താജ്മഹൽ ഉൾപ്പെടെയുള്ള എല്ലാ ചരിത്ര സ്മാരകങ്ങളും ജൂലൈ ആറുമുതൽ തുറക്കും

കേന്ദ്ര വിനോദ - സാംസ്കാരിക വകുപ്പ് മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ ട്വിറ്ററിൽ അറിയിച്ചതാണ് ഇക്കാര്യം. ജൂലൈ ആറുമുതൽ എല്ലാ സ്മാരകങ്ങളും മുൻകരുതലുകളോടെ വീണ്ടും തുറക്കാൻ കഴിയുമെന്ന് തീരുമാനിച്ചതായി പട്ടേൽ ട്വിറ്ററിലൂടെ അറിയിച്ചു.

News18 Malayalam | news18
Updated: July 2, 2020, 7:13 PM IST
താജ്മഹൽ ഉൾപ്പെടെയുള്ള എല്ലാ ചരിത്ര സ്മാരകങ്ങളും ജൂലൈ ആറുമുതൽ തുറക്കും
News18 Malayalam
  • News18
  • Last Updated: July 2, 2020, 7:13 PM IST
  • Share this:
ന്യൂഡൽഹി: താജ്മഹലും ചെങ്കോട്ടയും ഉൾപ്പെടെയുള്ള എല്ലാ ചരിത്രസ്മാരകങ്ങളും ജൂലൈ ആറുമുതൽ തുറക്കും. ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള 820 മതകേന്ദ്രങ്ങൾ വീണ്ടും തുറക്കുമെന്ന് സർക്കാർ അറിയിച്ചു.

ബാക്കിയുള്ള സ്മാരകങ്ങളും താമസിയാതെ വീണ്ടും തുറക്കുമെന്ന് സർക്കാർ പറഞ്ഞു. അതേസമയം, കൊറോണ വൈറസ് സാഹചര്യം പരിഗണിച്ച് സ്മാരകങ്ങൾ തുറക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്കുണ്ട്.

You may also like:ഉറവിടം കണ്ടെത്താനാവാതെ കോവിഡ് കേസുകൾ; സമൂഹവ്യാപന ഭീഷിണിയിൽ കായംകുളം‍ [NEWS]8600 രൂപയ്ക്ക് അവകാശികളെ തേടി വാർത്ത; പണത്തിൻ്റെ ഉടമസ്ഥരായി പോലീസ് സ്റ്റേഷനിൽ ഒൻപതു പേർ! [NEWS] മുന്നോട്ടുതന്നെ: മാണി.സി.കാപ്പന് രാജ്യസഭയിലെത്താൻ സിപിഎം ഫോർമുല; ജോസിന്റെ വരവിനെ സ്വാഗതം ചെയ്ത് എൻസിപി‍ [NEWS]

കേന്ദ്ര വിനോദ - സാംസ്കാരിക വകുപ്പ് മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ ട്വിറ്ററിൽ അറിയിച്ചതാണ് ഇക്കാര്യം. ജൂലൈ ആറുമുതൽ എല്ലാ സ്മാരകങ്ങളും മുൻകരുതലുകളോടെ വീണ്ടും തുറക്കാൻ കഴിയുമെന്ന് തീരുമാനിച്ചതായി പട്ടേൽ ട്വിറ്ററിലൂടെ അറിയിച്ചു.

ആന്ധ്രാപ്രദേശിലെ പ്രശസ്ത തീർത്ഥാടനകേന്ദ്രമായ തിരുമല തിരുപ്പതി ബാലാജി പോലുള്ള ക്ഷേത്രങ്ങൾ കഴിഞ്ഞ മാസം തുറന്നിരുന്നു. ക്ഷേത്രത്തിലെ ജീവനക്കാർക്ക് പി.പി.ഇ കിറ്റുകൾ നൽകിയതിനു ശേഷമാണ് ക്ഷേത്രം തുറന്നത്. ശാരീരിക അകലം പാലിച്ചുകൊണ്ടാണ് ക്ഷേത്രം തുറന്നത്.

 സ്കൂളുകൾ, കോളേജുകൾ, മെട്രോ ട്രയിനുകൾ, സിനിമ ഹാളുകൾ, നീന്തൽകുളങ്ങൾ, ബാറുകൾ, അസംബ്ലി ഹാളുകൾ എന്നിവ അടഞ്ഞുതന്നെ കിടക്കും. പക്ഷേ, രാത്രികാല കർഫ്യൂവിന് ഇളവ് വരുത്തിയിട്ടുണ്ട്.
First published: July 2, 2020, 6:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading