സൗദി ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളി; സൗദി നിക്ഷേപം ഇന്ത്യ സ്വാഗതം ചെയ്യുന്നു: പ്രധാനമന്ത്രി മോദി

സൗദി അറേബ്യ ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡ

news18india
Updated: February 20, 2019, 3:09 PM IST
സൗദി ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളി; സൗദി നിക്ഷേപം ഇന്ത്യ സ്വാഗതം ചെയ്യുന്നു: പ്രധാനമന്ത്രി മോദി
നരേന്ദ്ര മോദി
  • Share this:
ന്യൂഡൽഹി: സൗദി അറേബ്യ ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി രാജകുമാരൻ മുഹമ്മദി ബീൻ സൽമാനും ചേ‍‍ർന്നു നടത്തിയ സംയുക്തപ്രസ്താവനയിലാണ് അദ്ദേഹം പറഞ്ഞത്. ഇരു രാജ്യങ്ങളുടെയും ബന്ധം ശക്തമായി വളരണം. ഇന്ത്യ സൗദിയുടെ നിക്ഷേപം സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര സോളാർ സഖ്യത്തിൽ പങ്കുചേരാൻ സൗദി അറേബ്യയെ സ്വാഗതം ചെയ്യുകയാണെന്നും മോദി പറഞ്ഞു. പ്രതിരോധ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ചും ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ച ചെയ്തതായും അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പുതിയ തലത്തിൽ എത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സംയുക്ത പ്രസ്താവനയ്ക്ക് മുമ്പു തന്നെ അടിസ്ഥാന സൗകര്യങ്ങൾ, ഹൗസിങ്, സഹകരണം, ബ്രോഡ് കാസ്റ്റിംഗ് തുടങ്ങി അഞ്ചു കരാറുകളിൽ ഒപ്പു വെയ്ക്കാൻ ധാരണയായിരുന്നു.

ഭീകരവാദ പ്രവർത്തനങ്ങൾ സ്പോൺസർ ചെയ്യുന്നവർ ആരായാലും അവർക്കെതിരെ സമ്മർദ്ദം ചെലുത്താൻ കൂടുതൽ പേരെ വേണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
First published: February 20, 2019, 2:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading