നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • പോലീസിനെ വെട്ടിച്ച് ഓടിയ മോഷ്ടാവ് കിണറ്റിൽ വീണു; രക്ഷപ്പെടുത്തിയ കോൺസ്റ്റബിളിന് പാരിതോഷികം

    പോലീസിനെ വെട്ടിച്ച് ഓടിയ മോഷ്ടാവ് കിണറ്റിൽ വീണു; രക്ഷപ്പെടുത്തിയ കോൺസ്റ്റബിളിന് പാരിതോഷികം

    രാത്രിയിൽ കനത്ത മഴയിൽ എലഹങ്ക പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ശിവകുമാർ കയർ ഉപയോഗിച്ച് കിണറ്റിൽ ഇറങ്ങി പ്രതിയെ രക്ഷിക്കുകയായിരുന്നു.

    • Share this:
      കർണാടകയിലെ ബെംഗളൂരുവിൽ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ പ്രതിയെ പോലീസ് കോൺസ്റ്റബിൾ രക്ഷപ്പെടുത്തി. കവർച്ചാ ശ്രമത്തെ തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയാണ് കിണറ്റിൽ വീണത്. ഇയാളെ രക്ഷിച്ച പോലീസ് കോൺസ്റ്റബിൾ ശിവകുമാറിന് സിറ്റി പോലീസ് കമ്മീഷണർ തിങ്കളാഴ്ച പാരിതോഷികം നൽകി.

      ഒക്ടോബർ 3 ന് വൈകുന്നേരം നാല് മണിയോടെ മാരുതി നഗറിലാണ് കവർച്ച നടന്നത്. പരാതിക്കാരനായ റെഡ്ഡി ശേഖർ തന്റെ ഇരുചക്രവാഹനത്തിൽ പോകുമ്പോൾ ഇയാളെ തടഞ്ഞ് സ്വർണ്ണവും മൊബൈൽ ഫോണും 3000 രൂപയുമാണ് മോഷ്ടാവ് കവർന്നത്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, ഗോവിന്ദപുരയിൽ വച്ച് പ്രതിയെ കണ്ടെത്തിയെങ്കിലും ഇയാൾ പിന്നീട് തമിഴ്‌നാട്ടിലെ ധർമ്മപുരിയിലെ തോപ്പൂർ ഗ്രാമത്തിലേക്ക് രക്ഷപ്പെട്ടതായി പോലീസിന് വിവരം കിട്ടി. ഒക്ടോബർ 7 ന് കള്ളനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ കിണറ്റിൽ വീണു.

      രാത്രിയിൽ കനത്ത മഴയിൽ എലഹങ്ക പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ശിവകുമാർ കയർ ഉപയോഗിച്ച് കിണറ്റിൽ ഇറങ്ങി പ്രതിയെ രക്ഷിക്കുകയായിരുന്നു. പ്രതിയെ ഉടൻ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

      "ഒരു കുറ്റവാളിയെ പിടിക്കാനല്ല, ഒരു ജീവൻ രക്ഷിക്കാനാണ് കോൺസ്റ്റബിൾ തന്റെ ജീവൻ പണയപ്പെടുത്തിയത്. ജീവിക്കാനുള്ള അവകാശം ഞങ്ങൾ സംരക്ഷിക്കും, ”നോർത്ത് ഈസ്റ്റ് ബെംഗളൂരു ഡിസിപി സികെ ബാബ പറഞ്ഞു.

      "ഭരണഘടനയിൽ എല്ലാവർക്കും ജീവിക്കാനുള്ള അവകാശമുണ്ട്, ഞങ്ങൾ അത് സംരക്ഷിക്കുന്നു. ഓരോ ജീവനും പ്രധാനമാണ്” സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തുകൊണ്ട് ബാബ പറഞ്ഞു.



      എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പോലീസിലെ ഉന്നതന്റെ ചെരുപ്പ് കട്ട കഥ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. എല്ലാ മലയാള മാസവും ഒന്നാം തീയതി ശബരിമലയിൽ ദർശനം നടത്തുന്ന പോലീസ് ഐ.ജി പി വിജയന്റെ ചെരുപ്പാണ് എരുമേലി വലിയ അമ്പലത്തിൽ നിന്ന് മോഷണം പോയത്. എരുമേലിയിൽ ദർശനത്തിനെത്തിയ ഐ.ജി പി. വിജയൻ ക്ഷേത്രത്തിനു മുന്നിലെ നടപ്പന്തലിലാണ് ചെരുപ്പ് അഴിച്ചത്. തുടർന്ന് ക്ഷേത്രത്തിൽ ദർശനത്തിന് പോയി. ദർശനം പൂർത്തിയാക്കി മടങ്ങിയെത്തിയപ്പോൾ ചെരുപ്പ് കാണാനില്ല.

      ചെരുപ്പ് കാണാതായ വിവരം ഐ.ജി പി വിജയൻ തന്നെ എരുമേലി സിഐ മനോജ് മാത്യുവിനെ അറിയിച്ചു. പിന്നീട് ദ്രുതഗതിയിലാണ് അന്വേഷണം നടന്നത്. എരുമേലി ക്ഷേത്രത്തിൽ വെച്ചിട്ടുള്ള സിസിടിവി ക്യാമറകൾ വഴിയാണ് കള്ളനെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞത്. ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവികൾ പരിശോധിച്ചതോടെ ആ സസ്പെൻസ് അവസാനിച്ചു. ക്ഷേത്ര പരിസരത്ത് എത്തിയ ഒരു നായയാണ് ഐജിയുടെ ചെരിപ്പ് കട്ടത്. നായ ചെരുപ്പ് കടിച്ചെടുത്തു കൊണ്ടുപോകുന്നതും ക്ഷേത്ര ഗോപുരത്തിന് വലതുഭാഗത്ത് മൈതാനത്ത് ഉപേക്ഷിക്കുന്നതും സിസിടിവിയിൽ നിന്നുമാണ് വ്യക്തമായത്.
      Published by:Naveen
      First published:
      )}