• HOME
  • »
  • NEWS
  • »
  • india
  • »
  • അനധികൃത ഖനനം: റെയ്ഡിനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ക്വാറി മാഫിയ ട്രക്ക് കയറ്റി കൊന്നു

അനധികൃത ഖനനം: റെയ്ഡിനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ക്വാറി മാഫിയ ട്രക്ക് കയറ്റി കൊന്നു

വിരമിക്കാൻ മൂന്ന് മാസം ബാക്കിനിൽക്കെയാണ് പൊലീസ് ഉദ്യോഗസ്ഥൻ ദാരുണമായി കൊല ചെയ്യപ്പെട്ടത്

Minising

Minising

  • Last Updated :
  • Share this:
    ചണ്ടിഗഢ്: അനധികൃത ഖനനം തടയാൻ ശ്രമിക്കുന്നതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥനെ ട്രക്ക് കയറ്റി കൊന്നു. ഹരിയാനയിലെ നുഹ് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ടൗരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സുരേന്ദ്ര സിംഗ് സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. വിരമിക്കാൻ മൂന്ന് മാസം ബാക്കിനിൽക്കെയാണ് സുരേന്ദ്ര സിംഗ് ദാരുണമായി കൊല ചെയ്യപ്പെട്ടത്. അനധികൃത ഖനനം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് സിംഗ് സ്ഥലത്തെത്തിയതെന്നാണ് വിവരം.

    തുടർന്ന് പോലീസ് ഉദ്യോഗസ്ഥൻ ട്രക്ക് ഡ്രൈവറോട് ലൈസൻസും പേപ്പറുകളും ആവശ്യപ്പെടുകയും ഡ്രൈവറോട് നിർത്താൻ ആംഗ്യം നൽകുകയും ചെയ്തു. കല്ല് കയറ്റിയ ട്രക്ക് ഡ്രൈവർ വാഹനം വേഗത്തിൽ പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചിടുകയും ശരീരത്തിലൂടെ കയറ്റിയിറക്കി പോകുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

    അതേസമയം, ഇത് ദാരുണമായ സംഭവമാണെന്നും പ്രദേശത്ത് നടക്കുന്ന അനധികൃത ഖനനത്തെക്കുറിച്ച് പരിശോധിക്കാനുമാണ് ഉദ്യോഗസ്ഥൻ പോയതെന്നും ഹരിയാന മന്ത്രി മൂൽചന്ദ് ശർമ്മ പറഞ്ഞു. കുറ്റകൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ശർമ കൂട്ടിച്ചേർത്തു. നുഹ് ഇൻസ്‌പെക്ടർ ജനറൽ ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

    അതേസമയം, ഹരിയാന പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തിൽ സർക്കാർ അനുശോചനം രേഖപ്പെടുത്തി. ഡ്രൈവറെ പിടികൂടാൻ പോലീസ് സംഘം പരിശോധന തുടരുകയാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. 2015 മുതൽ ഓരോ വർഷവും നൂഹിൽ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് 50 പരാതികൾ രജിസ്റ്റർ ചെയ്യുന്നതായി അധികൃതർ പറഞ്ഞു. പലപ്പോഴും പോലീസും ഖനന മാഫിയ അംഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകാറുണ്ട്.

    ഡിഎസ്പി സിംഗ് 1994-ൽ ഹരിയാന പോലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ചയാളാണ്, ഏതാനും മാസങ്ങൾക്കുള്ളിൽ വിരമിക്കാനിരിക്കുകയായിരുന്നു. കുരുക്ഷേത്രയിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന അദ്ദേഹം ഹിസാർ ജില്ലയിലെ സാരംഗ്പൂർ സ്വദേശിയാണ്.
    Published by:Anuraj GR
    First published: