ഇന്റർഫേസ് /വാർത്ത /India / Snake Bite | പാമ്പുകടിയേറ്റ് വൃക്കകൾ പൂർണ്ണമായും തകരാറിലായ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

Snake Bite | പാമ്പുകടിയേറ്റ് വൃക്കകൾ പൂർണ്ണമായും തകരാറിലായ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

ചികിത്സയിലെ കാലതാമസം രോഗിയുടെ വൃക്കയുടെ പ്രവർത്തനം പൂർണമായും നിലയ്ക്കുന്നതിന് കാരണമാകുമായിരുന്നു.

ചികിത്സയിലെ കാലതാമസം രോഗിയുടെ വൃക്കയുടെ പ്രവർത്തനം പൂർണമായും നിലയ്ക്കുന്നതിന് കാരണമാകുമായിരുന്നു.

ചികിത്സയിലെ കാലതാമസം രോഗിയുടെ വൃക്കയുടെ പ്രവർത്തനം പൂർണമായും നിലയ്ക്കുന്നതിന് കാരണമാകുമായിരുന്നു.

  • Share this:

പാമ്പു കടിയേറ്റ് (snake bite) രണ്ടു വൃക്കകളും (kidney) തകരാറിലായ 30 കാരിയായ യുവതി ആറാഴ്ചത്തെ ഡയാലിസിസിന് (dialysis) ശേഷം പൂർണ്ണമായും സുഖം പ്രാപിച്ചു. പൂനെയിലെ നോബിൾ ഹോസ്പിറ്റൽ (Noble Hospital, Pune) ഉദ്യോഗസ്ഥർ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പാമ്പു കടിച്ച് ഡിസംബർ രണ്ടിന് നോബിൾ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ (emergency department) ഈ സ്ത്രീയെ പ്രവേശിപ്പിക്കുകയായിരുന്നു. പാമ്പു കടിയേറ്റ ശേഷം രോഗിയുടെ മൂത്രത്തിന്റെ അളവ് ഗണ്യമായി കുറയുകയും ശരീരത്തിൽ നീർവീക്കം ഉണ്ടാകുകയും ചെയ്തിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.

"രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അവരുടെ ശരീരമാസകലം നീരുവച്ച നിലയിലായിരുന്നു. വൃക്കയുടെ പ്രവർത്തനം പൂർണ്ണമായും നിലച്ച അവസ്ഥയിലായിരുന്ന അവരെ ഉടൻ തന്നെ ഐസിയുവിൽ പ്രവേശിപ്പിച്ചു. രക്തപരിശോധനയിൽ ചെയ്തപ്പോൾ ചുവന്ന രക്താണുക്കളും പ്ലേറ്റ്ലെറ്റുകളും നശിച്ചതായി കണ്ടെത്തി. ടെസ്റ്റുകളും മറ്റും കഴിഞ്ഞപ്പോൾ പാമ്പുകടി കാരണം ഉണ്ടാകാവുന്ന ഹെമോലിറ്റിക് യൂറിമിക് സിൻഡ്രോം (എച്ച്.യു.എസ്) എന്ന അപൂർവ അവസ്ഥയാണ് രോഗിയ്ക്കുണ്ടായിരിക്കുന്നതെന്ന് ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് വൃക്കയിൽ നടത്തിയ ബയോപ്സിയിലൂടെ ഇത് സ്ഥിരീകരിച്ചു"

"രോഗിയ്ക്ക് അടിയന്തിര ഡയാലിസിസ് ആവശ്യമായിരുന്നു. എച്ച്.യു.എസ് രോഗനിർണ്ണയത്തെത്തുടർന്ന് ഉടനടിയുള്ള ചികിത്സയായ പ്ലാസ്മാഫെറസിസ് ആരംഭിച്ചു. ചികിത്സയിലെ കാലതാമസം രോഗിയുടെ വൃക്കയുടെ പ്രവർത്തനം പൂർണമായും നിലയ്ക്കുന്നതിന് കാരണമാകുമായിരുന്നു. ജീവൻ തന്നെ അപകടത്തിലായ അവസ്ഥയിൽ, മലിനമായ പ്ലാസ്മ പ്രത്യേക പ്ലാസ്മ-ഫിൽട്ടർ ഉപയോഗിച്ച് നീക്കം ചെയ്യുകയും ആരോഗ്യകരമായ പ്ലാസ്മ പുനഃ സ്ഥാപിക്കുകയും ചെയ്തു. ശേഷം ആറാഴ്ച ഡയാലിസിസിൽ തുടർന്നു. ഈ ആറാഴ്ചയ്ക്കുള്ളിൽ രോഗിയുടെ വൃക്കയുടെ പ്രവർത്തനം പൂർവ്വസ്ഥിതിയിലാവുകയും ഡയാലിസിസ് നിർത്തുകയും ചെയ്തു. അപൂർവമായി കണ്ടുവരുന്ന ഈ രോഗാവസ്ഥയിൽ നിന്ന് രോഗി ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്. ഇന്ത്യൻ ജേണൽ ഓഫ് നെഫ്രോളജിയിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ പ്രകാരം, എച്ച്യുഎസ് ബാധിച്ച, പൂർണ്ണമായി വൃക്കകൾ തകരാറിലായ 30ൽ താഴെ കേസുകൾ മാത്രമേ ലോകമെമ്പാടും റിപ്പോർട്ട് ചെയ്തിട്ടുള്ളൂ." നോബിൾ ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റും ട്രാൻസ്പ്ലാന്റ് ഫിസിഷ്യനുമായ ഡോ. അവിനാഷ് ഇഗ്നേഷ്യസ് പറഞ്ഞു.

" ഉഷ്ണമേഖലാ രാജ്യങ്ങളിൽ പാമ്പുകടി സാധാരണമാണ്. ലോകമെമ്പാടുമായി ഓരോ വർഷവും 2,50,000 പേർക്ക് എങ്കിലും പാമ്പുകടി ഏൽക്കുന്നുണ്ട്. ഇതിൽ ഏകദേശം 125,000 മരണങ്ങൾ സംഭവിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന കണക്കാക്കിയിട്ടുണ്ട്. അതിൽ 10,000 മരണങ്ങൾ ഇന്ത്യയിൽ മാത്രമാണ് സംഭവിക്കുന്നത് എന്ന് നോബിൾ ഹോസ്പിറ്റലിലെ മറ്റൊരു ഡോ. എസ്എ ഖാൻ പറഞ്ഞു.

" ഈ രോഗിയുടെ വൃക്ക തകരാറിലായതിന്റെ കാരണം ത്രോംബോട്ടിക് മൈക്രോ ആൻജിയോപ്പതി ആണ്. വൃക്കകളിലേക്ക് രക്തം വിതരണം ചെയ്യുന്ന മൈക്രോ രക്തക്കുഴലുകളുടെ വീക്കവും ഇവയുടെ ലൂമെനുകളിൽ ക്ലോട്ടുകൾ ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥയാണ് ത്രോംബോട്ടിക് മൈക്രോ ആൻജിയോപ്പതി. പാമ്പുകടിയേറ്റ് വൃക്ക തകരാറിലായ ഒരു രോഗിയെ ചികിത്സിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. രോഗനിർണ്ണയവും വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നാൽ ഈ കേസിൽ ഭാഗ്യവശാൽ നമുക്ക് എച്ച്യുഎസ് ആണെന്ന് കൃത്യമായി സ്ഥിരീകരിക്കാനും പരിഹാരം കണ്ടെത്താനും കഴിഞ്ഞു." ഡോക്ടർ കൂട്ടിച്ചേർത്തു.

First published:

Tags: Kidney, Pune, Snake bite, Woman