ഇന്റർഫേസ് /വാർത്ത /India / നൂപുർ ശർമയെ വധിയ്ക്കാൻ തുനിഞ്ഞ ഐഎസ് ഭീകരന്‍; ഉദ്ദേശമറിയാൻ ഇന്ത്യൻ ഏജൻസികൾ റഷ്യയിലേക്ക് ചോദ്യാവലി അയച്ചു

നൂപുർ ശർമയെ വധിയ്ക്കാൻ തുനിഞ്ഞ ഐഎസ് ഭീകരന്‍; ഉദ്ദേശമറിയാൻ ഇന്ത്യൻ ഏജൻസികൾ റഷ്യയിലേക്ക് ചോദ്യാവലി അയച്ചു

ഇന്ത്യയിൽ ആക്രമണം നടത്താൻ തുർക്കിയിൽ പരിശീലനം നേടിയ ഉസ്‌ബെക്കിസ്ഥാൻ പൗരനായ അസമോവിനെ സന്ദർശിക്കാൻ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ റഷ്യയുടെ എഫ്എസ്ബിയോട് അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിൽ ആക്രമണം നടത്താൻ തുർക്കിയിൽ പരിശീലനം നേടിയ ഉസ്‌ബെക്കിസ്ഥാൻ പൗരനായ അസമോവിനെ സന്ദർശിക്കാൻ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ റഷ്യയുടെ എഫ്എസ്ബിയോട് അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിൽ ആക്രമണം നടത്താൻ തുർക്കിയിൽ പരിശീലനം നേടിയ ഉസ്‌ബെക്കിസ്ഥാൻ പൗരനായ അസമോവിനെ സന്ദർശിക്കാൻ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ റഷ്യയുടെ എഫ്എസ്ബിയോട് അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്.

  • Share this:

സസ്‌പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി നേതാവ് നൂപുർ ശർമ്മയ്‌ക്കെതിരെ ചാവേർ ആക്രമണത്തിന് IS പദ്ധതിയിട്ടതിനെ കുറിച്ച് വിവരങ്ങൾ പുറത്ത് വന്നിരുന്നു. റഷ്യയിൽ ചാവേറാക്രമണത്തിന് മുതിർന്നതിന്റെ പേരിൽ തടവിലായ ഐ.എസ് ഭീകരിനായിരുന്നു ഈ കാര്യം വെളിപ്പെടുത്തിയത്. ഇയാളുടെ വ്യക്തമായ ഉദ്ദേശം അറിയാൻ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസിന് (FSB) ചോദ്യാവലി അയച്ചു. വാർത്താ സ്രോതസ്സുകൾ സിഎൻഎൻ-ന്യൂസ് 18-നോട് പറഞ്ഞു.

ഇന്ത്യയിൽ ആക്രമണം നടത്താൻ തുർക്കിയിൽ പരിശീലനം നേടിയ ഉസ്‌ബെക്കിസ്ഥാൻ പൗരനായ അസമോവിനെ സന്ദർശിക്കാൻ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ റഷ്യയുടെ എഫ്എസ്ബിയോട് അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്. അസമോവിന്റെ യഥാർത്ഥ ലക്ഷ്യം ആരാണെന്നും ആരുടെ പേരിലാണ് അയാൾ ആക്രമണം നടത്താൻ പദ്ധതിയിട്ടതെന്നും ആരാണ് പ്രവർത്തിക്കുവാനുള്ള ധനസഹായം നൽകിയതെന്നും ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് അറിയണ്ടതുണ്ട്. ഐഎസ് ചാവേറിനെ ചോദ്യം ചെയ്യാതെ ഇയാളുടെ കുറ്റകൃത്യത്തിന്റെ ഉദ്ദേശം മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെന്ന് ഇന്ത്യൻ ഏജൻസികൾ പറഞ്ഞു.

ഭീകരാക്രമണം നടത്താൻ രണ്ട് പേർ റഷ്യ, അങ്കാറ, ഇസ്താംബൂൾ വഴി ഇന്ത്യയിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നുവെന്ന് അമേരിക്കൻ, റഷ്യൻ ഏജൻസികളിൽ നിന്ന് ഇന്ത്യൻ ഏജൻസികൾക്ക് മുന്നറിയിപ്പ് ലഭിച്ചതായി CNN-News18 ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട് .

read also : റഷ്യയിൽ പിടിയിലായ ഐസിസ് ചാവേർ ലക്ഷ്യമിട്ടത് നൂപുർ ശർമയെയെന്ന് രഹസ്യാന്വേഷണ ഏജന്‍സികൾ

തിങ്കളാഴ്ച സിപിആർ പുറത്തുവിട്ട ചോദ്യം ചെയ്യലിന്റെ വീഡിയോയിലെ മുഖം ബ്ലറർ ചെയ്ത ഭീകരൻ, 2022 ഏപ്രിലിൽ ഐഎസ് അമീറിനോട് കൂറ് പുലർത്തുന്നതായും പ്രത്യേക പരിശീലനം നേടിയിട്ടുണ്ടെന്നും വ്യക്തമാക്കി. പരിശീലനത്തിന് ശേഷം റഷ്യയിലേക്ക് പറന്നുവെന്നും അവിടെ നിന്ന് ഇന്ത്യയിലേക്ക് തിരിയ്ക്കുമെന്നും ഇയാൾ പറഞ്ഞു. താൻ ഓൺലൈനിലൂടെയാണ് തീവ്രവാദത്തിലേക്ക് വന്നതെന്നും ഒരു ഐഎസ് നേതാവിനെയും നേരിൽ കണ്ടിട്ടില്ലെന്നും അയാൾ വെളിപ്പെടുത്തി. രണ്ടാം ഘട്ട ഓപ്പറേഷന്റെ ഭാഗമായാണ് തന്നെ റഷ്യയിലേക്ക് അയച്ചതെന്നും അയാൾ പറഞ്ഞു.

“പ്രവാചകനായ മുഹമ്മദിനെ അപമാനിച്ചതിന് ഐഎസിന്റെ നിർദ്ദേശപ്രകാരം ഒരു ഭീകരാക്രമണം നടത്താൻ എനിക്ക് ഇന്ത്യയിൽ സാധനങ്ങൾ ലഭിക്കുമായിരുന്നു.” അയാൾ മുറിഞ്ഞുമുറിഞ്ഞ റഷ്യൻ ഭാഷയിൽ പറഞ്ഞു.

see also : പൊലീസുകാർക്കെതിരായ നാലു തമിഴ് യുവാക്കളുടെ കൊലപാതകശ്രമം; പിന്നിൽ ISIS ബന്ധമെന്ന് NIA കുറ്റപത്രം

ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ രണ്ട് ചാവേറുകൾ തയ്യാറാണെന്നും അവർ റഷ്യ വഴി വരുമെന്നും അവരുടെ വിസ അപേക്ഷ മോസ്കോയിലെ റഷ്യൻ എംബസിയിലൂടെയോ മറ്റേതെങ്കിലും കോൺസുലേറ്റിലൂടെയോ ഓഗസ്റ്റിൽ കടന്നുപോകുമെന്നും ജൂലൈ അവസാനം ഇന്ത്യയ്ക്ക് മനസിലായിരുന്നു. ഈ വിശദാംശങ്ങൾ റഷ്യയ്ക്ക് കൈമാറിയിരുന്നു. ഇത് അസമോവിനെ എഫ്എസ്ബി തടങ്കലിൽ വയ്ക്കുന്നതിലേക്ക് നയിച്ചതായി വൃത്തങ്ങൾ പറഞ്ഞു.

ഇന്ത്യൻ ഏജൻസികൾക്ക് ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങൾ അനുസരിച്ച്, ഐഎസ് ശൃംഖലയുടെ നട്ടെല്ല് തകർക്കാൻ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (ATS) രാജ്യത്തുടനീളം യോഗങ്ങൾ നടത്തി. അവർ ഐഎസിനെതിരെ തുടർച്ചയായി അടിച്ചമർത്തൽ ആരംഭിച്ചു, രണ്ട് ദിവസത്തിനുള്ളിൽ കുറഞ്ഞത് 35 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി ആളുകളെ കസ്റ്റഡിയിലെടുത്തു.

“2022 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഐടിഒ 'ഐഎസ്' നേതാക്കളിൽ ഒരാൾ ഒരു വിദേശിയെ, തുർക്കിയ്ക്കടുത്ത് നിന്നും ചാവേറായി റിക്രൂട്ട് ചെയ്തതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. മെസഞ്ചർ-ടെലിഗ്രാമം അക്കൗണ്ടുകൾ വഴിയും ഇസ്താംബൂളിലെ സ്വകാര്യ മീറ്റിംഗുകളിലൂടെയും തീവ്രവാദ സംഘടനയുടെ പ്രതിനിധി ദൂരെയിരുന്ന് നിർദ്ദേശങ്ങൾ നൽകിയിരുന്നു. ”റഷ്യൻ സുരക്ഷാ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.

First published:

Tags: India-Russia, ISIS, Nupur Sharma