സ്വതന്ത്ര ഇന്ത്യയ്ക്ക് ആകെ രണ്ട് പെൺ ധനമന്ത്രിമാർ: അന്ന് ഇന്ദിര; ഇന്ന് നിർമല

ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നേവരെ പൊതു ബജറ്റ് അവതരിപ്പിച്ചത് ഒരേയൊരു വനിത ആയിരുന്നു. അത് ഇന്ദിര ഗാന്ധി ആയിരുന്നു.

news18
Updated: June 1, 2019, 12:26 PM IST
സ്വതന്ത്ര ഇന്ത്യയ്ക്ക് ആകെ രണ്ട് പെൺ ധനമന്ത്രിമാർ: അന്ന് ഇന്ദിര; ഇന്ന് നിർമല
ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നേവരെ പൊതു ബജറ്റ് അവതരിപ്പിച്ചത് ഒരേയൊരു വനിത ആയിരുന്നു. അത് ഇന്ദിര ഗാന്ധി ആയിരുന്നു.
  • News18
  • Last Updated: June 1, 2019, 12:26 PM IST
  • Share this:
ഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ ആകെ രണ്ട് വനിതകളാണ് ധനമന്ത്രിമാർ ആയിരിക്കുന്നത്. രണ്ടാം മോദി മന്ത്രിസഭയിൽ നിർമല സിതാരാമൻ ധനമന്ത്രി ആയതോടെയാണ് ഇന്ത്യയുടെ ചരിത്രത്തിൽ രണ്ട് വനിത ധനമന്ത്രിമാർ ചരിത്രത്തിലിടം പിടിക്കുന്നത്. ഇതിനു മുമ്പ് ഇന്ദിര ഗാന്ധിയാണ് ഇന്ത്യയുടെ ധനമന്ത്രി ആയത്.

1970 - 71 കാലഘട്ടത്തിൽ ആയിരുന്നു ഇന്ദിര ഗാന്ധി ധനമന്ത്രിയായത് അന്ന് പ്രധാനമന്ത്രിയും ഇന്ദിര ഗാന്ധി തന്നെ ആയിരുന്നു. ധനമന്ത്രി സ്ഥാനത്തു നിന്ന് മൊറാർജി ദേശായി രാജി വെച്ചതിനെ തുടർന്നാണ് പ്രധാനമന്ത്രി ആയിരുന്ന ഇന്ദിര ഗാന്ധി ധനമന്ത്രിസ്ഥാനം കൂടെ ഏറ്റെടുത്തത്.

എന്നാൽ, ഒരു വർഷ കാലയളവ് മാത്രമാണ് അവർ ധനമന്ത്രിയായത്. 1971ൽ യഷ്വന്ത് റാവു ചവാനും പിന്നീട് ചിദംബരം സുബ്രഹ്മണ്യവും യഥാക്രമം ഇന്ദിര ഗാന്ധി മന്ത്രിസഭയിൽ ധനമന്ത്രിമാരായി.

ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നേവരെ പൊതു ബജറ്റ് അവതരിപ്പിച്ചത് ഒരേയൊരു വനിത ആയിരുന്നു. അത് ഇന്ദിര ഗാന്ധി ആയിരുന്നു. എന്നാൽ, അതിനും ഒരു പിൻഗാമി വന്നിരിക്കുന്നു. കഴിഞ്ഞ മോദി സർക്കാരിൽ പ്രതിരോധമന്ത്രി ആയിരുന്ന നിർമല സിതാരാമൻ ഈ മോദി സർക്കാരിൽ ധനമന്ത്രിയാകുമ്പോൾ അത് വനിതകൾക്ക് കൂടി ആഹ്ളാദിക്കാനുള്ള വകയാണ്. ഇന്ദിര ഗാന്ധിക്ക് ശേഷം ഒരു വനിത ആദ്യമായി ഇന്ത്യൻ പാർലമെന്‍റിൽ ഇനി ബജറ്റ് അവതരിപ്പിക്കും.

ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്നും എം.ഫിൽ പാസായ നിർമല ബി.ബി.സി വേൾഡ് സർവീസിൽ ജേലി ചെയ്തിട്ടുണ്ട്. ഹൈദരാബാദിലെ പ്രണവ സ്ക്കൂളിലെ ഒരു ഡയറക്ടറാണ് നിർമ്മല. ദേശീയ വനിതാ തമ്മീഷനിൽ 2003 മുതൽ 2005 വരെ അംഗമായിരുന്നു.

First published: May 31, 2019, 7:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading