നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Women's Marriage Age | 'പെണ്‍കുട്ടികള്‍ക്ക് ജീന്‍സ് ധരിച്ച് ചുറ്റിക്കറങ്ങാന്‍ കൂടുതല്‍ കാലം കിട്ടും; ഇന്ത്യന്‍സംസ്‌കാരത്തെ നശിപ്പിക്കും' ഖാപ്പ് വിഭാഗം

  Women's Marriage Age | 'പെണ്‍കുട്ടികള്‍ക്ക് ജീന്‍സ് ധരിച്ച് ചുറ്റിക്കറങ്ങാന്‍ കൂടുതല്‍ കാലം കിട്ടും; ഇന്ത്യന്‍സംസ്‌കാരത്തെ നശിപ്പിക്കും' ഖാപ്പ് വിഭാഗം

  സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതിനോട് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഖാപ്പുകള്‍ക്ക് എതിര്‍പ്പ്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതിനോട് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഖാപ്പുകള്‍ക്ക് (Khaps) എതിര്‍പ്പ്. സ്ത്രീകളുടെ നിയമപരമായ വിവാഹ പ്രായം (legal age of marriage) 18 വയസ്സില്‍ നിന്നും 21 വയസ്സിലേക്ക് ഉയര്‍ത്താനുള്ള കേന്ദ്രത്തിന്റെ സമീപകാല തീരുമാനത്തെ ശക്തമായി എതിര്‍ത്ത് വിവിധ ഖാപ്പ് വിഭാഗക്കാര്‍ രംഗത്തെത്തി. സ്ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങള്‍ (crimes) ഉയരാന്‍ ഇത് കാരണമാകുമെന്നാണ് അവരുടെ വാദം.

   'ജനങ്ങളുടെ സ്വകാര്യ ജീവതത്തില്‍ സര്‍ക്കാര്‍ ഇടപെടരുത്. തങ്ങളുടെ പെണ്‍മക്കള്‍ എപ്പോള്‍ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം മാതാപിതാക്കള്‍ക്ക് മാത്രമാണ് ' ബികെയു (BKU) നേതാവും പടിഞ്ഞാറന്‍ യുപിയിലെ 78 ഗ്രാമങ്ങളിലായി ഒരു ലക്ഷത്തിലധികം അനുയായികളുള്ള ബലിയാന്‍ ഖാപ്പിന്റെ (Baliyan Khap) തലവനുമായ നരേഷ് ടികെയ്ത് (Naresh Tikait) പറഞ്ഞു. ഈ വിഷയം ചര്‍ച്ച ചെയ്യാനായി ഖാപ്പുകളുടെ മഹാപഞ്ചായത്ത് ഉടന്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഒരു പെണ്‍കുട്ടിക്ക് 18 വയസ്സാകുമ്പോള്‍ പ്രായപൂര്‍ത്തിയാകും, ഈ പ്രായത്തില്‍ അവളുടെ വിവാഹം നടത്തുന്നതില്‍ എന്താണ് പ്രശ്‌നം', അദ്ദേഹം ചോദിച്ചു.

   സമാനമായ ആശങ്കകള്‍ ആണ് മറ്റ് ഖാപ്പ് നേതാക്കളും പങ്കുവെയ്ക്കുന്നത്. ' പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നത് സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കും. പതിനാറാം വയസ്സില്‍ പെണ്‍കുട്ടികള്‍ വിവാഹിതരാകണം' തംമ്പ ഖാപ് നേതാവ് ചൗധരി ബ്രിജ്പാല്‍ പറഞ്ഞു. ഖാപ്പിന് ബാഘ്പട്, മുസാഫര്‍നഗര്‍, ഷാംലി, കെയ്‌റാന എന്നിവിടങ്ങളിലായി അമ്പതിനായരത്തിലേറെ അംഗങ്ങള്‍ ഉണ്ട്.

   സ്ത്രീകളുടെ നിയമപരമായ വിവാഹ പ്രായം 18 ല്‍ നിന്ന് 21 ആയി ഉയര്‍ത്തുന്നത് സംബന്ധിച്ച് കേന്ദ്രമന്ത്രിസഭയുടെ തീരുമാനം അടുത്തിടെയാണ് വന്നത്. നിലവില്‍ പുരുഷന്‍മാരുടെ നിയമപരമായ വിവാഹപ്രായം 21 വയസ്സാണ്. സര്‍ക്കാര്‍, ഈ തീരുമാനത്തിലൂടെ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വിവാഹപ്രായത്തില്‍ തുല്യത കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. എന്നാൽ, 'ജനസംഖ്യാ നിയന്ത്രണ നിയമം' (population control act) അവതരിപ്പിക്കുന്നതിന് പകരം സര്‍ക്കാര്‍ തീര്‍ത്തും അനാവശ്യമായ പ്രശ്‌നങ്ങളിലേക്ക് കടക്കുകയാണന്നെന്നാണ് ഖാപ്പുകളുടെ വാദം.

   ഇതിനിടയില്‍ വിചിത്രമായ മറ്റൊരു വാദവുമായി എത്തിയിരിക്കുകയാണ് ഈ മേഖലയില്‍ ഏറെ അനുയായികള്‍ ഉള്ള ദേശ്വാള്‍ ഖാപ്പിലെ സരണ്‍വീര്‍ ദേശ്വാള്‍. ' വിവാഹപ്രായം ഉയര്‍ത്തുന്നത് പെണ്‍കുട്ടികള്‍ക്ക് ജീന്‍സ് ധരിച്ച് നഗരങ്ങളില്‍ സ്വതന്ത്രമായി ചുറ്റിക്കറങ്ങാന്‍ കൂടുതല്‍ സമയം നല്‍കും, ഇത് ഇന്ത്യന്‍ സംസ്‌കാരത്തെ നശിപ്പിക്കും' എന്നാണ് അദ്ദേഹം പറയുന്നത്.രക്ഷിതാക്കള്‍ക്ക് കൂടതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ' അവര്‍ എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് യോജിച്ച സര്‍ക്കാര്‍ ജോലികള്‍ വാഗ്ദാനം ചെയ്യാത്തത് ? ' എന്നും ദേശ്മുഖ് ചോദിച്ചു.
   Published by:Naveen
   First published:
   )}