• HOME
  • »
  • NEWS
  • »
  • india
  • »
  • കർ'നാടകം': BJPയെ പിന്തുണയ്ക്കാൻ തയ്യാർ, സ്വതന്ത്ര MLA നാഗേഷ് രാജിവെച്ചു

കർ'നാടകം': BJPയെ പിന്തുണയ്ക്കാൻ തയ്യാർ, സ്വതന്ത്ര MLA നാഗേഷ് രാജിവെച്ചു

ഗവർണർക്ക് നൽകിയ കത്തിൽ ബി ജെ പിക്ക് പിന്തുണ നൽകാൻ തയ്യാറാണെന്ന് നാഗേഷ് വ്യക്തമാക്കുന്നുണ്ട്.

സ്വതന്ത്ര എംഎൽഎയും മന്ത്രിയുമായ നാഗേഷ് രാജി സമർപ്പിച്ചു

സ്വതന്ത്ര എംഎൽഎയും മന്ത്രിയുമായ നാഗേഷ് രാജി സമർപ്പിച്ചു

  • Last Updated :
  • Share this:
    ബംഗളൂരു: സ്വതന്ത്ര എംഎൽഎയും മന്ത്രിയുമായ നാഗേഷ് രാജിവെച്ചു. ബി ജെ പിയെ പിന്തുണയ്ക്കാൻ താൻ തയ്യാറാണെന്ന് നാഗേഷ് പിന്നീട് വ്യക്തമാക്കി. അതേസമയം, നാഗേഷിന്‍റെ രാജി കർണാടകയിലെ ജെ ഡി എസ് - കോൺഗ്രസ് സഖ്യത്തെ കൂടുതൽ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. വിമത കോൺഗ്രസ് എം എൽ എ രാമലിംഗ റെഡ്ഡിയുമായി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടു പിന്നാലെയാണ് നാഗേഷ് രാജി വെച്ചത്.

    പതിമൂന്ന് മാസം പ്രായമായ സർക്കാരിന് ഭീഷണിയായി 13 ജെ ഡി എസ് - കോൺഗ്രസ് എം എൽ എമാരാണ് രാജിഭീഷണി ഉയർത്തിയിരിക്കുന്നത്.

    ഒമ്പത് കോൺഗ്രസ് എം എൽ എമാരും മൂന്ന് ജെഡിഎസ് എം എൽ എമാരും സ്പീക്കറുടെ ഓഫീസിലെത്തി രാജി സമർപ്പിച്ചിരുന്നു. അതിനുശേഷം, ഗവർണർ വാജുഭായ് വാലയെ രാജ് ഭവനിൽ എത്തി കണ്ടിരുന്നു. മറ്റൊരു കോൺഗ്രസ് എം എൽ എ ആയ ആനന്ദ് സിംഗ് ജൂലൈ ഒന്നിന് തന്നെ രാജി സമർപ്പിച്ചിരുന്നു.

    പശുക്കളെ അനധികൃതമായി കടത്താൻ ശ്രമിച്ച 25 പേരെ കെട്ടിയിട്ടു; 'ഗോമാതാ കി ജയ്' എന്ന് വിളിക്കാൻ നിർബന്ധിച്ചു

    അതേസമയം, ഗവർണർക്ക് നൽകിയ കത്തിൽ ബി ജെ പിക്ക് പിന്തുണ നൽകാൻ തയ്യാറാണെന്ന് അവർ വ്യക്തമാക്കുന്നുണ്ട്. എച്ച് ഡി കുമാരസ്വാമി നേതൃത്വ നൽകുന്ന സർക്കാരിനുള്ള പിന്തുണ ആദ്യമേ പിൻവലിച്ചിരുന്നു. ബി ജെ പിയെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കുകയാണെങ്കിൽ താൻ പിന്തുണ നൽകുമെന്നും നാഗേഷ് വ്യക്തമാക്കി.

    First published: