നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • സായുധ സേനയ്ക്ക് ആദരം: ധിരുഭായ് അംബാനി സ്‌ക്വയറിൽ പ്രത്യേക മ്യൂസിക്കൽ ഫൗണ്ടൻ ഷോ

  സായുധ സേനയ്ക്ക് ആദരം: ധിരുഭായ് അംബാനി സ്‌ക്വയറിൽ പ്രത്യേക മ്യൂസിക്കൽ ഫൗണ്ടൻ ഷോ

  ഭൂമി, ജലം, ആകാശം എന്നിവയുടെ സംയോജനമാണ് ഷോ കൊണ്ട് ഉദ്ദേശിക്കുന്നത്

  ഉദ്ഘാടന ചടങ്ങിൽ കുട്ടികൾക്കൊപ്പം നിത അംബാനി

  ഉദ്ഘാടന ചടങ്ങിൽ കുട്ടികൾക്കൊപ്പം നിത അംബാനി

  • Share this:
   മുംബൈ: സായുധ, പോലീസ് സേനാംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കുമായി മുംബൈയിലെ ധിരുഭായ് അംബാനി സ്‌ക്വയറിൽ മാർച്ച് 12, ചൊവ്വാഴ്ച പ്രത്യേക മ്യൂസിക്കൽ ഫൗണ്ടൻ ഷോ നടക്കും. സുരക്ഷാ സേനകൾക്കുള്ള ആദരവും മകൻ ആകാശും ശ്ലോകയും തമ്മിലുള്ള വിവാഹത്തിന് ആശിർവാദം തേടിയുമാണ് മുകേഷ് അംബാനിയും നിത അംബാനിയും 7000 അംഗങ്ങൾക്കായി രണ്ടു പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നത്. മാർച്ച് 6ന് നടന്ന ഉദ്‌ഘാടന ചടങ്ങിൽ 2000ത്തോളം വരുന്ന സമൂഹത്തിന്റെ താഴെ തട്ടിലെ കുട്ടികൾ ധിരുഭായ് അംബാനി സ്‌ക്വയർ നാടിനു സമർപ്പിച്ചു.

   ഭൂമി, ജലം, ആകാശം എന്നിവയുടെ സംയോജനമാണ് ഷോ കൊണ്ട് ഉദ്ദേശിക്കുന്നത്. അനവധി വർണ്ണങ്ങളിലുള്ള ഫൗണ്ടന്റെ ചലനങ്ങൾ, സ്റ്റേജിലെ നൃത്തം, സ്റ്റേജിനു മുകളിൽ വായുവിൽ ചലിക്കുന്ന നൃത്തം എന്നിവ ചേർന്നാവും ഷോ പൂർത്തിയാവുക. വൃന്ദാവനത്തിലെ കൃഷ്ണന്റെയും, രാധയുടെയും, ഗോപികമാരുടെയും രാസലീലയിൽ കേന്ദ്രീകൃതമായ ഷോയ്ക്ക് 150ലധികം ദേശീയ അന്തർദേശീയ താരങ്ങൾ അണിനിരക്കും.

   മുംബൈയിൽ ധിരുഭായ് അംബാനി സ്ക്വയർ നിതാ അംബാനി ഉദ്ഘാടനം ചെയ്തു

   മുംബൈ നിവാസികളുടെ ഏറ്റവും വലിയ കൂടിച്ചേരൽ കേന്ദ്രമായ ധിരുഭായ് അംബാനി സ്‌ക്വയർ, ലൈവ് സാംസ്കാരിക പരിപാടികൾ നടത്താനുള്ള ഇടമായി മാറും. ഫൗണ്ടനിൽ 600 എൽ.ഇ.ഡി. ലൈറ്റുകൾ, മഞ്ഞും, തീയും പുറപ്പെടുവിക്കുന്ന സംവിധാനം, 45 അടി ഉയരത്തിൽ വരെ വെള്ളം ചീറ്റാനുള്ള 392 കുഴല്‍വായ് എന്നിവയും അണിനിരത്തിയിട്ടുണ്ട്.

   "ഞങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുന്നതിനൊപ്പം, രാജ്യത്തെ അഭിമാനകരമാംവണ്ണം സംരക്ഷിക്കുന്ന സുരക്ഷാ സേനകളുടെ അനുഗ്രഹവും തേടുന്നു. ധിരുഭായ് അംബാനി സ്‌ക്വയറിലെ പ്രത്യേക സംഗീത ഫൗണ്ടൻ പരിപാടി മുംബൈയുടെ ഊര്‍ജ്ജസ്വലതയ്ക്കുള്ള സമർപ്പണമാണ്. നമ്മുടെ സേനാംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പം ഈ അനുഭവം പങ്കു വയ്ക്കുവാൻ കാത്തിരിക്കുന്നു," നിത അംബാനി പറയുന്നു.

   ലോകോത്തര നിലവാരത്തിലെ, വിവിധോദ്ദേശ സൗകര്യം ഊന്നിയുള്ള ജിയോ വേൾഡ് സെന്ററിന്റെ ഭാഗമാണ് ധിരുഭായ് അംബാനി സ്‌ക്വയർ. ലോക നിലവാരത്തിൽ ഏറ്റവും വലുതും, മികച്ചതുമായ ഒത്തുകൂടൽ കേന്ദ്രം ഇന്ത്യയിൽ നിർമ്മിക്കുകയെന്ന റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റേയും മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്മെന്റ് അതോറിറ്റിയുടെയും സംയുക്ത ലക്ഷ്യ സാക്ഷാത്കാരമാണിത്.

   First published: