നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Import of US Pork Products | അമേരിക്കയിൽ നിന്ന് പന്നിയിറച്ചി ഉൽപന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക്; ഇറക്കുമതിയ്ക്ക് അനുമതി

  Import of US Pork Products | അമേരിക്കയിൽ നിന്ന് പന്നിയിറച്ചി ഉൽപന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക്; ഇറക്കുമതിയ്ക്ക് അനുമതി

  ദീർഘകാലമായി ഇന്ത്യയിലേക്ക് പന്നിയിറച്ചി ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാനുള്ള അമേരിക്കയുടെ ശ്രമങ്ങളാണ് ഇപ്പോൾ വിജയം കണ്ടിരിക്കുന്നത്.

  • Share this:
   യു എസിൽ (US) നിന്ന് പന്നിയിറച്ചിയും (Pork) പന്നിയിറച്ചി ഉൽപന്നങ്ങളും (Pork Products) ഇറക്കുമതി ചെയ്യാൻ (Import) അനുമതി നൽകി ഇന്ത്യ. കാർഷിക വ്യാപാരത്തിൽ (Agricultural Trade) ദീർഘകാലമായി നിലനിന്നിരുന്ന തടസ്സം നീക്കി അമേരിക്കയിൽ നിന്നുമുള്ള പന്നിയിറച്ചിയുടെയും പന്നിയിറച്ചി ഉൽപന്നങ്ങളുടെയും ഇറക്കുമതിയ്ക്ക് ഇന്ത്യ അനുമതി നൽകിയതായി യുഎസ് വ്യാപാര പ്രതിനിധി കാതറിൻ തായ്, കൃഷി സെക്രട്ടറി ടോം വിൽസാക്ക് എന്നിവർ അറിയിച്ചു.

   ഇറക്കുമതി അനുവദിച്ചതിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പന്നിയിറച്ചി വ്യവസായത്തിന്റെ ഭാഗമായി ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ ശ്രമിക്കുമെന്നും ഉടൻ കയറ്റുമതി ആരംഭിക്കുമെന്നും കാതറിൻ തായ്, ടോം വിൽസാക്ക് എന്നിവർ പറഞ്ഞു. മികച്ച ഗുണമേന്മ ഉറപ്പുവരുത്തുമെന്നും ഇന്ത്യൻ സർക്കാരുമായി ചേർന്നുള്ള പ്രവർത്തനം തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.

   Also Read- Wife swapping case| 'അമ്മ വിചാരിച്ചാൽ പണം ഉണ്ടാക്കാമെന്ന് മക്കളോട് പറഞ്ഞു'; പങ്കാളികൈമാറ്റക്കേേസിൽ ഇരയുടെ സഹോദരൻ

   ദീർഘകാലമായി ഇന്ത്യയിലേക്ക് പന്നിയിറച്ചി ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാനുള്ള അമേരിക്കയുടെ ശ്രമങ്ങളാണ് ഇപ്പോൾ വിജയം കണ്ടിരിക്കുന്നത്. ഇന്ത്യയിൽ പന്നിയിറച്ചി ഉത്പന്നങ്ങളുടെ വിപണന സാധ്യത ഉപയോഗപ്പെടുത്താൻ ഇതിലൂടെ യു എസിനു സാധിക്കും. യുഎസിൽ നിന്ന് പന്നിയിറച്ചി ആദ്യമായി ഇറക്കുമതി ചെയ്യാൻ അനുവദിച്ചുകൊണ്ടുള്ള ഇന്ത്യയുടെ കരാർ യുഎസ് നിർമ്മാതാക്കൾക്കും ഇന്ത്യൻ ഉപഭോക്താക്കൾക്കും ഒരുപോലെ സന്തോഷമേകുന്ന വാർത്തയാണ് എന്ന് യുഎസ് വ്യാപാര പ്രതിനിധി കാതറിൻ തായ് പ്രസ്താവനയിൽ പറഞ്ഞു.

   2021 നവംബറിൽ ന്യൂഡൽഹിയിൽ വെച്ച് നടന്ന, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ട്രേഡ് പോളിസി ഫോറത്തിൽ ഇന്ത്യൻ വിപണിയിലേക്ക് പന്നിയിറച്ചി എത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് തായ് ചർച്ച ചെയ്തിരുന്നു.

   എത്രയും വേഗം ഇന്ത്യയിലേക്ക് പന്നിയിറച്ചി ഉത്പന്നങ്ങൾ എത്തിക്കാനായി പരിശ്രമിക്കുകയാണെന്ന് കൃഷി സെക്രട്ടറി ടോം വിൽസാക്ക് പറഞ്ഞു. യുഎസ്-ഇന്ത്യ വ്യാപാര ബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ള മികച്ച മുന്നേറ്റമായി ഇതിനെ കണക്കാക്കാം എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബറിൽ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വലുതും സമ്പന്നവുമായ ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് വ്യാപാര ബന്ധം വിപുലീകരിക്കാൻ ഇരു നേതാക്കളും തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് അമേരിക്കൻ പന്നി വ്യവസായത്തിനായി ഇന്ത്യൻ വിപണി തുറന്നു നൽകുന്നത്.

   Also Read- Churuli | ചുരുളി സിനിമയിലെ 'സഭ്യത' പരിശോധിക്കാന്‍ പൊലീസ് സമിതി രൂപീകരിച്ചു; ചിത്രം കണ്ട് റിപ്പോര്‍ട്ട് നല്‍കും

   യു‌എസ്‌ടി‌ആർ ഡാറ്റ അനുസരിച്ച് 2020ൽ ലോകത്തിലെ മൂന്നാമത്തെ വലിയ പന്നിയിറച്ചി ഉൽ‌പാദകരും ലോകത്തിലെ രണ്ടാമത്തെ വലിയ കയറ്റുമതിക്കാരനുമായിരുന്നു അമേരിക്ക. 2020ൽ അമേരിക്കയിൽ നിന്നുള്ള പന്നിയിറച്ചിയുടെയും പന്നിയിറച്ചി ഉൽ‌പ്പന്നങ്ങളുടെയും ആഗോള വിൽപ്പന 7.7 ബില്യൺ ഡോളറായിരുന്നു. അമേരിക്കൻ കാർഷിക ഉത്പന്നങ്ങളുടെ വലിയൊരു വിപണിയാണ് ഇന്ത്യ. 2021 സാമ്പത്തിക വർഷത്തിൽ 1.6 ബില്യൺ ഡോളറിലധികം മൂല്യമുള്ള കാർഷിക ഉൽപ്പന്നങ്ങൾ ആണ് അമേരിക്ക ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത്. പന്നിയിറച്ചിയുടെയും പന്നിയിറച്ചി ഉത്പന്നങ്ങളുടെയും ഇറക്കുമതി ഇന്ത്യ അനുവദിക്കുന്നതോടെ അമേരിക്കൻ പന്നിയിറച്ചി വ്യവസായത്തിന് അതൊരു പുത്തൻ ഉണർവ് നൽകും.
   Published by:Rajesh V
   First published: