ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന് തരിച്ചടിയായി ഇന്ത്യന്‍ വ്യോമസേന നടത്തിയ പ്രത്യാക്രമണത്തില്‍ തകര്‍ന്നത് 'ഷുഹദാ കാ സര്‍സമീന്‍'. 'ഷുഹദാ കാ സര്‍സമീന്‍' എന്നാല്‍ 'രക്തസാക്ഷികളുടെ മണ്ണ്' എന്നാണ് അര്‍ത്ഥം. തീവ്രവാദസംഘടനയായ ജയ്ഷ് ഇ മുഹമ്മദിന്റെ ആസ്ഥാനമാണ് ബാല്‍കോട്ട്.
1831ലെ സിഖ്-മുഗള്‍ യുദ്ധത്തില്‍ നിരവധിപേരാണ് ബാല്‍കോട്ടില്‍ മരിച്ചത്. ഇതോടെയാണ് ഈ പ്രദേശം 'ഷുഹദാ കാ സര്‍സമീന്‍' എന്നറിയപ്പെടാന്‍ തുടങ്ങിയത്. 2005ലെ ഭൂകമ്പത്തിലും ഈ പ്രദേശം പൂര്‍ണമായും തകര്‍ന്നിരുന്നു. സൗദി അറേബ്യയാണ് ഭൂകമ്പശേഷം ബാല്‍കോട്ട് പുനര്‍നിര്‍മിച്ചത്.
Also Read ഇന്ത്യൻ കരുത്ത് കാട്ടിയത് 12 മിറാഷ് പോര്‍വിമാനങ്ങള്‍; വര്‍ഷിച്ചത് 1000 കിലോ ലേസര്‍ ബോംബ്
പാക് അധിനിവേശ കാശ്മീരില്‍ കന്‍ഹാര്‍ നദിയുടെ തീരത്താണ് ബാല്‍കോട്ട് പ്രദേശം. ഡല്‍ഹിയില്‍ നിന്നും ബാല്കോട്ടിലേക്ക് 740 കിലോമീറ്റര്‍ ദൂരമുണ്ട്. ഇസ്ലാമാബാദില് നിന്നും 200 കിലോമീറ്ററും.
Also Read തിരിച്ചടിച്ച് ഇന്ത്യ; വ്യോമസേനയെ അഭിനന്ദിച്ച് രാഹുലും കെജ്രിവാളും
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: CRPF Convoy attack in Pulwama, India, Pakistan, പാകിസ്താൻ, പുൽവാമ ആക്രമണം