ഇന്റർഫേസ് /വാർത്ത /India / കന്യകാത്വ പരിശോധന ലൈംഗിക അതിക്രമം; ശിക്ഷ ലഭിക്കാവുന്ന കുറ്റമാകും

കന്യകാത്വ പരിശോധന ലൈംഗിക അതിക്രമം; ശിക്ഷ ലഭിക്കാവുന്ന കുറ്റമാകും

മഹാരാഷ്ട്രയിൽ ചില സമുദായിക വിഭാഗങ്ങൾക്കിടയിൽ വിവാഹത്തിന് മുൻപ് പെൺകുട്ടി കന്യകയാണെന്ന് തെളിയിക്കുന്നതിന് പരിശോധന നടത്തുന്ന ആചാരം നിലവിലുണ്ട്

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  മുംബൈ: സ്ത്രീകളെ നിർബന്ധിത കന്യകാത്വ പരിശോധനക്ക് വിധേയമാക്കുന്നക് കുറ്റക്കരമ‌ാക്കാൻ മഹാരാഷ്ട്ര സർക്കാർ ഒരുങ്ങുന്നു. സംസ്ഥാനത്തെ ചില സമുദായിക വിഭാഗങ്ങൾക്കിടയിൽ വിവാഹത്തിന് മുൻപ് പെൺകുട്ടി കന്യകയാണെന്ന് തെളിയിക്കുന്നതിന് പരിശോധന നടത്തുന്ന ആചാരം നിലവിലുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പ് സഹമന്ത്രി രഞ്ജീത് പാട്ടിൽ കഴിഞ്ഞ ബുധനാഴ്ച  നിവേദകസംഘവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശിവസേന വക്താവ് നീലം ഗോർഹെയും നിവേദക സംഘത്തിലുണ്ടായിരുന്നു.

  'കന്യകാത്വ പരിശോധനയും ഒരുതരത്തിലുള്ള ലൈംഗിക അതിക്രമമായി പരിഗണിക്കണം. നിയമ, നീതിന്യായവകുപ്പുകളുമായി ചർച്ച നടത്തിയശേഷം ഇത് കുറ്റകൃത്യമായി പ്രഖ്യാപിക്കുന്ന ഉത്തരവിറക്കും'- മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

  കാഞ്ചർഭട്ട് ഉൾപ്പെടെയുള്ള സമുദായങ്ങൾക്കിടയിൽ ഇത് ആചാരമായി നിലനിൽക്കുന്നു. ഇതേ സമുദായത്തിൽ നിന്നുള്ള യുവാക്കൾ തന്നെ ഇതിനെതിരെ ഓൺലൈൻ ക്യാംപയിനുമായി രംഗത്തെത്തിയിട്ടുണ്ട്. ആഭ്യന്തരവകുപ്പ് മാസത്തിൽ രണ്ട് തവണ ലൈംഗികാതിക്രമ കേസുകളുടെ അന്വേഷണ പുരോഗതി വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.

  First published:

  Tags: Maharashtra, Maharashtra Shiv Sena, മഹാരാഷ്ട്ര, ലൈംഗിക പീഡനം, ശിവസേന