നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പെൺകുട്ടി കിണറ്റിൽ വീണു; രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ 30 പേർ കിണറ്റിൽ വീണു; 4 മരണം

  പെൺകുട്ടി കിണറ്റിൽ വീണു; രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ 30 പേർ കിണറ്റിൽ വീണു; 4 മരണം

  പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ കിണറിന്റെ മതിൽ ഇടിഞ്ഞാണ് അപകടമുണ്ടായത്

  Image: ANI

  Image: ANI

  • Share this:
   കിണറ്റിൽ വീണ പെൺകുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ദാരുണ സംഭവം. മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ ഗഞ്ജ് ബസോദയിൽ ഇന്നലെയാണ് സംഭവം. 50 അടി ആഴ്ച്ചയുള്ള കിണറ്റിലേക്കാണ് പെൺകുട്ടി വീണത്. കിണറ്റിൽ 20 വെള്ളമുണ്ടെന്ന് നാട്ടുകാർ പറയുന്നു.

   പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ കിണറിന്റെ മതിൽ ഇടിഞ്ഞാണ് മുപ്പതോളം പേർ കിണറ്റിലേക്ക് വീണത്. ഇതിൽ നാല് പേർ മരിച്ചതായി അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്. 15 പേരെ രക്ഷിച്ചു. 13 ഓളം പേർ ഇപ്പോഴും കിണറിനകത്താണെന്നാണ് റിപ്പോർട്ടുകൾ.

   സംഭവം അറിഞ്ഞതിനെ തുടർന്ന് മധ്യപ്രദേശ് മുഖ്യന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നിർദേശപ്രകാരം മന്ത്രി വിശ്വാസ് സരംഗ് ഇന്നലെ രാത്രി തന്നെ സ്ഥലത്തെത്തിയിരുന്നു. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.

   ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് പെൺകുട്ടി കിണറ്റിലേക്ക് വീണത്. കുട്ടിയെ രക്ഷിക്കാനായി പ്രദേശവാസികളിൽ ചിലർ കിണറ്റിലേക്ക് ഇറങ്ങി. ഈ സമയം കിണറിന് പുറത്ത് നിരവധിയാളുകൾ രക്ഷാപ്രവർത്തനത്തിനായി നിൽക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ കിണറ്റിന്റെ ആൾമറ തകർന്ന് വീഴുകയായിരുന്നു. ഇതോടെ കൂടി നിന്നവരെല്ലാം കിണറ്റിലേക്ക് വീണു.


   കിണറ്റിൽ വീണ ആൾമറയുടെ അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. മരണസംഖ്യ ഇനിയും കൂടിയേക്കാം. രാത്രി പതിനൊന്ന് മണിയോടെ രക്ഷാപ്രവർത്തനത്തിന് എത്തിയ ട്രാക്ടറും നാല് പൊലീസുകാരും കിണറ്റിലേക്ക് തെറിച്ചു വീണതായും റിപ്പോർട്ടുണ്ട്.


   അതേസമയം, മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അഞ്ച് ലക്ഷംരൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും ഒരുക്കും. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും താൻ നേരിട്ട് കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

   You may also like:എസ് ഐയെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്; 'ഷോ കാണിച്ചാൽ പൊളിച്ചടുക്കും' എന്ന് ഭീഷണി

   ഈ ആഴ്ച്ച തന്നെ തമിഴ്നാട്ടിലും സമാനമായ സംഭവം നടന്നിരുന്നു. കുളത്തിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ നാല് പേരാണ് തമിഴ്നാട്ടിൽ മുങ്ങിമരിച്ചത്. ഗുമ്മിടിപുണ്ടി ഗ്രാമത്തിലെ അങ്കലമ്മൻ ക്ഷേത്രത്തോട് ചേർന്നുള്ള കുളത്തിലായിരുന്നു സംഭവം.

   ക്ഷേത്രത്തിൽ വസ്ത്രങ്ങൾ കഴുകാനെത്തിയ പതിനാല് വയസ്സുള്ള പെൺകുട്ടിയാണ് വെള്ളത്തിൽ വീണത്. പെണ‍്കുട്ടിയെ രക്ഷിക്കാനായി കൂടെയുണ്ടായിരുന്ന മൂന്ന് കുട്ടികളും വെള്ളത്തിലേക്ക് ചാടി. എന്നാൽ നാല് പേരും മുങ്ങി മരിക്കുകയായിരുന്നു.
   Published by:Naseeba TC
   First published:
   )}