സാൻഫ്രാൻസിസ്കോയിലേക്ക് പറന്ന എയർ ഇന്ത്യാ വിമാനത്തിന്റെ വാതിലിൽ വിള്ളൽ കണ്ടെത്തി

225 യാത്രക്കാരുമായി ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്ക് നോൺ സ്റ്റോപ്പായി പറന്നെത്തിയ എയർ ഇന്ത്യ വിമാനത്തിന്റെ പാസഞ്ചർ വാതിലിനാണ് വിള്ളൽ കണ്ടെത്തിയത്

news18
Updated: June 4, 2019, 11:39 AM IST
സാൻഫ്രാൻസിസ്കോയിലേക്ക് പറന്ന എയർ ഇന്ത്യാ വിമാനത്തിന്റെ വാതിലിൽ വിള്ളൽ കണ്ടെത്തി
225 യാത്രക്കാരുമായി ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്ക് നോൺ സ്റ്റോപ്പായി പറന്നെത്തിയ എയർ ഇന്ത്യ വിമാനത്തിന്റെ പാസഞ്ചർ വാതിലിനാണ് വിള്ളൽ കണ്ടെത്തിയത്
  • News18
  • Last Updated: June 4, 2019, 11:39 AM IST
  • Share this:
വാഷിംഗ്ടൺ: എയർ ഇന്ത്യയുടെ ഡൽഹി- സാൻഫ്രാൻസിസ്കോ വിമാനം വാതിലിൽ വിള്ളൽ കണ്ടതിനെ തുടർന്ന് സർവീസ് നിർത്തി. 225 യാത്രക്കാരുമായി ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്ക് നോൺ സ്റ്റോപ്പായി പറന്നെത്തിയ എയർ ഇന്ത്യ വിമാനത്തിന്റെ പാസഞ്ചർ വാതിലിനാണ് വിള്ളൽ കണ്ടെത്തിയത്.

ബോയിങ് വിമാന കമ്പനിയുടെ 777 ലോങ് റേഞ്ച് വിമാനങ്ങളിൽ ഒന്നാണിത്. 16 മണിക്കുറോളം 13000 കിലോമീറ്റർ തുടർച്ചയായി പറക്കേണ്ട വിമാനങ്ങൾ കാര്യക്ഷമമായി പരിശോധന നടത്തേണ്ടതിന്റെ ഉത്തരവാദിത്തം എയർ ഇന്ത്യയ്ക്കാണ്. പാസഞ്ചർ ഡോർ ലീക്ക് ചെയ്തിരുന്നെങ്കിൽ കാബിൻ പ്രഷർ നഷ്ടപ്പെട്ട് കടലിനു മീതേ പറക്കുന്ന വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷിതത്വം അപകടത്തിൽ ആകുമായിരുന്നു.

വിമാനത്തിന്റെ അറ്റകുറ്റപണി പൂർത്തിയാക്കി സർവീസ് ആരംഭിക്കാൻ രണ്ടാഴ്ച വരെ എടുത്തേക്കാമെന്നാണ് വിവരം. പാകിസ്ഥാൻ എയർ സ്പെയ്സ് നിരോധനം നിലനിൽക്കുന്നതിനാൽ ചിക്കാഗോ, ന്യൂയോർക്ക്, സാൻഫ്രാൻസിസ്കോ, വാഷിംഗ്ടൺ വിമാനങ്ങൾ കൂടുതൽ മണിക്കൂറുകൾ പറക്കേണ്ടിവരുന്നുണ്ട്.

First published: June 4, 2019, 11:38 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading