HOME » NEWS » India » INDIA EXTENDS BAN ON INTERNATIONAL FLIGHTS TILL JULY 31

അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഇന്ത്യ ജൂലൈ 31 വരെ നീട്ടി

കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 23നാണ് ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും ഡി ജി സി എ വിലക്കേര്‍പ്പെടുത്തിയത്.

News18 Malayalam | news18-malayalam
Updated: June 30, 2021, 4:55 PM IST
അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഇന്ത്യ ജൂലൈ 31 വരെ നീട്ടി
flight
  • Share this:
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇന്ത്യ വീണ്ടും നീട്ടി. ഡിജിസിഎയാണ് ഇതുസംബന്ധിച്ച് വിലക്ക് നീട്ടിയതായി അറിയിക്കുന്നത്. അന്താരാഷ്ട്ര സർവീസുകൾക്കുള്ള വിലക്ക് ഇന്ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്. 2020 ജൂൺ 26ന് പുറത്തിറക്കിയ ഉത്തരവിൽ ഭാഗിക പരിഷ്‌ക്കരണത്തിലൂടെ അന്താരാഷ്ട്ര വിമാന സർവീസുകൾ സംബന്ധിച്ച് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് 2021 ജൂലൈ 31 ന് 2359 മണിക്കൂർ 1ST വരെ നീട്ടി." ഡിജിസിഎ അറിയിച്ചു.

അതേസമയം ഡി‌ജി‌സി‌എ അംഗീകരിച്ച അന്താരാഷ്ട്ര ‌-കാർഗോ ഓപ്പറേഷൻ‌ ഫ്ലൈറ്റുകൾ‌ക്ക് ഈ നിയന്ത്രണം ബാധകമല്ല. കേസ് അടിസ്ഥാനത്തിൽ യോഗ്യതയുള്ള അതോറിറ്റി തിരഞ്ഞെടുത്ത റൂട്ടുകളിൽ അന്താരാഷ്ട്ര ഷെഡ്യൂൾ വിമാന സർവീസുകൾ അനുവദിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.



കോവിഡ്-19 മഹാമാരി മൂലം 2020 മാർച്ചിലാണ് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ആദ്യമായി വിലക്ക് ഏർപ്പെടുത്തിയത്. മെയ് മാസത്തിൽ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചുവെങ്കിലും പിന്നീട് കോവിഡ്-19 കേസുകൾ ഉയർന്ന തോതിൽ തുടരുന്നതിനാൽ പതിവ് അന്താരാഷ്ട്ര സർവീസുകൾ നിർത്തിവക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 23നാണ് ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും ഡി ജി സി എ വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍, ഇന്ത്യയുമായി കരാറിലേര്‍പ്പെട്ട രാജ്യങ്ങളുടെ വിമാനങ്ങള്‍ക്ക് പ്രത്യേക അനുമതിയോടുകൂടി സര്‍വീസ് നടത്താന്‍ സാധിക്കുമായിരുന്നു. ഫ്രാന്‍സ്, അമേരിക്ക, ബ്രിട്ടന്‍, യു എ ഇ, കെനിയ, ഭൂട്ടാന്‍ തുടങ്ങി 27 ഓളം രാജ്യങ്ങളുമായി ഇന്ത്യ പ്രത്യേക വിമാനങ്ങള്‍ക്കുളള കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. ഈ രാജ്യങ്ങള്‍ തമ്മില്‍ പ്രത്യേക അനുമതിയോടെ വിമാന സര്‍വീസ് തുടരും.

Also Read- നിയന്ത്രണങ്ങളിൽ ഇളവ്: ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് സർവീസ് ഉടനെന്ന് എമിറേറ്റ്സ്

അതുകൂടാതെ ചില പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രത്യേക വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇതുകൂടാതെ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിന്‍റെ ആഭിമുഖ്യത്തിൽ വന്ദേ ഭാരത് മിഷൻ സർവീസുകൾ എയർ ഇന്ത്യ നടത്തിയിരുന്നു.
Published by: Anuraj GR
First published: June 30, 2021, 4:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories