കര്‍ണാടകയിലെ വിമാനയാത്രക്കാര്‍ക്കിടയില്‍ വൈറലായ ഒരു വീഡിയോ (viral video) കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. സാധാരണയായി കന്നടയിലും ഹിന്ദിയിലും ഇംഗ്ലീഷിലും വിമാനത്തിലെ അറിയിപ്പുകള്‍ കേട്ടിരുന്ന യാത്രക്കാര്‍ക്ക് ഇനി മുതല്‍ തുളുവിലും (Tulu) വിമാന അറിയിപ്പുകള്‍ (flight announcement) കേള്‍ക്കാം. ഇന്‍ഡിഗോ(indiGO) എയര്‍ലൈന്‍സാണ് ദക്ഷിണ കന്നടയിലെ പ്രാദേശിക ഭാഷയായ തുളുവിലും വിമാന അറിയിപ്പുകള്‍ അറിയിച്ച് തുടങ്ങിയത്.
2020 ഡിസംബര്‍ 24ന് മുംബൈയില്‍ നിന്ന് മംഗളുരുവിലേക്ക് പോയ വിമാനത്തിലെ ഫസ്റ്റ് ഓഫീസര്‍ പൈലറ്റായ പ്രദീപ് പദ്മശാലിയാണ് തന്‍റെ മാതൃഭാഷയായ തുളുവില്‍ 26 സെക്കന്‍റ് ദൈര്‍ഘ്യമുള്ള അറിയിപ്പ് നടത്തിയത്. പരമ്പരാഗത തുളു ഭാഷയില്‍ യാത്രക്കാരെ സ്വാഗതം ചെയ്തു കൊണ്ടാണ് അദ്ദേഹം അറിയിപ്പ് തുടങ്ങുന്നത്.
ഒരു മണിക്കൂറും അഞ്ച് മിനിട്ടും നീണ്ടുനില്‍ക്കുന്ന സുഗമമായ യാത്ര യാത്രക്കാര്‍ക്ക് നേര്‍ന്നുകൊണ്ടാണ് അറിയിപ്പ് അവസാനിക്കുന്നത്. പൈലറ്റിന്‍റെ തുളുവിലുള്ള അറിയിപ്പ് കേട്ട യാത്രക്കാരും സന്തോഷം കൊണ്ട് കൈയ്യടിച്ചാണ് പൈലറ്റിനെ തിരികെ അഭിവാദ്യം ചെയ്തത്. അറിയിപ്പ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച മുംബൈ-മംഗളൂരു 6E5317 നമ്പര്‍ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാര്‍ക്ക് ബോര്‍ഡിങ് ഗേറ്റില്‍ തുളു ഭാഷയില്‍ നിര്‍ദേശം നല്‍കുന്ന എയര്‍ലൈന്‍ ജീവനക്കാരിയുടെ വീഡിയോയും തുളു ഭാഷാ പ്രേമികള്‍ക്കിടയില്‍ ഹിറ്റായി കഴിഞ്ഞു.
തങ്ങളുടെ പ്രാദേശിക ഭാഷയില്‍ വിമാന അറിയിപ്പ് കേള്‍ക്കുന്നത് അഭിമാനകരമാണെന്ന് യാത്രക്കാര്‍ പറഞ്ഞു. തുളുവിലുള്ള അറിയിപ്പ് കേള്‍ക്കുന്നതിലൂടെ യാത്രക്കാര്‍ക്ക് സന്തോഷകരമായ യാത്ര ലഭിക്കുന്നുണ്ടെന്നും മികച്ച പ്രതികരണമാണ് അവരില്‍ നിന്ന് ലഭിക്കുന്നതെന്നും എയര്‍ലൈന്‍സ് ജീവനക്കാരും പ്രതികരിച്ചു.
കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ഇനി കര്‍ണാടകയില്‍ ആര്‍ടിപിസിആര്‍ ഫലം വേണ്ട
ബെംഗളൂരു: കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ഇനി കര്‍ണാടകത്തിലേക്ക് (Karnataka) പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ (RTPCR) നെഗറ്റീവ് ഫലം നിര്‍ബന്ധമില്ല. ഇതു സംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. അതേ സമയം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് നിലവില്‍ കര്‍ണാടകയില്‍ ആര്‍ടിപിസിആര്‍ പരിശോധന ഫലം നിര്‍ബന്ധമാക്കിയിരുന്നത്.
കേരളം, ഗോവ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ഇനി ആര്‍ടിപിസിആര്‍ പരിശോധന ഫലം ആവശ്യമില്ലെന്ന് കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവില്‍ വ്യക്തമാക്കി. അതേ സമയം രണ്ട് അല്ലെങ്കില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ക്ക് അനിവാര്യമാണെന്നും ഉത്തരവില്‍ പറയുന്നു.
“നിലവിലെ കോവിഡ് -19 സാഹചര്യം കണക്കിലെടുത്ത്, കേരളം, ഗോവ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് ആർടി-പിസിആർ നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് കൈവശം വയ്ക്കുന്നത് നിർത്തലാക്കും. (വിമാനം, റെയിൽവേ, റോഡ് ഗതാഗതം, വ്യക്തിഗത വാഹനം).”- കർണാടക പ്രിൻസിപ്പൽ സെക്രട്ടറി ടികെ അനിൽ കുമാർ പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞു. എന്നിരുന്നാലും, ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർ തങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് അധികാരികൾക്ക് നൽകണമെന്നും രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണമെന്നും സർക്കുലറിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.