COVID 19 | ചികിത്സയ്ക്ക് ഡെക്സാമെത്താസോൺ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍
വിദേശരാജ്യങ്ങളിൽ തീവ്രപരിചരണ വിഭാഗത്തിലുള്ള രോഗികൾക്കാണ് ഡെക്സാമെത്താസോണ്‍ മരുന്ന് നൽകി വരുന്നത്. കോവിഡ് 19ന് എതിരായുള്ള മരുന്ന് കണ്ടെത്തലിന്റെ ഭാഗമായാണ് ഈ മരുന്നും പരീക്ഷിച്ചത്.

ഡെക്സാമെത്താസോൺ
- News18
- Last Updated: June 27, 2020, 5:33 PM IST
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് 19 രോഗികളെ ചികിത്സിക്കുന്നതിന് ഡെക്സാമെത്താസോണ്‍ എന്ന സ്റ്റിറോയ്ഡ് ഉപയോഗിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. ശനിയാഴ്ചയാണ് കേന്ദ്രസർക്കാർ ഡെക്സാമെത്താസോണ്‍ കോവിഡ് 19 ചികിത്സയ്ക്ക് ഉപയോഗിക്കാൻ അനുമതി നൽകിയത്.
ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ ജീവൻ രക്ഷിക്കാൻ ഡെക്സാമെത്താസോണ്‍ ഫലപ്രദമാണെന്ന് ബ്രിട്ടണിലെ ഗവേഷകർ പരീക്ഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് ഡെക്സാമെത്താസോണ്‍ സ്റ്റിറോയ്ഡ് മരുന്നുകളുടെ ഉൽപാദനം വർദ്ധിപ്പിക്കാൻ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു. ലോകാരോഗ്യ സംഘടന നിർദ്ദേശം നൽകിയതിന് തൊട്ടു പിന്നാലെയാണ് മരുന്ന് ഉപയോഗിക്കാൻ അനുമതി നൽകിയത്. വിദേശരാജ്യങ്ങളിൽ തീവ്രപരിചരണ വിഭാഗത്തിലുള്ള രോഗികൾക്കാണ് ഡെക്സാമെത്താസോണ്‍ മരുന്ന് നൽകി വരുന്നത്. കോവിഡ് 19ന് എതിരായുള്ള മരുന്ന് കണ്ടെത്തലിന്റെ ഭാഗമായാണ് ഈ മരുന്നും പരീക്ഷിച്ചത്. ഡെക്സാമെത്താസോണ്‍ ജീവൻ രക്ഷാ മരുന്നായി ഉപയോഗിക്കാമെന്ന കണ്ടെത്തൽ കോവിഡിന് എതിരായ പോരാട്ടത്തിലെ സുപ്രധാന വഴിത്തിരിവാണെന്ന് ബ്രിട്ടണിലെ ആരോഗ്യ പ്രവർത്തകരും അവകാശപ്പെട്ടിരുന്നു.
You may also like:സാമ്പത്തിക തട്ടിപ്പ്: കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് [NEWS]കോവിഡ് കേരളത്തിലെ വാഹനാപകടം കുറച്ചു [NEWS] എസ്.എസ്.എല്‍.സി. ഫലമറിയാന്‍ കൈറ്റിന്റെ പോര്‍ട്ടലും സഫലം 2020 മൊബൈല്‍ ആപ്പും [NEWS]
കഴിഞ്ഞ അറുപതു വർഷത്തിലേറെയായി കുറഞ്ഞ അളവിലുള്ള സ്റ്റിറോയ്ഡ് ആയ ഡെക്സാമെത്താസോണ്‍ വിപണിയിൽ ഉണ്ട്. വാതം, അലർജി തുടങ്ങിയ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന സ്റ്റിറോയ്ഡ് ആണിത്. നിലവിൽ, കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗികൾക്ക് മാത്രമേ ഈ മരുന്ന നൽകാവൂ എന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം.
ഓക്സിജൻ സിലിണ്ടറിന്റെ സഹായത്താൽ ചികിത്സയിലുള്ള രോഗികളുടെ മരണസാധ്യത അഞ്ചിലൊന്നായി കുറയ്ക്കുകയും വെന്റിലേറ്ററിലുള്ള രോഗികളുടെ മരണസാധ്യത മൂന്നിലൊന്നായി കുറയ്ക്കുകയും ചെയ്തു ഈ മരുന്ന്.
ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ ജീവൻ രക്ഷിക്കാൻ ഡെക്സാമെത്താസോണ്‍ ഫലപ്രദമാണെന്ന് ബ്രിട്ടണിലെ ഗവേഷകർ പരീക്ഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് ഡെക്സാമെത്താസോണ്‍ സ്റ്റിറോയ്ഡ് മരുന്നുകളുടെ ഉൽപാദനം വർദ്ധിപ്പിക്കാൻ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു. ലോകാരോഗ്യ സംഘടന നിർദ്ദേശം നൽകിയതിന് തൊട്ടു പിന്നാലെയാണ് മരുന്ന് ഉപയോഗിക്കാൻ അനുമതി നൽകിയത്.