പുതുച്ചേരി: മൂന്നു ബിജെപി നേതാക്കളെ കൂടി പുതുച്ചേരി നിയമസഭയിലേക്ക് കേന്ദ്ര സർക്കാർ നാമനിർദേശം ചെയ്തു. ഇതോടെ പുതുച്ചേരി നിയമസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഒമ്പതായി. 2016ലെ പൂജ്യത്തിൽനിന്നാണ് അഞ്ച് വർഷത്തിനിപ്പുറം പുതുച്ചേരിയിൽ ബിജെപി ഒമ്പത് എന്ന അംഗസംഖ്യയിലെത്തുന്നത്. ഒരു സ്വതന്ത്ര അംഗത്തിന്‍റെ പിന്തുണയും കൂടി ലഭിച്ചതോടെ 33 അംഗ സഭയിൽ ബിജെപിയ്ക്ക് 10 പേരുടെ പിന്തുണയായി.
കെ വെങ്കിടേശന്‍, വിപി രാമലിംഗം, ആര്‍ബി അശോക് ബാബു എന്നിവരെയാണ് എംഎല്‍എമാരായി നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരില്‍ സ്പീക്കറായിരുന്ന വിപി ശിവകൊഴുന്തിന്റെ സഹോദരനാണ്. അശോക് ബാബു പ്രാദേശിക നേതാവും അഭിഭാഷകനാണ്. മൂന്ന് മൂന്ന് അഭിഭാഷകര്‍ കൂറുമാറിയത് കൊണ്ടാണ് നേരത്തെ നാരായണസ്വാമി സര്‍ക്കാരിനെ ബിജെപി വീഴ്ത്തിയത്. മുഖ്യമന്ത്രി രംഗസ്വാമി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സമയത്താണ് ഇത്തരമൊരു ഞെട്ടിക്കുന്ന നീക്കം നടന്നിരിക്കുന്നത്.
ബിജെപിയുടെ സഖ്യകക്ഷിയായ എൻആർ കോൺഗ്രസിന് പുതുച്ചേരി നിയമസഭയിൽ 10 അംഗങ്ങളാണുള്ളത്. എൻ ആർ കോൺഗ്രസ് നേതാവ് എൻ രംഗസ്വാമി കഴിഞ്ഞ ദിവസം പുതുച്ചേരി മുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നു. കോവിഡ് ബാധിതനായ അദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്.
മൂന്നു അംഗങ്ങളെ കൂടി സഭയിലേക്ക് നാമനിർദേശം ചെയ്തതോടെ ഉപമുഖ്യമന്ത്രി സ്ഥാനമെന്ന ആവശ്യം ബിജെപി വീണ്ടും ഉന്നയിച്ചേക്കും. പുതുച്ചേരിയിലെ പ്രമുഖ നേതാവ് നമശിവായത്തെ ഉപമുഖ്യമന്ത്രിയാക്കാനാണ് ബിജെപിയുടെ നീക്കം. നോമിനേറ്റ് ചെയ്യപ്പെടുന്ന അംഗങ്ങൾക്ക് പുതുച്ചേരി നിയമസഭയിൽ വോട്ടവകാശം ഉണ്ട്.
അതേസമയം ബിജെപിയുടെ നീക്കം എൻഡിഎയിൽ ഭിന്നത ഉണ്ടാക്കിയിട്ടുണ്ട്. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിൽ മൂന്നുപേരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നാമനിർദേശം ചെയ്യാം. എന്നാൽ ഇത് ഘടകകക്ഷികൾക്ക് തുല്യമായി വീതിക്കണമെന്നായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടായിരുന്ന ധാരണ. മുഖ്യമന്ത്രി കോവിഡ് ബാധിതനായി ആശുപത്രിയിലായ സമയത്താണ് ബിജെപി മൂന്നുപേരെ നാമനിർദേശം ചെയ്തത്. ഇപ്പോൾ ബിജെപി മൂന്നുപേരെ നോമിനേറ്റ് ചെയ്തത് തെരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാക്കിയ ധാരണയ്ക്ക് വിരുദ്ധമാണെന്ന് എൻ ആർ കോൺഗ്രസും അണ്ണാ ഡിഎംകെയും ആരോപിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Congress, DMK, N Rangaswamy, Nda, NR Congress, Puducherry