ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയിയെ ചോദ്യം ചെയ്യുന്നത് അവസാനിപ്പിച്ച് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങി. 30 മണിക്കൂറോളമാണ് വിജയിയെ ചോദ്യം ചെയ്തത്. വിജയിന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകളും സംബന്ധിച്ച രേഖകളാണ് ആദായ നികുതി വകുപ്പ് പരിശോധിച്ചത്. താരത്തിനെതിരായ തുടർ നടപടികൾ പടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷമെ ഉണ്ടാകൂവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വിജയിയുടെ ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലെ വീട്ടിലായിരുന്നു പരിശോധന.
ബുധനാഴ്ച വൈകിട്ട് മുതലാണ് ആദായ നികുതി വകുപ്പ് 'മാസ്റ്റേഴ്‌സ്' എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നും വിജയ്നെ കസ്റ്റഡിയിൽ എടുത്തത്. ഇതിനു പിന്നാലെ താരത്തെ ചെന്നൈയിലെ വസതിയിലെത്തിക്കുകയായിരുന്നു.
ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. നിർമ്മാണ കമ്പനിയുടെ പക്കലുള്ള കണക്കും നടന്‍ കൈപ്പറ്റിയ തുകയും തമ്മിൽ പൊരുത്തക്കേടാണ് പ്രധാനമായും പരിശോധിച്ചത്. അതേസമയം താരത്തിന്റെ വീട്ടിൽ നിന്നും കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തിട്ടില്ലെന്നാണ് സൂചന.
ഇതിനിടെ ആദായ നികുതി വകുപ്പിന്റെ നടപടിക്കെതിരെ ആരാധകരുടെ പ്രതിഷേധവും ശക്തമായിരുന്നു. വിജയ് യെ പിന്തുണച്ചു കൊണ്ടുള്ള ഹാഷ് ടാഗുകൾ സോഷ്യൽ മീഡിയയിൽ ട്രെഡിംഗ് ആകുകയും ചെയ്തു. #WeStandWithVIJAY, #WeStandWithThalapathi എന്നീ ഹാഷ് ടാഗുകളിൽ സോഷ്യൽ മീഡിയ വഴി പിന്തുണ അറിയിച്ച് ആരാധകർ എത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Income Tax, Social media, Vijay