UP | മഴകിട്ടാൻ സ്ത്രീകൾ എംഎൽഎ യെ ചെളിയിൽ കുളിപ്പിച്ചു; വീഡിയോ വൈറൽ
UP | മഴകിട്ടാൻ സ്ത്രീകൾ എംഎൽഎ യെ ചെളിയിൽ കുളിപ്പിച്ചു; വീഡിയോ വൈറൽ
മഴദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്താൻ പ്രദേശത്തെ സ്ത്രീകൾ ബിജെപി എംഎൽഎ ജയ് മംഗൾ കനോജിയയെയും മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റ് കൃഷ്ണ ഗോപാൽ ജയ്സ്വാളിനെയും
ചെളിവെള്ളത്തിൽ കുളിപ്പിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർ പ്രദേശിൽ നിന്നും മറ്റൊരു വിചിത്രാചാരം. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലെ പിപ്രദേവറയില്‍ മഴദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്താൻ പ്രദേശത്തെ സ്ത്രീകൾ ബിജെപി എംഎൽഎ ജയ് മംഗൾ കനോജിയയെയും മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റ് കൃഷ്ണ ഗോപാൽ ജയ്സ്വാളിനെയും ചെളിവെള്ളത്തിൽ കുളിപ്പിച്ചു. തീവ്രമായ ചൂടും കാരണം ജനങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ മഴദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്തുകയാണ് ആചാരത്തിന്റെ ലക്ഷ്യം. ഇപ്പോൾ ഇന്ദ്രൻ സന്തോഷവാനായിരിക്കുമെന്നും നഗരത്തെ മഴയിലൂടെ അനുഗ്രഹിക്കുമെന്നും ഇരുവരെയും ചെളിയിൽ കുളിപ്പിച്ചശേഷം സ്ത്രീകൾ പറഞ്ഞു.
#WATCH | Women in Pipardeura area of Maharajganj in Uttar Pradesh throw mud at MLA believing this will bring a good spell of rainfall for the season pic.twitter.com/BMFLHDgYxb
കനത്ത ചൂടു കാരണം ജനങ്ങൾ ബുദ്ധിമുട്ടിലാണെന്നും അതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ താൻ സമ്മതിച്ചെന്നുമാണ് എംഎൽഎയുടെ പ്രതികരണം. ‘‘ഈ കാലാവസ്ഥയിൽ ആളുകൾ കഷ്ടപ്പെടുന്നു. കൃഷി ചെയ്ത വിളകൾ ഉണങ്ങുന്നു. ഇതൊരു പഴയ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ആചാരമാണ്. ഞങ്ങൾ അതിന്റെ ഭാഗമാകാൻ തീരുമാനിച്ചു’ – അദ്ദേഹം പറഞ്ഞു. ഒരാളുടെമേൽ ചെളി വാരിയെറിയുകയോ ചെളിയിൽ കുളിപ്പിക്കുകയോ ചെയ്യുന്നതിലൂടെ മഴദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്താമെന്നാണ് കിഴക്കൻ ഉത്തർപ്രദേശിലെ ഒരു വിഭാഗം ജനങ്ങളുടെ വിശ്വാസം.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.