നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Independence Day 2019: സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി രാജ്യം

  Independence Day 2019: സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി രാജ്യം

  73rd Independence Day 2019: നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. പിന്നീട് സ്വാതന്ത്യദിന സന്ദേശം നല്‍കും.

  Students-run-as-they-hold-the-Tricolour

  Students-run-as-they-hold-the-Tricolour

  • Share this:
   ന്യൂഡൽഹി: 73-ാം സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി രാജ്യം. കശ്മീര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് ഒരുക്കങ്ങള്‍. പ്രതിഷേധങ്ങള്‍ ഉയരാതിരിക്കാന്‍ പഴുതടച്ച സുരക്ഷയാണ് കശ്മീരില്‍ ഒരുക്കിയിരിക്കുന്നത്.

   രാജ്യ തലസ്ഥാനമായ ഡല്‍ഹിയ്ക്ക് പുറമെ ചെന്നൈ, കൊല്‍ക്കത്ത, മുംബൈ ,ബംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം അതീവ സുരക്ഷയാണൊരുക്കിയിട്ടുള്ളത്. പ്രാദേശിക പൊലീസ് സംവിധാനങ്ങള്‍ക്കൊപ്പം അധിക കേന്ദ്രസേനയെ വിന്യസിച്ചാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

   നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. പിന്നീട് സ്വാതന്ത്യദിന സന്ദേശം നല്‍കും. പ്രസംഗത്തിലുള്‍പ്പെടുത്തേണ്ട ആശയങ്ങളും നിര്‍ദേശങ്ങളും ഇത്തവണയും പൊതുജനങ്ങളില്‍ നിന്നും സ്വീകരിച്ചിരുന്നു.

   ഇന്ന് രാത്രി ഏഴിന് രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യും. ഡല്‍ഹി മെട്രോ സ്റ്റേഷനുകളും ഇന്ദിരാഗാന്ധി വിമാനത്താവളവും കനത്ത സുരക്ഷാവലയത്തിലാണ്. ദില്ലിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മെട്രോയ്ക്ക് തടസമില്ല. എന്നാല്‍ ചില സ്റ്റേഷനുകള്‍ അടച്ചിടും. വിഭജന തീരുമാനത്തിന് ശേഷമുള്ള ആദ്യ സ്വാതന്ത്ര്യ ദിനത്തില്‍ കശ്മീരിലും പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ എല്ലാ ജില്ലകളിലും സ്വാതന്ത്ര്യദിനം ആഘോഷിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ദേശീയ ഉപദേഷ്ടാവ് അജിത് ഡോവല്‍ കശ്മീരില്‍ തുടരുന്നുണ്ട്.

   പതാക ഉയര്‍ത്താനായി ജമ്മു കാശ്മീരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും പങ്കെടുക്കില്ലെന്നാണ് വിവരം. അതിര്‍ത്തി സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിട്ടുള്ളത്.
   First published: