• HOME
 • »
 • NEWS
 • »
 • india
 • »
 • Republic Day 2022 | എഴുപത്തിമൂന്നാം റിപ്പബ്ലിക്ക് ദിന നിറവില്‍ ഇന്ത്യ; നഗരങ്ങള്‍ അതീവ ജാഗ്രതയില്‍

Republic Day 2022 | എഴുപത്തിമൂന്നാം റിപ്പബ്ലിക്ക് ദിന നിറവില്‍ ഇന്ത്യ; നഗരങ്ങള്‍ അതീവ ജാഗ്രതയില്‍

ദേശീയ യുദ്ധ സ്മാരകത്തില്‍ രാവിലെ പത്ത് മണിക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാവും

 • Share this:
  ന്യൂഡല്‍ഹി : രാജ്യം ഇന്ന് 73-ാമത് റിപ്പബ്ലിക്ക് ദിനം
  (Republic Day) ആഘോഷിക്കുമ്പോള്‍ കോവിഡ് വ്യാപനം (Covid 19) രൂക്ഷമായ സാഹചര്യത്തില്‍ രാജ്യതലസ്ഥാനം അടക്കമുള്ള നഗരങ്ങള്‍ അതീവ ജാഗ്രതയിലാണ്.

  ദേശീയ യുദ്ധ സ്മാരകത്തില്‍ രാവിലെ പത്ത് മണിക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാവും. പത്തരയോടെ രാജ് പഥില്‍ പരേഡ് തുടങ്ങും. 21 നിശ്ചലദൃശങ്ങളാണ് പരേഡിലുണ്ടാവുക.

  കാണികളുടെ സൗകര്യം കണക്കിലെടുത്തുകൊണ്ട് സ്ഥാപിക്കപ്പെടുന്ന പത്ത് വമ്പന്‍ സ്‌ക്രീനുകളും, ബീറ്റിങ് റിട്രീറ്റ് ചടങ്ങില്‍ പങ്കെടുക്കാന്‍ അണിനിരക്കുന്ന ആയിരത്തിലധികം ഡ്രോണുകള്‍ എന്നിങ്ങനെ പലതും ഇത്തവണ പുതുമയാകും.

  തലസ്ഥാന നഗരത്തില്‍ അടുത്തിടെ സ്‌ഫോടകവസ്തു കണ്ടെത്തിയ സാഹചര്യത്തില്‍ ദില്ലി ഉള്‍പ്പടെയുള്ള നഗരങ്ങള്‍ അതീവ ജാഗ്രതയിലാണ്.

  പ്രത്യേക പരിപാടികള്‍

  എന്‍സിസി അംഗങ്ങള്‍ നയിക്കുന്ന 'ഷഹീദോം കോ ശത് ശത് നമന്‍' എന്ന പരിപാടിക്ക് ഇന്ന് ആരംഭമാകും.

  75 ആകാശയാനങ്ങള്‍ പങ്കെടുക്കുന്ന 'ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഷോ ഡൌണ്‍' ഉണ്ടാവും.

  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മത്സരങ്ങള്‍ നടത്തി തിരഞ്ഞെടുത്ത 480 -ല്‍ പരം നര്‍ത്തകീ നര്‍ത്തകന്മാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള 'വന്ദേഭാരതം' നൃത്തപരിപാടി

  എഴുപത്തഞ്ചടി നീളവും പതിനഞ്ചടി വീതിയുമുള്ള ഭീമന്‍ സ്‌ക്രോളുകള്‍ അണിനിരക്കുന്ന 'കലാ കുംഭ്'ഉണ്ടാവും.

  എഴുപത്തഞ്ചു വര്‍ഷത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം വിശദീകരിക്കുന്ന പ്രൊജക്ഷന്‍ മാപ്പിംഗ്.

  സ്‌കൂള്‍ കുട്ടികളെക്കൊണ്ട് രക്തസാക്ഷികളുടെ കഥ പറയിക്കുന്ന 'വീര്‍ ഗാഥ' പരിപാടി.

  റിപബ്ലിക്ക് പരേഡില്‍ 99 പേരായിരിക്കും പങ്കെടുക്കുക. സാധാരണയായി സേന ടീമുകളുടെ എണ്ണം 146 ആയിരിക്കും. വിജയ്ചൗക്കില്‍ നിന്ന് തുടങ്ങുന്ന പരേഡ് ഇന്ത്യ ഗേറ്റിനടുത്തുള്ള നാഷണല്‍ സ്റ്റേഡിയത്തില്‍ അവസാനിപ്പിക്കും.

  റിപ്പബ്ലിക് ദിനത്തില്‍ ഉപയോഗിക്കുന്ന കടലാസ് നിര്‍മ്മിതമായ ദേശീയ പതാക പരിപാടിക്ക് ശേഷം ഉപേക്ഷിക്കുകയോ നിലത്ത് എറിയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

  അതേ സമയം ഇന്ത്യയും മധ്യേഷ്യന്‍ രാജ്യങ്ങളുമായുള്ള ഉച്ചകോടി ഡല്‍ഹിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും ഇത് റദ്ദാക്കി. ഉച്ചകോടി വിര്‍ച്ച്വലായി നടക്കും.

  Also Read - ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത് എന്തുകൊണ്ട്? ഈ ദിവസത്തിന്റെ പ്രാധാന്യമെന്ത്?

  1950 ജനുവരി 26നാണ് ഇന്ത്യയുടെ ഭരണഘടന (Indian Constitution) പ്രാബല്യത്തിൽ വരുന്നത്. ധാരാളം നാൾവഴികൾ പിന്നിട്ട് ഇന്ത്യയുടെ സ്വന്തം ഭരണഘടന നിയമപരമായി പ്രാബല്യത്തിൽ വന്ന ദിവസമാണ് നാം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. 1949 നവംബർ 26 നാണ് ഇന്ത്യൻ ഭരണഘടന ആദ്യമായി അംഗീകരിക്കപ്പടുന്നത്. അതിനാൽ നവംബർ 26 ഭരണഘടനാ ദിനമായി (Constitution Day) ആചരിക്കുന്നു.
  Published by:Karthika M
  First published: