ലക്നൗ: തബ് ലീഗി ജമാഅത്ത് അംഗങ്ങളെ തീവ്രവാദികളെന്ന് പരാമർശിക്കുന്ന മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്‍റെ വീഡിയോ ദൃശ്യങ്ങൾ വൈറലാകുന്നു. കാൻപുർ മെഡിക്കൽ കോളജ് പ്രിൻസിപ്പൾ ഡോ.ആര്‍തി ലാൽചന്ദാനിയുടെ പരാമർശങ്ങൾ വൈറലായതോടെ വിവാദം ഉയർന്നിരിക്കുകയാണ്. വീഡിയോയുടെ ആധികാരികത ഇതുവരെ ഉറപ്പാക്കപ്പെട്ടിട്ടില്ലെങ്കിലും പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ച് വർഗ്ഗീയ പരാമർശങ്ങൾ നടത്തിയ പ്രിൻസിപ്പാളിനെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
ഏത് അവസരത്തിൽ എന്നെടുത്ത വീഡിയോ ആണെന്ന കാര്യം വ്യക്തമല്ലെങ്കിലും നാല് മിനിറ്റ് 52 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് വൈറലായിരിക്കുന്നത്. ഒരു മുറിയിൽ മാധ്യമപ്രവർത്തരെന്ന് കരുതുന്ന കുറച്ചാളുകളുമായി ആർതി സംസാരിച്ചിരിക്കുന്ന ദൃശ്യങ്ങളാണിതിൽ. ഈ സംസാരത്തിനിടെയാണ് തബ് ലീഗി ജമ് അത്ത് പ്രവര്‍ത്തകരെ ഇവർ തീവ്രവാദികളെന്ന് വിളിക്കുന്നത്.. മുറിയിലുണ്ടായിരുന്ന ഏതോ ഒരാൾ രഹസ്യമായി ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
TRENDING:അധ്യാപകനായി കെടി ജലീൽ; 14 വർഷത്തിനു ശേഷം വീണ്ടും; ഓൺലൈൻ അധ്യയനത്തിൽ ആദ്യ ക്ലാസ് മന്ത്രിയുടേത്[NEWS]പിന്നിട്ടത് പ്രതിസന്ധികൾ മാത്രം നിറഞ്ഞ കാലം; 'ഇനി നല്ല കുറേ സിനിമകൾ കാണണം' : ടോം ജോസ് [NEWS]'വൈറസിനൊപ്പം ജീവിക്കാൻ നമ്മൾ പഠിക്കണം'; ഇപ്പോൾ സമ്പദ്‌വ്യവസ്ഥ തുറക്കുന്നതിൽ സർക്കാർ ശ്രദ്ധിക്കണം: പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല [NEWS]'ഈ ആളുകൾ തീവ്രവാദികളാണ്.. ഇവർക്ക് ആഹാരവും വെള്ളവും നൽകി വിഐപി പരിഗണനയാണ് നമ്മള്‍ നൽകി വരുന്നത്. നമ്മുടെ വിഭവങ്ങളും മാനവശേഷിയും ഇവർക്കായി പാഴാക്കുകയാണ്.. ഇവരുടെ ഹോട്ടൽ ബില്ലുകൾ നമ്മളാണ് അടയ്ക്കുന്നത്.. നമ്മുടെ സുരക്ഷാ കിറ്റുകളും ആഹാരവും മരുന്നുകളും ഇവർക്കായി പാഴാക്കുകയാണ്..' എന്നാണ് വീഡിയോയുടെ തുടക്കത്തിൽ ആർതി പറയുന്നത്. തബ് ലീഗി അംഗങ്ങളുമായി ബന്ധപ്പെട്ട ഭാവി നടപടികളെന്താണെന്ന ചോദ്യത്തിന് ' ഇവിടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാഷ്ട്രീയ പ്രീണനം നടത്തുകയാണെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ വാക്കുകളാണ് അധികാരികൾ അനുസരിക്കുന്നതെന്നുമാണ് ആർതി മറുപടി നൽകുന്നത്. വിഷയത്തിൽ താൻ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷവർധനുമായി സംസാരിക്കാൻ ആലോചിക്കുന്നുണ്ടെന്നും ഇക്കാര്യം നിങ്ങൾ പുറത്തു വിടരുതെന്നും ഇവർ ആവശ്യപ്പെടുന്നു.
പറയുന്നത് എവിടെയും റെക്കോഡ് ചെയ്യുന്നില്ലെന്നും വീണ്ടും ഉറപ്പാക്കിയ ശേഷവും തബ് ലീഗി പ്രവർത്തകരെ ഇവർ വിമർശിക്കുകയാണ്. ന്യൂനപക്ഷ പ്രീണനത്തിന്‍റെ ഭാഗമായാണ് ജയിലിൽ അടയ്ക്കേണ്ട തബ് ലീഗി പ്രവർത്തകരെയൊക്കെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നായിരുന്നു ഇവരുടെ വാക്കുകള്‍. ' ഐസലേഷൻ വാർഡിന് പകരം ജയിലിലെ ഏകാന്തവാസമാണ് ഇവർക്ക് നൽകേണ്ടത്... ഇവർക്കായി ഒരു വിഭവവും ചിലവഴിക്കരുതെന്ന് യോഗി സർക്കാർ ഉത്തരവിടണം..
തബ് ലീഗി പ്രവർത്തകരെ കൊണ്ടു വരുന്നതിനായി 80 ആംബുലൻസുകൾ ഏർപ്പെടുത്തണമെന്ന മുഖ്യമന്ത്രി ഓഫീസിന്‍റെ നിർദേശവും ഞാൻ ചോദ്യം ചെയ്തിരുന്നു.. ഈ തബ് ലീഗി രോഗികളെ വല്ല കാട്ടിലും കൊണ്ടു പോയി ഇരുട്ടറയിൽ അടയ്ക്കാനാണ് ഞാൻ ആവശ്യപ്പെട്ടത്.. പക്ഷെ എന്‍റെ ശബ്ദം അടിച്ചമർത്തപ്പെട്ടു.. മുപ്പത് കോടി ജനങ്ങളെ തൃപ്തിപ്പെടുത്താൻ നൂറുകോടി ജനങ്ങൾ തഴയപ്പെട്ടു..' സംഭാഷണത്തിൽ ആർതി പറയുന്നു.
വീഡിയോ വൈറലായതോടെ ആര്‍തിയെ എത്രയും വേഗം പ്രിൻസിപ്പൾ പദവിയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകയും സിപിഎം നേതാവുമായ സുഭാഷിണി അലിയും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്ന ഇവർ ആർതിക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് ആർതിയും രംഗത്തെത്തിയിട്ടുണ്ട്.
ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വച്ചല്ല താൻ സംസാരിച്ചതെന്നും വീഡിയോ മോർഫ് ചെയ്തതാണെന്നുമായിരുന്നു ഇവരുടെ ആദ്യ വാദം. എന്നാൽ പിന്നീട് ഇത് തിരുത്തി അവർ ദേഷ്യത്തിലാണ് അങ്ങനെ സംസാരിച്ചതെന്നാണ് പ്രതികരിച്ചത്. ആ സാഹചര്യത്തിൽ അങ്ങനെ പറഞ്ഞു പോയി എന്നറിയിച്ച അവർ, ഏതാണ്ട് എഴുപത് ദിവസം മുമ്പുള്ള വീഡിയോ ആണിതെന്നും വ്യക്തമാക്കി. തന്നെ ചൂഷണം ചെയ്യാൻ ചില പ്രാദേശിക മാധ്യമ പ്രവർത്തകരാണ് വീഡിയോ വൈറലാക്കിയതെന്നും ആർതി ആരോപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.