികയിൽ ഇന്ത്യ 76-ാം സ്ഥാനത്ത്

മാന്യമായ വേതന വിതരണം, സാമൂഹ്യ സുരക്ഷ എന്നിവിടങ്ങളിലാണ് ഇന്ത്യ ഇനിയും മെച്ചപ്പെടാനായി ഉള്ളത്.

News18 Malayalam | news18
Updated: January 20, 2020, 8:39 AM IST
വളരെ താഴെ: 82 രാജ്യങ്ങളുടെ ആഗോള സാമൂഹിക മൊബിലിറ്റി സൂചിക പട്ടികയിൽ ഇന്ത്യ 76-ാം സ്ഥാനത്ത്
News 18
  • News18
  • Last Updated: January 20, 2020, 8:39 AM IST IST
  • Share this:
ദാവോസ്: ആഗോള സാമൂഹിക ചലനാത്മകത സൂചിക പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം വളരെ താഴെ. 82 രാജ്യങ്ങളുടെ പട്ടികയിൽ 76 ആം സ്ഥാനത്താണ് ഇന്ത്യ. വേൾഡ് ഇക്കണോമിക് ഫോറം (ഡബ്ല്യു ഇ എഫ്) പുറത്തുവിട്ട പട്ടികയിൽ ഡെൻമാർക്കാണ് ഒന്നാം സ്ഥാനത്ത്. ഡബ്ല്യു ഇ എഫിന്‍റെ അമ്പതാമത് വാർഷിക യോഗത്തിലാണ് റിപ്പോർട്ട് പബ്ലിഷ് ചെയ്തത്.

സാമൂഹിക ചലനാത്മകത വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് വരുമാനത്തിലുള്ള അസമത്വമാണ്. 2030 ഓടെ ലോക സമ്പദ്‌വ്യവസ്ഥ അഞ്ച് ശതമാനമായി വർദ്ധിപ്പിക്കുന്നതിൽ ഇത് സഹായകമാകുമെന്നും ഡബ്ല്യു ഇ എഫ് പറഞ്ഞു. അതേസമയം, സാമൂഹ്യ ചലനാത്മകതയെ പരിപോഷിപ്പിക്കുന്നതിന് വളരെ അനുകൂലമായ സാഹചര്യമാണ് ചില രാജ്യങ്ങൾക്കുള്ളതെന്നും ഡബ്ല്യു ഇ എഫ് പറയുന്നു.

UAE യിൽ കേസിൽപെട്ടാൽ ശിക്ഷ പേടിച്ച് നാട്ടിലേക്ക് ഓടി രക്ഷപ്പെട്ടിട്ട് കാര്യമില്ല ; UAE സിവിൽ കോടതിവിധി ഇനി ഇന്ത്യയിലും ബാധകം


പത്തു കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് അഞ്ച് പ്രധാന തലങ്ങളിലായി രാജ്യങ്ങളെ അളക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം (ലഭ്യത, ഗുണനിലവാരം, സമത്വം), സാങ്കേതികവിദ്യയും ജോലിയും (അവസരങ്ങൾ, ശമ്പളം, വ്യവസ്ഥ), സുരക്ഷയും സ്ഥാപനങ്ങളും (സാമൂഹ്യ സുരക്ഷയും ഉൾക്കൊള്ളുന്ന സ്ഥാപനങ്ങളും). ന്യായമായ വേതനം, സാമൂഹിക സംരക്ഷണം, ആജീവനാന്ത പഠനം എന്നിവയാണ് ആഗോളതലത്തിൽ സാമൂഹിക ചലനാത്മകതയെ ഏറ്റവും അധികമായി പിന്നോട്ട് വലിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ തെളിയിക്കുന്നത്.

സാമൂഹിക ചലനാത്മകത സൂചിക പട്ടികയിൽ 82 രാജ്യങ്ങളിൽ 76 ആം സ്ഥാനത്താണ് ഇന്ത്യ. ആജീവനാന്ത പഠനത്തിൽ ഇത് 41 ആം സ്ഥാനത്തും ജോലി സാഹചര്യങ്ങളിൽ 53 ആം സ്ഥാനത്തുമാണ്. മാന്യമായ വേതന വിതരണം, സാമൂഹ്യ സുരക്ഷ എന്നിവിടങ്ങളിലാണ് ഇന്ത്യ ഇനിയും മെച്ചപ്പെടാനായി ഉള്ളത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 20, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍