HOME » NEWS » India » IN ODISHA SUPERGIRL LISA SAVES THREE LIVES

ആത്മഹത്യ ചെയ്യാൻ നിന്ന് അമ്മയെയും രണ്ടു കുഞ്ഞുങ്ങളെയും രക്ഷിച്ചു; സൂപ്പർ ഗേൾ ആയി ലിസ

ഏതായാലും ലിസയെ അഭിനന്ദനം കൊണ്ട് പൊതിയുകയാണ് നാട്ടുകാരും കൂട്ടുകാരും.

News18 Malayalam | news18
Updated: February 1, 2021, 1:33 AM IST
ആത്മഹത്യ ചെയ്യാൻ നിന്ന് അമ്മയെയും രണ്ടു കുഞ്ഞുങ്ങളെയും രക്ഷിച്ചു; സൂപ്പർ ഗേൾ ആയി ലിസ
lisa
  • News18
  • Last Updated: February 1, 2021, 1:33 AM IST
  • Share this:
പുരി: അവനവൻ മരിക്കുന്നതിനു മുമ്പ് മരിക്കാൻ ഒരാൾക്കും ഒരിക്കലും കഴിയില്ല എന്ന് ആരോ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അത് അന്വർത്ഥമാക്കുന്നതാണ് ചില സംഭവങ്ങൾ. ഒഡിഷയിലാണ് സംഭവം. ജീവിതത്തിൽ ഉണ്ടായ കടുത്ത സംഭവങ്ങളെ തുടർന്ന് തന്റെ രണ്ടു കുഞ്ഞുങ്ങളെയും കൂട്ടി ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ യുവതിയെയും കുഞ്ഞുങ്ങളെയും ആണ് ഒരു നിമിഷം കൊണ്ട് ഈ സൂപ്പർ ഗേൾ ജീവിതത്തിലേക്ക് കൈപ്പിടിച്ച് ഉയർത്തിയത്.

ഒഡിഷയിലെ കുസഭദ്ര പാലത്തിനു മുകളിൽ നിന്നാണ് യുവതി തന്റെ നാലു വയസുള്ള പ്രായമുള്ള മകനെയും മൂന്ന് മാസം മാത്രം പ്രായമുള്ള മകളെയും കൂട്ടി പുഴയിലേക്ക് ചാടാൻ തയ്യാറായി നിന്നത്. കഴിഞ്ഞദിവസം രാവിലെ 11 മണിയോടു കൂടെ ആയിരുന്നു സംഭവം.

പാലത്തിനു മുകളിൽ രണ്ട് കുഞ്ഞു മക്കളെയുമായി നിൽക്കുന്ന യുവതിയെ അതു വഴി കടന്നുപോയ എല്ലാവരും കണ്ടു. എല്ലാവരും ഇവരെ നോക്കി കടന്നു പോയതല്ലാതെ ആരും എന്തുകൊണ്ടാണ് ഇവർ അവിടെ നിൽക്കുന്നതെന്ന് അന്വേഷിക്കുക പോലും ചെയ്തില്ല. എന്നാൽ, ഇതിനിടയിലാണ് കോളേജ് വിദ്യാർത്ഥിനിയായ ലിസ ദാഷ് അതു വഴി വന്നത്. ലിസ പെട്ടെന്നു തന്നെ ഈ യുവതിയെ പിന്നോട്ട് വലിക്കുകയായിരുന്നു. മക്കളെയുമായി യുവതി പുഴയിലേക്ക് ചാടാൻ ഒരുങ്ങിയ നിമിഷത്തിൽ ആയിരുന്നു ലിസയുടെ ഇടപെടൽ.
You may also like:അനന്തരവന്റെ ലൈംഗികാഭ്യർത്ഥന നിരസിച്ചു; യുവതിയെ 22കാരൻ കൊന്നു [NEWS] Covid 19 | കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ മാർക്കറ്റ് WHO അന്വേഷണസംഘം സന്ദർശിച്ചു [NEWS] ബീച്ച് കാണാൻ 100 രൂപ; ഫോട്ടോ എടുക്കണമെങ്കിൽ 1000 കൂടി; വാസ്കോ ഡ ഗാമ വന്നിറങ്ങിയ കടപ്പുറത്തെ പിഴിച്ചിൽ [NEWS]ഏതായാലും ഈ സംഭവത്തിന് തൊട്ടു പിന്നാലെ ആളുകൾ സംഭവസ്ഥലത്ത് ഒത്തുകൂടി. തുടർന്ന് ഇവർ സ്ത്രീയോട് സംസാരിച്ചു. കട്ടക് ജില്ലയിലെ നിയാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പനിമല ഗ്രാമത്തിൽ നിന്നുള്ള യുവതിയാണ് ഇവരെന്ന് തുടർന്നുള്ള അന്വേഷണത്തിൽ നിന്ന് മനസ്സിലായി.

എന്തു കൊണ്ടാണ് തന്റെ കുഞ്ഞു മക്കളെയും കൊണ്ട് ആത്മഹത്യ ചെയ്യാൻ പോയതെന്ന ചോദ്യത്തിന് ഭർത്താവിന്റെ ഉപദ്രവം കാരണമാണ് താൻ ഈ കടുംകൈ ചെയ്യാൻ തീരുമാനിച്ചത് എന്നായിരുന്നു യുവതിയുടെ മറുപടി. ഭർത്താവിന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെയാണ് താൻ ഇങ്ങനെയൊരു കടുത്ത തീരുമാനത്തിലേക്ക് എത്തിയതെന്നും അവർ പറഞ്ഞു.

അവിടെ കൂടി നിന്നിരുന്ന ആളുകളിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം സംഭവസ്ഥലത്തേക്ക് എത്തി. യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി. തുടർന്ന്, യുവതിയുടെ അമ്മയെയും സഹോദരനെയും വിളിച്ചു വരുത്തി. അമ്മയും സഹോദരനും പൊലീസ് സ്റ്റേഷനിൽ എത്തി യുവതിയെ ആശ്വസിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

ഏതായാലും ലിസയെ അഭിനന്ദനം കൊണ്ട് പൊതിയുകയാണ് നാട്ടുകാരും കൂട്ടുകാരും. കൊണാർക് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന തറകോറ ഗ്രാമ സ്വദേശിയാണ് ലിസ. ദൈവം അയച്ച സൂപ്പർ ഹീറോയെ പോലെയാണ് ലിസ മൂന്നു ജീവനുകൾ രക്ഷിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.
Published by: Joys Joy
First published: January 31, 2021, 10:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories