നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Hajj| ഹജ്ജ് തീർത്ഥാടനത്തിനുള്ള നടപടികൾ അടുത്ത മാസം ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ; അനുമതി രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം

  Hajj| ഹജ്ജ് തീർത്ഥാടനത്തിനുള്ള നടപടികൾ അടുത്ത മാസം ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ; അനുമതി രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം

  അടുത്ത മാസം ആദ്യവാരം മുതൽ തന്നെ നടപടികൾ തുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഓൺലൈൻ വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നതെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി (Mukhtar Abbas Naqvi) വെള്ളിയാഴ്ച പറഞ്ഞു.

  Hajj

  Hajj

  • Share this:
   ന്യൂഡൽഹി: ഹജ്ജ് തീർത്ഥാടനത്തിനുള്ള (Hajj pilgrimage) നടപടികൾ അടുത്ത മാസം ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ. രണ്ട് ഡോസ് വാക്സിൻ (Two Dose Covid Vaccine) സ്വീകരിച്ചവർക്ക് മാത്രമായിരിക്കും ഹജ്ജിന് അനുമതി ലഭിക്കുക. ഇന്ത്യയുടെയും സൗദിയുടെയും കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് മാർഗനിർദേശമിറക്കാനും തീരുമാനമായി. അടുത്ത മാസം ആദ്യവാരം മുതൽ തന്നെ നടപടികൾ തുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഓൺലൈൻ വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നതെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി (Mukhtar Abbas Naqvi) വെള്ളിയാഴ്ച പറഞ്ഞു.

   ഹജ്ജ് അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച ശേഷം, കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയായ നഖ്‌വി പറഞ്ഞു, ഹജ്ജ് 2022 ന്റെ ഔദ്യോഗിക പ്രഖ്യാപനം നവംബർ ആദ്യവാരം ഉണ്ടാകുമെന്നും അതോടൊപ്പം ഹജ്ജിനുള്ള ഓൺലൈൻ അപേക്ഷാ പ്രക്രിയയും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

   മക്കയിലെയും മദീനയിലെയും താമസവും ഗതാഗതവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നൽകുന്ന ഡിജിറ്റൽ ഹെൽത്ത് കാർഡ്, "ഇ-മാസിഹ" ഹെൽത്ത് ഫെസിലിറ്റി, "ഇ-ലഗേജ് പ്രീ-ടാഗിംഗ്" എന്നിവ എല്ലാ ഹജ് തീർത്ഥാടകർക്കും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സൗദി അറേബ്യൻ സർക്കാരിന്റെയും ഇന്ത്യൻ സർക്കാരിന്റെയും ആരോഗ്യവും കോവിഡ് -19 പ്രോട്ടോക്കോളുകളും കണക്കിലെടുത്ത് ഹജ്ജ് 2022-നുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

   Also Read- PM Narendra Modi| 100 കോടി ജനങ്ങൾക്ക് കോവിഡ് വാക്സിൻ നൽകി ഇന്ത്യ, ഇത് അഭിമാനനിമിഷം: പ്രധാനമന്ത്രി നരേന്ദ്രമോദി

   ഇന്ത്യയിലെ മുഴുവൻ ഹജ്ജ് പ്രക്രിയയും 100 ശതമാനം ഡിജിറ്റൽ ആയിരിക്കുമെന്ന് നഖ്‌വി പറഞ്ഞു. ഇന്തോനേഷ്യ കഴിഞ്ഞാൽ ഇന്ത്യയാണ് ഏറ്റവും കൂടുതൽ ഹജ് തീർഥാടകരെ സൗദിയിലേക്ക് അയക്കുന്നത്. ഹജ്ജ് തീർഥാടകർക്കായി ഇന്ത്യയിലും സൗദി അറേബ്യയിലും കോവിഡ് -19 പ്രോട്ടോക്കോളുകളും ആരോഗ്യവും ശുചിത്വവും സംബന്ധിച്ച് ഹജ്ജ് 2022 ന് പ്രത്യേക പരിശീലനത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തുവരികയാണെന്ന് നഖ്‌വി പറഞ്ഞു.

   കോവിഡ് മഹാമാരി കാരണം ദേശീയ അന്തർദേശീയ പ്രോട്ടോക്കോൾ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുകയും ഹജ്ജ് സമയത്ത് ഇവ കർശനമായി പാലിക്കുകയും ചെയ്യും- അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെയും സൗദി അറേബ്യയിലെയും സർക്കാരുകൾ പുറപ്പെടുവിക്കേണ്ട ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി 2022 ലെ മുഴുവൻ ഹജ്ജ് പ്രക്രിയകളും നടക്കുമെന്ന് നഖ്‌വി പറഞ്ഞു.

   ന്യൂനപക്ഷ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, സിവിൽ ഏവിയേഷൻ മന്ത്രാലയം, ഇന്ത്യൻ ഹജ്ജ് കമ്മിറ്റി, സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി, ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ, മറ്റ് ഏജൻസികൾ എന്നിവയുടെ ചർച്ചകൾക്കൊടുവിലാണ് തീരുമാനങ്ങൾ എടുക്കുക. പകർച്ചവ്യാധി ഉയർത്തുന്ന വെല്ലുവിളികളുടെ എല്ലാ വശങ്ങളും കണക്കിലെടുത്തായിരിക്കും തീരുമാനം.

   പ്രത്യേക മാനദണ്ഡങ്ങൾ, ചട്ടങ്ങൾ, നിയന്ത്രണങ്ങൾ, യോഗ്യതാ മാനദണ്ഡങ്ങൾ, പ്രായ നിയന്ത്രണങ്ങൾ, ആരോഗ്യം, ഫിറ്റ്നസ് ആവശ്യകതകൾ, സൗദി ഭരണകൂടം പുറപ്പെടുവിച്ചിട്ടുള്ള വ്യവസ്ഥകൾ എന്നിവ ഉപയോഗിച്ച് പ്രത്യേക സാഹചര്യത്തിലാണ് ഹജ്ജ് 2022 -നുള്ള ക്രമീകരണങ്ങൾ നടത്തുന്നത്. പകർച്ചവ്യാധി കണക്കിലെടുത്ത് ഹജ്ജ് 2022 -ലെ മുഴുവൻ നടപടിക്രമങ്ങളും മാറ്റങ്ങളോടെ ആസൂത്രണം ചെയ്യുകയാണെന്ന് നഖ്‌വി പറഞ്ഞു.

   ഇന്ത്യയിലും സൗദി അറേബ്യയിലും താമസസൗകര്യം, തീർഥാടകരുടെ താമസം, ഗതാഗതം, ആരോഗ്യം, മറ്റ് സൗകര്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഹജ്ജ് അവലോകന യോഗത്തിൽ ന്യൂനപക്ഷകാര്യ മന്ത്രാലയം സെക്രട്ടറി രേണുക കുമാർ, സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ യൂസഫ് സയീദ്, ന്യൂനപക്ഷകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി നിഗർ ഫാത്തിമ, വിദേശകാര്യ ജോയിന്റ് സെക്രട്ടറി വിപുൽ, വ്യോമയാന മന്ത്രാലയം ജോയിന്റ് സെക്രട്ടറി എസ്.കെ. ശർമ , ആരോഗ്യ മന്ത്രാലയം ഡെപ്യൂട്ടി ഡിജി പി കെ സെൻ, ഹജ് കമ്മിറ്റി ഓഫ് ഇന്ത്യ സിഇഒ മുഹമ്മദ് യാക്കൂബ് ശേഖ, ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഷാഹിദ് ആലം, എയർ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ മെൽവിൻ ഡിസിൽവ തുടങ്ങിയവർ പങ്കെടുത്തു.

   2022 ലെ പ്രതീക്ഷിത ഹജ്ജ് ക്വാട്ട, ഹജ് എയർ ചാർട്ടർ, കൊറോണ പ്രോട്ടോക്കോൾ, വാക്സിനേഷൻ, മെഡിക്കൽ സൗകര്യങ്ങൾ, ആരോഗ്യ കാർഡ്, സൗദി അറേബ്യയിലെ ഗതാഗതം, ഉദ്യോഗസ്ഥരുടെ ഹജ് ഡെപ്യൂട്ടേഷൻ, ഖാദിം ഉൾ ഹുജ്ജാജ്, ഹജ് പരിശീലനം, എംബാർക്കേഷൻ പോയിന്റുകൾ, മറ്റ് വിഷയങ്ങൾ എന്നിവ ഹജ് അവലോകന യോഗത്തിൽ ചർച്ച ചെയ്തു.
   Published by:Rajesh V
   First published:
   )}