നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ആന്ധ്രയ്ക്ക് നാല് തലസ്ഥാനങ്ങൾ കൂടി വേണം; അമിത് ഷായ്ക്ക് മുമ്പിൽ നയം വ്യക്തമാക്കി ജഗൻ റെഡ്ഡി

    ആന്ധ്രയ്ക്ക് നാല് തലസ്ഥാനങ്ങൾ കൂടി വേണം; അമിത് ഷായ്ക്ക് മുമ്പിൽ നയം വ്യക്തമാക്കി ജഗൻ റെഡ്ഡി

    വിഴിയനഗരം, കാകിനദ, ഗുണ്ടൂർ, കഡപ്പ എന്നീ സ്ഥലങ്ങൾ കൂടി വികേന്ദ്രീകൃത വികസനത്തിന്‍റെ ഭാഗമായി തലസ്ഥാനങ്ങൾ ആക്കണമെന്നാണ് നിർദ്ദേശം

    • News18
    • Last Updated :
    • Share this:
      അമരാവതി: ആന്ധ്രാപ്രദേശിന് നാല് തലസ്ഥാനങ്ങൾ കൂടി വേണമെന്ന നിലപാടുമായി സംസ്ഥാന മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ജൽ ശക്തി മന്ത്രി ഗജേന്ദ്ര ഷെഖാവത്ത് എന്നിവരുമായി ഡൽഹിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ജഗൻ മോഹൻ റെഡ്ഡി നയം വ്യക്തമാക്കിയത്.

      സംസ്ഥാനത്തിന് നാല് തലസ്ഥാനങ്ങൾ കൂടി പുതുതായി അനുവദിക്കുന്നതിനെക്കുറിച്ചാണ് അമിത് ഷായും ഗജേന്ദ്ര ഷെഖാവത്തുമായി നടത്തിയ ചർച്ചയിൽ ജഗൻ ഉന്നയിച്ച പ്രധാനവിഷയം.

      വിഴിയനഗരം, കാകിനദ, ഗുണ്ടൂർ, കഡപ്പ എന്നീ സ്ഥലങ്ങൾ കൂടി വികേന്ദ്രീകൃത വികസനത്തിന്‍റെ ഭാഗമായി തലസ്ഥാനങ്ങൾ ആക്കണമെന്നാണ് നിർദ്ദേശം. ഭരണനിർവഹണ കാര്യങ്ങൾ എല്ലാം അമരാവതിയിൽ മാത്രമായി കേന്ദ്രീകരിച്ച് മറ്റ് നാല് തലസ്ഥാനങ്ങളും വികസന പ്രവർത്തനങ്ങൾക്കായി മാത്രമാക്കണമെന്നാണ് ജഗൻ മുന്നോട്ടു വെച്ച നിർദ്ദേശം.

      '18 ദിവസത്തെ തെരച്ചില്‍ അവസാനിപ്പിച്ച് ഞങ്ങള്‍ മടങ്ങുന്നു'; കരളലിയിച്ച് ഫയര്‍ ഫോഴ്‌സ് ജീവനക്കാരുടെ കുറിപ്പ്

      കൃഷ്ണാ നദിയിൽ വെള്ളം പൊങ്ങിയതിനെ തുടർന്നുണ്ടായ പ്രളയത്തിൽ അമരാവതിയെയും വിജയവാഡയെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് ലിങ്ക് തകർന്നിരുന്നു. ഇതിനെ തുടർന്ന്, രാഷ്ട്രീയ നേതാക്കളും, പ്രാദേശിക കർഷകരും വ്യവസായ പ്രമുഖരും അമരാവതി തലസ്ഥാനമായി തുടരുന്നതിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

      First published:
      )}