• HOME
  • »
  • NEWS
  • »
  • india
  • »
  • ഇന്ത്യൻ ആചാരപ്രകാരം വിവാഹിതയാകാൻ എത്തിയ ന്യൂസിലാൻഡുകാരി മരിച്ച നിലയിൽ

ഇന്ത്യൻ ആചാരപ്രകാരം വിവാഹിതയാകാൻ എത്തിയ ന്യൂസിലാൻഡുകാരി മരിച്ച നിലയിൽ

വിവാഹിതയാകാനായാണ് ഇവർ ഇന്ത്യയിലേക്ക് വന്നതെന്ന് പൊലീസ് പറയുന്നു...

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ന്യൂഡൽഹി: പരമ്പരാഗത ഇന്ത്യൻ ആചാരപ്രകാരം വിവാഹിതയാകാൻ ഡൽഹിയിൽ എത്തിയ ന്യൂസിലാൻഡുകാരി ഹോട്ടലിൽ മരിച്ച നിലയിൽ ന്യൂസിലാൻഡ് സ്വദേശിനിയായ ടുഅല്ലി പോളി ആനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. വിവാഹിതയാകാനായാണ് ഇവർ ഇന്ത്യയിലേക്ക് വന്നതെന്ന് പൊലീസ് പറയുന്നു. ഓസ്ട്രേലിയൻ സ്വദേശിയായ യുവാവിനെയാണ് ഇവർ വിവാഹം കഴിക്കാനിരുന്നത്. ഇന്ത്യൻ ആചാരപ്രകാരം വിവാഹം കഴിക്കണമെന്ന ആഗ്രഹത്തെ തുടർന്നാണ് ഇരുവരും ഇവിടെവന്നത്.

    ശനിയാഴ്ച രാവിലെ ടുഅല്ലി പോളി ആനെയെ ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയെന്നാണ് ഓസ്ട്രേലിയക്കാരനായ പ്രതിശ്രുത വരൻ പറയുന്നത്. ഇദ്ദേഹം വിവരം അറിയിച്ചതിനെ തുടർന്ന് ഹോട്ടൽ ജീവക്കാർ ഇടപെട്ട് ടുഅല്ലി പോളി ആനെയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    അമിത രക്തസമ്മർദ്ദത്തിനും ഹൈപ്പർ ടെൻഷനും ചികിത്സയിലായിരുന്നു ടുഅല്ലി പോളി ആനെ. അമിത രക്തസമ്മർദ്ദത്തെ തുടർന്നുള്ള ഹൃദയാഘാതമാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു.
    First published: