ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയ ദിവസമായി എല്ലാ വര്‍ഷവും ഓഗസ്റ്റ് 15 ആഘോഷിക്കപ്പെടുന്നു. രാജ്യത്തെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ചെങ്കോട്ടയില്‍ ഇന്ത്യന്‍ പതാക അണിയിച്ചതിനു ശേഷം അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇന്നും നിധി പോലെ കാത്തു സൂക്ഷിക്കുന്നവരാണ് ഓരോ ഇന്ത്യക്കാരനും.
'വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിധിയുമായ് നാമൊരു കരാറിലേര്‍പ്പെട്ടിരുന്നു. അത് നിറവേറ്റാനുളള സമയം എത്തിയിരിക്കുന്നു. ഈ അര്‍ധരാത്രിയില്‍, ലോകം മുഴുവന്‍ ഉറങ്ങുന്ന സമയത്ത്, ഇന്ത്യ പുതുജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്'
എന്നിരുന്നാലും, പലപ്പോഴും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന ഒരു വിഷയം ഇന്ത്യയുടെ സ്വാതന്ത്ര്യ വര്‍ഷമാണ്. ഇന്ന് രാജ്യം സ്വാതന്ത്ര്യം ലഭിച്ചതിന്റെ 74 -ാമത് വാര്‍ഷികമാണോ അതോ 75 -ാമത് വാര്‍ഷികം ആണോ ആഘോഷിക്കുന്നത്? കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ആസാദി കാ അമൃത് മഹോത്സവം ഇന്ത്യ സ്വാതന്ത്ര്യം നേടി ഈ വര്‍ഷം 75 വര്‍ഷം പൂര്‍ത്തിയാക്കുന്നുവെന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
1947 എന്നത് അടിസ്ഥാന വര്‍ഷമായി കണക്കാക്കുകയും കണക്കുകൂട്ടുകയും ചെയ്താല്‍, സ്വാതന്ത്ര്യത്തിന്റെ 74 വര്‍ഷമാണ് നമ്മള് ആഘോഷിക്കുന്നത്. അതേ സമയം 1947 ഓഗസ്റ്റ് 15, സ്വാതന്ത്ര്യത്തിന്റെ ആദ്യ ദിനമായി പരിഗണിക്കുകയാണെങ്കില്‍, സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങളാണ് നമ്മളിന്ന് ആഘോഷിക്കുന്നത്
ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയുടെ കൊട്ടാരത്തില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഈ വര്‍ഷം, അടുത്തിടെ സമാപിച്ച ടോക്കിയോ ഒളിമ്പിക്സിന്റെ നേട്ടങ്ങള്‍ അടയാളപ്പെടുത്തുവാന്‍ വേണ്ടി, ഒരു മെഡല്‍ നേടിയ എല്ലാ ഒളിമ്പ്യന്മാര്ക്കും ചടങ്ങിന് പ്രത്യേക ക്ഷണം ലഭിച്ചിട്ടുണ്ട്. ആഘോഷങ്ങള്‍ 'ആദ്യം രാഷ്ട്രം, എപ്പോഴും രാഷ്ട്രം'(Nation fiirst, Nation always) എഘോഷങ്ങളുടെ ഇന്നത്തെ ആശയം.
കഴിഞ്ഞ ദിവസം രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി രാം നാഥ് കോവിന്ദ് സംസാരിച്ചിരുന്നു. രാജ്യം 1947 മുതല്‍ വളരെ ദൂരം പിന്നിട്ടുവെന്നും, സ്വാതന്ത്ര്യം നേടിത്തരാന്‍ നിരവധി പേര് പരിശ്രമിച്ചിട്ടുണ്ടെന്നും അവരെല്ലാം ത്യാഗത്തിന്റെ പ്രതീകങ്ങളാണ്. എല്ലാ അനശ്വര പോരാളികളുടെയും വിശുദ്ധ സ്മരണയ്ക്ക് മുന്നില്‍ ഞാന്‍ നമിക്കുന്നു', അദ്ദേഹം പറഞ്ഞു.
പകര്‍ച്ചവ്യാധിയുടെ തീവ്രത കുറഞ്ഞുവെങ്കിലും കൊറോണ വൈറസിന്റെ ആഘാതം ഇനിയും അവസാനിച്ചിട്ടില്ല. കോവിഡ് പ്രതാസന്ധി തരണം ചെയ്യുവാനായി ശ്രമിക്കുന്ന നമ്മുടെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അഡ്മിനിസ്ട്രേറ്റര്‍മാര്‍, മറ്റ് വൊളഎന്നന്റിയേഴ്സ് എന്നിവരുടെ പരിശ്രമം നാം വ്സ്മരിക്കാന്‍ പാടില്ലെന്നും എല്ലാവരും വാക്സിന് സ്വീകരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും രാഷ്ട്രപതി അഭ്യര്‍ത്ഥിച്ചു.
ഒരു വര്‍ഷത്തിനുള്ളില്‍ 23,220 കോടി രൂപ മെഡിക്കല്‍ സൗകര്യങ്ങളുടെ വിപുലീകരണത്തിനായി ചെലവഴിക്കുന്നുണ്ടെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
'
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.