HOME » NEWS » India » IN A SHOCKING INCIDENT MP TRIBAL WOMAN FORCED TO CARRY HUSBANDS KIN ON SHOULDER FOR 3 KMS

ക്രൂരപ്രതികാരം; മുൻഭർത്താവിന്‍റെ ബന്ധുവിനെ തോളില്‍ ചുമക്കാൻ നിർബന്ധിതയായി ആദിവാസി വനിത

ഒരു യുവാവിനെ തോളിലേറ്റി നടന്നു പോകുന്ന സ്ത്രീയാണ് ദൃശ്യങ്ങളിൽ. കമ്പും ബാറ്റും അടക്കം ആയുധങ്ങളായേന്തി ഒരു കൂട്ടം ഗ്രാമവാസികളും ഇവരെ അനുഗമിക്കുന്നുണ്ട്.

News18 Malayalam | news18-malayalam
Updated: February 16, 2021, 9:24 AM IST
ക്രൂരപ്രതികാരം; മുൻഭർത്താവിന്‍റെ ബന്ധുവിനെ തോളില്‍ ചുമക്കാൻ നിർബന്ധിതയായി ആദിവാസി വനിത
ഒരു യുവാവിനെ തോളിലേറ്റി നടന്നു പോകുന്ന സ്ത്രീയാണ് ദൃശ്യങ്ങളിൽ. കമ്പും ബാറ്റും അടക്കം ആയുധങ്ങളായേന്തി ഒരു കൂട്ടം ഗ്രാമവാസികളും ഇവരെ അനുഗമിക്കുന്നുണ്ട്.
  • Share this:
ഭോപ്പാൽ: ആദിവാസി യുവതിക്കെതിരെ കൊടും ക്രൂരത. മധ്യപ്രദേശിലെ ഗുണാ ജില്ലയിലാണ് സ്ത്രീക്കെതിരെ അതിക്രമം അരങ്ങേറിയത്. ഭർത്താവിന്‍റെ ബന്ധുവിനെ ഇവരുടെ തോളിലിരുത്തി ഗ്രാമത്തിലൂടെ മൂന്ന് കിലോമീറ്ററോളം നടത്തിക്കുകയായിരുന്നു. ഗ്രാമവാസികൾ കണ്ടുനില്‍ക്കെയാണ് ഈ ക്രൂരത നടക്കുന്നത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇതിനോടകം വൈറലായി.

Also Read-രണ്ടുവർഷമായി 'സിംഗിൾ'; കൊച്ചുമകന് ഡേറ്റിംഗ് ആപ്പിൽ കാമുകിയെ തേടി മുത്തശ്ശി

ഒരു യുവാവിനെ തോളിലേറ്റി നടന്നു പോകുന്ന സ്ത്രീയാണ് ദൃശ്യങ്ങളിൽ. കമ്പും ബാറ്റും അടക്കം ആയുധങ്ങളായേന്തി ഒരു കൂട്ടം ഗ്രാമവാസികളും ഇവരെ അനുഗമിക്കുന്നുണ്ട്. സ്ത്രീയുടെ നടപ്പിന് വേഗത കുറയുമ്പോൾ ഈ ആയുധങ്ങൾ ഉപയോഗിച്ച് ഇവരെ മർദ്ദിക്കുകയും ചെയ്യുന്നുണ്ട് ഒപ്പം നടക്കുന്നവർ. ഗുണയിലെ സഗായി-ബാൻസ് ഖേഡി ഗ്രാമങ്ങൾക്കിടയിലെ ഒരു പ്രദേശത്താണ് ഈ അധിക്ഷേപം അരങ്ങേറിയത്.



സംഭവത്തിൽ പരാതി രജിസ്റ്റർ ചെയ്ത പൊലീസ് ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തുവെന്നാണ് അറിയിച്ചത്. സ്ത്രീ നൽകിയ പരാതി അനുസരിച്ച് പരസ്പര സമ്മതത്തോടെ ഭർത്താവിൽ നിന്നും വേർപിരിഞ്ഞ ഇവർ നിലവിൽ മറ്റൊരാളുമായി ബന്ധത്തിലാണ്. എന്നാല്‍ കഴിഞ്ഞയാഴ്ച ഭർത്താവിന്‍റെ വീട്ടില്‍ നിന്നും കുറച്ചുപേർ ഗ്രാമവാസികളുടെ സഹായത്തോടെ ഇവരുടെ വീട്ടിലെത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇതിനു ശേഷമാണ് ഭർത്താവിന്‍റെ കുടുംബത്തിലെ ഒരാളെ തോളിലിരുത്തി നടത്തിച്ചത്. തന്നെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്നാണ് ആരോപിക്കുന്നത്.

Also Read-വളർത്തു പട്ടിയുടെ പേരിൽ 36 കോടിയിലേറെ രൂപ; ഉടമയുടെ മരണത്തോടെ 'കോടീശ്വരിയായ' ലുലു എന്ന പട്ടി

ഇതാദ്യമായല്ല മധ്യപ്രദേശിൽ നിന്നും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ജൂലൈയിൽ സമാനമായ തരത്തിൽ ഒരു സ്ത്രീ അപമാനിക്കപ്പെട്ടിരുന്നു. ഝബുവ ജില്ലയിൽ അവിഹിത ബന്ധം ആരോപിച്ചായിരുന്നു സ്ത്രീക്ക് നേരെ അതിക്രമം നടന്നത്. ഭർത്താവിനെ തോളിൽ ചുമന്ന് നടക്കാനായിരുന്നു ഗ്രാമവാസികൾ അവർക്ക് നൽകിയ ശിക്ഷ.
Published by: Asha Sulfiker
First published: February 16, 2021, 9:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories