ന്യൂഡൽഹി: കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ കൂടുതൽ ഭൂരിപക്ഷത്തിൽ ഇത്തവണ ബി.ജെ.പി വിജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂസ് 18 നെറ്റ് വർക് ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിയുമായുള്ള എക്സ്ക്ലുസിവ് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ കൂടുതൽ വോട്ടുകൾ നേടി ബി.ജെ.പി ഇത്തവണയും അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണം നഷ്ടപ്പെട്ടവരാണ് നോട്ടുനിരോധനം ഏർപ്പെടുത്തിയപ്പോൾ കരഞ്ഞതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണം പുറത്തെടുക്കാൻ കഴിയാതെ വന്നവരാണ് നോട്ടു നിരോധനം ഏർപ്പെടുത്തിയപ്പോൾ ഏറ്റവും കൂടുതൽ കരഞ്ഞത്. കള്ളപ്പണം പുറത്തെടുക്കാൻ കഴിയാതെ വന്നതിനാൽ പാവപ്പെട്ടവരുടെ വോട്ട് ബാങ്ക് നഷ്ടപ്പെട്ടവരാണ് അവർ. അന്ന് ബുദ്ധിമുട്ടിയ അവർ ഇപ്പോഴും ബുദ്ധിമുട്ടിലാണ്. അവർ ഇപ്പോഴും കരച്ചിൽ നിർത്തിയിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
2017ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നോട്ടു നിരോധനത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളെ തുടർന്നായിരുന്നു. എന്നാൽ, ആ തെരഞ്ഞെടുപ്പിൽ വിജയിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.