നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'തീവ്രവാദ കേന്ദ്രങ്ങൾ തകർക്കേണ്ടത് അടിയന്തിര ആവശ്യം'; കാബൂൾ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

  'തീവ്രവാദ കേന്ദ്രങ്ങൾ തകർക്കേണ്ടത് അടിയന്തിര ആവശ്യം'; കാബൂൾ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

  വിദ്യാർഥികളായ പെൺകുട്ടികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങൾ അഫ്ഗാനിസ്ഥാന്റെ ഭാവിക്ക് നേരെയുള്ള ആക്രമണമായി മാറുന്നുവെന്നും തീവ്രവാദ സങ്കേതങ്ങൾ തകർക്കേണ്ടതിന്‍റെ അടിയന്തിര ആവശ്യകതയെ ഇത് ഉയർത്തിക്കാട്ടുന്നുവെന്നും വിദേശകാര്യ മന്ത്രാലയം

  Image- Reuters

  Image- Reuters

  • Share this:
   കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ സ്കൂളിന് നേരെയുണ്ടായ ഭീകരാക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ച് ഇന്ത്യ. അഫ്ഗാനില്‍ സമാധാനം നിലനിർത്തുന്നതിന് സമഗ്രമായ വെടിനിർത്തലാണ് ആവശ്യമെന്ന് വ്യക്തമാക്കുന്ന സംഭവമാണ് നടന്നതെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് കാബൂള്‍ ദഷ്ട്-ഇ-ബർച്ചിയിലെ സയ്യദ് ഷുഹാദ സ്‌കൂളില്‍ സ്ഫോടനം നടന്നത്. പെണ്‍കുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ അൻപത് പേർ കൊല്ലപ്പെട്ടിരുന്നു. നൂറിലേറെ പേർക്കാണ് പരിക്കേറ്റത്.

   സംഭവത്തിൽ ദുഃഖം അറിയിച്ചു കൊണ്ടാണ് ഇന്ത്യയുടെ പ്രതികരണം. വിദ്യാർഥികളായ പെൺകുട്ടികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങൾ അഫ്ഗാനിസ്ഥാന്റെ ഭാവിക്ക് നേരെയുള്ള ആക്രമണമായി മാറുന്നുവെന്നും തീവ്രവാദ സങ്കേതങ്ങൾ തകർക്കേണ്ടതിന്‍റെ അടിയന്തിര ആവശ്യകതയെ ഇത് ഉയർത്തിക്കാട്ടുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

   Also Read-കാബൂളിലെ സ്കൂളില്‍ വൻ സ്ഫോടനം; വിദ്യാര്‍ഥികളുള്‍പ്പെടെ 40 പേര്‍ കൊല്ലപ്പെട്ടു

   'വിശുദ്ധ റമദാൻ മാസത്തിൽ 50ലധികം നിരപരാധികളായ പെൺകുട്ടികളുടെ ജീവനെടുത്ത് സായിദ് അൽ-ഷുഹാദ ഗേൾസ് സ്‌കൂളിന് നേരെയുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഞങ്ങളുടെ ചിന്തയും പ്രാർഥനയും അതിക്രൂരമായ ആ ആക്രമണത്തിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമാണ്' വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.

   അഫ്ഗാനിസ്ഥാന്‍റെ ഭാവി തന്നെ തകർക്കുന്നതിനായാണ് ചെറിയ വിദ്യാർഥിനികളെ ലക്ഷ്യം വച്ച് ആക്രമണം നടക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്കിടെ അഫ്ഗാനികൾ കൈവരിച്ച നേട്ടങ്ങൾ തകർക്കാനാണ് അക്രമികൾ ലക്ഷ്യമിടുന്നത്. തീവ്രവാദ സങ്കേതങ്ങൾ പൊളിക്കേണ്ടതിന്റെ അടിയന്തിര ആവശ്യവും സമാധാന പ്രക്രിയയെ അർത്ഥവത്തായതും സുസ്ഥിരവുമാക്കുന്നതിന് സമഗ്രമായ രാജ്യവ്യാപക വെടിനിർത്തൽ കരാറിന്‍റെ ആവശ്യവുമാണ് ഇത് വ്യക്തമാക്കുന്നതെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർക്കുന്നു.

   Also Read-മൃതദേഹങ്ങളിൽ നിന്നും വസ്ത്രം മോഷ്ടിച്ച് വിൽപ്പന; യുപിയിൽ ഏഴ് പേർ അറസ്റ്റിൽ

   സ്കൂളിലുണ്ടായ സ്ഫോടനത്തിൽ 11നും 15നും ഇടയിൽ പ്രായമുള്ള വിദ്യാര്‍ഥികളാണ് മരണപ്പെട്ടവരില്‍ ഏറെയും. ആക്രമണത്തിന് പിന്നാലെ ഇതിന്റെ ദാരുണ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ചിന്നിച്ചിതറിയ മൃതദേഹങ്ങളും ചോരയില്‍ മുങ്ങിയ പുസ്തകങ്ങളും ശരീരങ്ങളും ദൃശ്യങ്ങളില്‍ കാണാം.  താലിബാന്‍ ആണ് ആക്രമണത്തിന് പിന്നിലെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി ആരോപിച്ചിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടതിലൂടെ അഫ്ഗാനിസ്ഥാന്റെ ഭാവിയെ ആണ് താലിബാന്‍ ആക്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

   അതേസമയം സ്‌ഫോടനത്തില്‍ പങ്കില്ലെന്ന് താലിബാന്‍ വക്താവ് സബിനുള്ള മുജാഹിദ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അക്രമണത്തെ അദ്ദേഹം അപലപിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസ് സൈന്യത്തെ പിന്‍വലിക്കുമെന്ന് അടുത്തിടെ അമേരിക്ക പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ആക്രമണം നടന്നിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനും ആക്രമണത്തെ അപലപിച്ചിട്ടുണ്ട്.
   Published by:Asha Sulfiker
   First published:
   )}