India-China Border Faceoff | സർവ്വകക്ഷി യോഗം ഇന്ന് വൈകിട്ട്; 15 ലധികം പാർട്ടി നേതാക്കൾ പങ്കെടുക്കും 

എന്നാൽ യോഗത്തിലേക്ക് വിളിച്ചില്ലെന്ന് ആർജെഡിയും ആംആദ്മി പാർട്ടിയും ആരോപിച്ചു.

News18 Malayalam | news18-malayalam
Updated: June 19, 2020, 11:04 AM IST
India-China Border Faceoff | സർവ്വകക്ഷി യോഗം ഇന്ന് വൈകിട്ട്; 15 ലധികം പാർട്ടി നേതാക്കൾ പങ്കെടുക്കും 
News18 Malayalam
  • Share this:
ലഡാക്കിലെ ഗൽവാനിൽ ചൈനീസ് പട്ടാളം നടത്തിയ അതിക്രമത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗം വൈകീട്ട് 5 മണിക്ക്. കോവിഡ് വ്യാപനം കണക്കിലെടുത്തു  വീഡിയോ കോൺഫറൻസാണ് നിശ്ചയിച്ചിരിക്കുന്നത്. 15 ലധികം രാഷ്ട്രീയ പാർട്ടികൾക്ക് യോഗത്തിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയപാർട്ടി അധ്യക്ഷന്മാർക്കോ, ജനറൽ സെക്രട്ടറിമാരെയുമാണ്  യോഗത്തിലേക്ക് വിളിച്ചിരിക്കുന്നത്

യോഗത്തിൽ പങ്കെടുക്കുന്നവർ

ജെപി നദ്ദ (ബിജെപി), സോണിയ ഗാന്ധി ( കോൺഗ്രസ്‌ ), എംകെ സ്റ്റാലിൻ -ഡിഎംകെ ),ചന്ദ്രബാബു നായിഡു (ടിഡിപി ), ജഗൻ മോഹൻ റെഡ്‌ഡി ( വൈഎസ്ആർപി ), ശരദ് പവാർ (എൻസിപി ), ഡി രാജ (സിപിഐ ), സീതാറാം യെച്ചുരി ( സിപിഎം ), നവീൻ പട്‌നായിക് (ബിജെഡി ), കെ ചന്ദ്രശേഖർ റാവു (ടിആർഎസ് ), മമത ബാനർജി (ടിഎംസി ), സുഖ്‌ബിർ ബാദൽ ( ശിരോമണി അകാലിദൾ ), ചിരാഗ് പാസ്വാൻ (എൽജെപി), ഉദ്ദവ് താക്കറെ ( ശിവസേന ), നിതീഷ് കുമാർ (ജെഡിയു ), അഖിലേഷ് യാദവ് ( സമാജ്‌വാദി പാർട്ടി ), ഹേമന്ത് സോറെൻ ( ജെഎംഎം ).
Related News:'ആട് മാട് മേച്ച് നടന്ന എന്നെ ആളറിയുന്ന പാട്ടുകാരിയാക്കിയത് സച്ചി സാർ'; നെഞ്ച് തകർന്ന് നഞ്ചമ്മ [NEWS]Sachy Passes Away | 13 വർഷം; 12 ചിത്രം; സച്ചിദാനന്ദന്റെ സിനിമാക്കാലം [NEWS] ഇന്ധന വില തുടര്‍ച്ചയായ 13-ാം ദിവസവും കൂട്ടി; 13 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 7.12 രൂപ [News]

എന്നാൽ യോഗത്തിലേക്ക് വിളിച്ചില്ലെന്ന് ആർജെഡിയും ആംആദ്മി പാർട്ടിയും ആരോപിച്ചു. ആരെയും അവഗണിച്ചിട്ടില്ലെന്നും പാർലമെന്റിൽ അഞ്ചു അംഗങ്ങളിൽ കൂടുതലുള്ള പാർട്ടികളെയാണ് യോഗത്തിലേക്ക് വിളിച്ചതെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

യോഗത്തിനു മുൻപായി പ്രതിപക്ഷ പാർട്ടിനേതാക്കളുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ചർച്ച നടത്തി. അതിർത്തിയിൽ സംഭവിച്ച കാര്യങ്ങൾ സർക്കാർ വെളിപ്പെടുത്തണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം യോഗത്തിലും വിവിധ കക്ഷികൾ ഉന്നയിക്കും. ചൈനയുമായുള്ള വ്യാപാര ബന്ധവും ചർച്ചയാകും.
First published: June 19, 2020, 11:04 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading