• HOME
 • »
 • NEWS
 • »
 • india
 • »
 • യോഗിയുടെ നാട്ടിൽ സ്കൂളുകളിലും ആശുപത്രികളിലും യോഗം ഗോമാതാവിന്

യോഗിയുടെ നാട്ടിൽ സ്കൂളുകളിലും ആശുപത്രികളിലും യോഗം ഗോമാതാവിന്

 • Last Updated :
 • Share this:
  അലിഗഡ് : അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കൾ ഉത്തർപ്രദേശിൽ തലവേദനയാകുന്നു. പശുക്കൾ വിളകൾ തിന്നു നശിപ്പിക്കാന്‍ തുടങ്ങിയതോടെ കർഷകർ ഇവരെ തുരത്തുകയോ അല്ലെങ്കിൽ സമീപത്തെ സർക്കാർ മന്ദിരങ്ങളിൽ കെട്ടിയിടുകയോ ചെയ്തതോടെയാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.

  അലഞ്ഞു നടക്കുന്ന ഗോകൾക്കായി അടിയന്തിരമായി സുരക്ഷ-പരിപാലന സംരക്ഷണം ഒരുക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നൽകിയിരുന്നു. കൂടാതെ പശുക്കളുടെ സ്വൈര്യവിഹാരത്തിനായി അവയുടെ മേച്ചിൽപ്പുറ പ്രദേശങ്ങളിലുള്ള കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും അദ്ദേഹം നിർദേശം നല്‍‌കിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തിന്റെ ചില പ്രദേശങ്ങളിൽ നിന്ന് പശുക്കളെ തുരത്തുന്നതായി വാർത്തകളെത്തുന്നത്.

  Also read-മൃതദേഹം തൂക്കിനോക്കി വിലപേശൽ: എയർ ഇന്ത്യക്കെതിരെ പ്രതിഷേധം

  ഇഗ്ലസ്, ഖൈർ റ്റെഹ്സിൽസ് ഗ്രാമമേഖലകളിൽ നിന്നുമാണ് ഇത്തരത്തിലുള്ള കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തങ്ങളുടെ കൃഷിഭൂമിയിലേക്ക് കടന്നു കയറുന്ന കാലികളെ ഇവർ അടുത്ത് തന്നെയുള്ള സർക്കാർ കെട്ടിടങ്ങളിലേക്കും സ്കൂളുകളിലേക്കും ആശുപത്രികളിലേക്കുമാണ് തുരത്തി വിടുന്നത്. ഗോസംരക്ഷണ കേന്ദ്രങ്ങളായ സാഹചര്യത്തിൽ ചില പ്രദേശങ്ങളിൽ സ്കൂളുകൾ പൂട്ടിയതായും അനൗദ്യോഗിക റിപ്പോർട്ടുകളുമുണ്ട്.

  സാഹചര്യം കണക്കിലെടുത്ത് ജില്ലാ മജിസ്ട്രേറ്റും സീനിയർ സുപ്രണ്ടന്റും കഴിഞ്ഞ ദിവസം അടിയന്തിര യോഗം ചേർന്നിരുന്നു. ഗോമാതാവുമായി ബന്ധപ്പെട്ട വിഷയം ആയതിനാൽ കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാനുള്ള മുൻകരുതലുകൾക്കായിരുന്നു ഈ യോഗം.

  Also Read-'ശബരിമല വിധി: സുപ്രീംകോടതിക്ക് പിഴവ് പറ്റി' മുൻ അറ്റോണീ ജനറൽ

  കർഷകരുമായി ചർച്ച നടത്തിയെന്നും പശുക്കളെ സര്‍ക്കാർ സ്ഥാപനങ്ങളിലേക്ക് തുരത്തി വിട്ട് നിയമം കയ്യിലെടുക്കുന്നവർക്ക് ഇതിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നുമാണ് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചത്. പശുക്കൾക്ക് നേരെ ക്രൂരത കാട്ടുകയോ അനുമതിയില്ലാത്ത സ്ഥലങ്ങളിലേക്ക് തുരത്തുകയോ ചെയ്യുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി. അലഞ്ഞു നടക്കുന്ന പശുക്കളുടെ സംരക്ഷണത്തിനായി എല്ലാ പഞ്ചായത്തുകളുലും ഗോശാലകൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അടിയന്തിരമായി നടക്കുന്നുണ്ടെന്നും അദ്ദേഹം ഉറപ്പു നൽകി

  അതേസമം കറവ വറ്റിയ പശുക്കളെ ഉപേക്ഷിച്ച് കടന്നു കളയുന്നവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കുമെന്ന് പൊലീസും വ്യക്തമാക്കിയിട്ടുണ്ട്.

  നേരത്തെ അലഞ്ഞു നടന്ന പശുക്കളെ താത്ക്കാലിക സംരക്ഷണകേന്ദ്രങ്ങളിൽ നിന്ന് സർക്കാർ അംഗീകൃത ഗോശാലകളിലേക്ക് മാറ്റാനെത്തിയ സർക്കാർ കോൺട്രാക്റ്റ് വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. പശുക്കടത്ത് ആരോപിച്ചായിരുന്നു അതിക്രമം. പശുക്കളെ അറവിനായല്ലെ കൊണ്ടുപോകുന്നതെന്നും സംരക്ഷണ കേന്ദ്രങ്ങളിലേക്കാണ് മാറ്റുന്നതെന്ന് വ്യക്തമാക്കിയിട്ട് പോലും ഒരു സംഘം യുവാക്കൾ കല്ലേറടക്കമുള്ള അക്രമം അഴിച്ചുവിടുകയായിരുന്നു.

  അലഞ്ഞ് നടക്കുന്ന പശുക്കളുടെ പേരിൽ കർഷകരും ഗോസംരക്ഷകരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പലയിടങ്ങളിലും കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.

  First published: