ചെന്നൈ: കുഞ്ഞുങ്ങളുണ്ടാകില്ലെന്ന ഭയം മൂലം നവദമ്പതികൾ ആത്മഹത്യ ചെയ്തു (Suicide). ചെന്നൈയിലെ മധുരവയലിലാണ് സംഭവം. തൂത്തുക്കുടി സ്വദേശിയായ 22 കാരനും 20 വയസ്സുള്ള ഭാര്യയുമാണ് മരിച്ചത്.
ഇരുവരും താമസിച്ചിരുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു. ഇവിടെ നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തി. കുഞ്ഞുങ്ങളുണ്ടാകില്ലെന്ന ഭയമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്.
കഴിഞ്ഞ ജനുവരിയിലാണ് വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരായത്. ചെന്നൈ മധുരവോയലിന് അടുത്തുള്ള ആലപ്പാക്കത്ത് ലോഹക്കട നടത്തിവരികയായിരുന്നു യുവാവ്.
ഇരുവരേയും ഫോണിൽ വിളിച്ചിട്ട് പ്രതികരിക്കാത്തതിനെ തുടർന്ന് വീട്ടുകാർ യുവാവിന്റെ കടയിലെത്തി. എന്നാൽ കടയും അടച്ചിട്ടിരിക്കുന്ന നിലയിലായിരുന്നു. തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത്.
Also Read-
സര്‍ക്കാര്‍ ജോലി കിട്ടിയതില്‍ അസൂയ; ഭാര്യയുടെ കൈപ്പത്തി വെട്ടിമാറ്റി ഭര്‍ത്താവ്
വീട്ടിൽ മുൻവശത്തെ വാതിൽ അടച്ചിട്ട നിലയിലായിരുന്നു. ഏറെ നേരം മുട്ടിയിട്ടും തുറക്കാത്തതിനെ തുടർന്ന് അയൽവാസികളാണ് മധുരവയൽ പൊലീസിൽ വിവരമറിയിച്ചത്. പൊലീസെത്തി വാതിൽ പൊളിച്ച് അകത്തു കടന്നാണ് മൃതദേഹം കണ്ടെത്തിയത്. ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ഇരുവരും.
ദമ്പതികളുടെ മൃതദേഹം കിൽപോക്ക് സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയത്.
Also Read-
ബീച്ചില്‍ വിശ്രമിക്കാനെത്തിയ ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍
ലിംഗ ഒടിവ് മൂലം തങ്ങൾക്ക് കുഞ്ഞ് ഉണ്ടാകില്ലെന്നും അതിനാൽ ജീവിതം അവസാനിപ്പിക്കുകയാണെന്നുമാണ് ഇരുവരുടേയും ഒപ്പുള്ള കത്തിൽ പറയുന്നത്. തങ്ങളുടെ മരണത്തിന് മറ്റാർക്കും പങ്കില്ലെന്നും കത്തിൽ പറയുന്നു.
അതേസമയം, മരിക്കുന്നതിന് മുമ്പ് ദമ്പതികൾ ഒരു ഡോക്ടറെ പോലും കണ്ടിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഡോക്ടറെ സമീപിക്കാതെ ഇരുവരും കുഞ്ഞുങ്ങളുണ്ടാകില്ലെന്ന് ആശങ്കപ്പെട്ട് ജീവനൊടുക്കുകയായിരുന്നു.
ശ്രദ്ധിക്കുക:
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.