• HOME
 • »
 • NEWS
 • »
 • india
 • »
 • INDIA GOVT DENIES THE REPORTS OF 150 INDIANS BEING KIDNAPPED BY TALIBAN NEAR KABUL AIRPORT

താലിബാൻ 150 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയെന്ന വാർത്ത തെറ്റ്; വിശദീകരണവുമായി കേന്ദ്ര സർക്കാർ

അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതിനിടെ 150 പേരെ തട്ടിക്കൊണ്ടുപോയെന്നാണ് വാർത്തകൾ വന്നത്

News18 Malayalam

News18 Malayalam

 • Share this:
  ന്യൂഡൽഹി: കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 150 ഓളം ഇന്ത്യക്കാരെ താലിബാൻ തട്ടിക്കൊണ്ടുപോയെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് സർക്കാർ വൃത്തങ്ങൾ ന്യൂസ് 18 നോട് പറഞ്ഞു. ഇന്ത്യക്കാരെ താലിബാൻ കൊണ്ടുപോയെന്ന് ചില മാധ്യമങ്ങൾ ശനിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. താലിബാൻ വക്താക്കളിലൊരാളായ അഹ്മദുള്ള വസീഖ് ഇക്കാര്യം നിരസിച്ചു രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് വാർത്ത തെറ്റാണെന്ന് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചത്.

  അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ കേന്ദ്രം ശ്രമിക്കുന്നതിനിടെ 150 പേരെ തട്ടിക്കൊണ്ടുപോയെന്നാണ് വാർത്തകൾ വന്നത്. ശനിയാഴ്ച, ഇന്ത്യൻ വ്യോമസേനയുടെ വിമാനം കാബൂൾ വിമാനത്താവളത്തിൽ ഇന്ത്യൻ പൗരന്മാരുമായി പറന്നുയർന്നിരുന്നു.

  മെയ് ഒന്നിന് അമേരിക്ക സൈന്യത്തെ പിൻവലിക്കാൻ തുടങ്ങിയതുമുതൽ അഫ്ഗാനിസ്ഥാനിൽ നിരവധി ഭീകരാക്രമണങ്ങൾ താലിബാൻ നടത്തിയിരുന്നു. യു എസ് ഇതിനകം തന്നെ തങ്ങളുടെ സൈന്യത്തിന്റെ ഭൂരിഭാഗവും പിൻവലിക്കുകയും ഏകദേശം രണ്ട് പതിറ്റാണ്ട് അവസാനിച്ച് ഓഗസ്റ്റ് 31 നകം ഡ്രോഡൗൺ പൂർത്തിയാക്കാൻ ശ്രമിക്കുകയും ചെയ്തു.

  2001 ൽ യുഎസ് നേതൃത്വത്തിലുള്ള സൈന്യം താലിബാനെ അധികാരത്തിൽ നിന്ന് പുറത്താക്കി. എന്നാൽ ഇപ്പോൾ, യുഎസ് സൈന്യത്തെ പിൻവലിച്ചതോടെ, താലിബാൻ കാബൂളിൽ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിക്ക് നാടുവിടേണ്ടി വരികയും ചെയ്തു.

  'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാബൂളിലെ സുരക്ഷാ സ്ഥിതി ഗണ്യമായി മോശമായിക്കൊണ്ടിരിക്കുകയാണ്. നമ്മൾ സംസാരിക്കുമ്പോഴും അത് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്, '- വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ന്യൂസ് 18നോട് പറഞ്ഞു.

  പരസ്പര വികസനം, വിദ്യാഭ്യാസം, ജനങ്ങൾക്കിടയിൽ ഉദ്യമങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യയുടെ പങ്കാളികളായ നിരവധി അഫ്ഗാനികൾ ഉണ്ടെന്നും ഇന്ത്യ അവർക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

  സ്ഥിതിഗതികൾ വഷളാകുന്നതിനിടയിൽ, ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനുള്ള അപേക്ഷകൾ വേഗത്തിലാക്കാൻ കേന്ദ്രം ഒരു പുതിയ വിഭാഗം ഇലക്ട്രോണിക് വിസ-'ഇ-എമർജൻസി എക്സ്-മിസ്ക് വിസ' അവതരിപ്പിച്ചു. അഫ്ഗാനികളെ മുമ്പ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും ശാരീരികമായി എംബസിയിൽ ഹാജരാകേണ്ടതുണ്ടെന്നും വൃത്തങ്ങൾ ന്യൂസ് 18 നോട് പറഞ്ഞു. എന്നാൽ ഇപ്പോൾ, കാബൂളിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ-എംബസിയും പൂട്ടിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇ-വിസ അനുവദിക്കാനുള്ള തീരുമാനം എടുത്തിട്ടുള്ളത്.

  'വിലപേശാൻ അറിവുള്ള സമർത്ഥരായ പോരാളികള്‍'; താലിബാനെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

  താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തിരിക്കുന്നുവെന്നത് ലോകത്തിന്റെ മറ്റു പലഭാഗങ്ങളിലും മോശം വാർത്തയായിരിക്കാം. എന്നാൽ, മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് താലിബാന് എല്ലാ പിന്തുണയും നൽകുന്നതായിട്ടാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ആയിരക്കണക്കിന് അഫ്ഗാൻ പൗരന്മാരാണ് തിങ്കളാഴ്ച തങ്ങലുടെ രാജ്യത്ത് നിന്ന് ജീവനും കൊണ്ട് രക്ഷപ്പെടാൻ ആഗ്രഹിച്ചത്. അവരിൽ ചിലര്‍ വിമാനത്താവളത്തിലേക്ക് എത്തുകയും അമേരിക്കൻ മിലിട്ടറി ജെറ്റിൽ ഇടം പിടിച്ചെടുക്കുകയും ചെയ്തു. ഇപ്രകാരം വിമാനത്തിൽ പറ്റിപ്പിടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചവരിൽ ഏഴ് പേരാണ് ഉയർന്നുപൊങ്ങിയ വിമാനത്തിൽ നിന്ന് താഴെവീണ് കൊല്ലപ്പെട്ടത്.

  അഫ്ഗാനിസ്ഥാനിലെ പാശ്ചാത്യ പിന്തുണയുള്ള സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ ഒരാഴ്ചയിലധികം സമയമെടുത്തു നടത്തിയ മിന്നല്‍ സമാനമായ മുന്നേറ്റത്തിന് ശേഷം താലിബാൻ ഭരണം പിടിച്ചെടുത്തതോടെ രാജ്യത്തുനിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടായിരുന്നു. മറ്റു ക്രൂരകൃത്യങ്ങളൊന്നും റിപ്പോർട്ടുചെയ്തില്ലെങ്കിലും ഈ വിമതര്‍ ജയിലുകൾ ശൂന്യമാക്കുകയും ആയുധപ്പുരകളെ കൊള്ളയടിക്കുകയും ചെയ്തതിനാൽ പലരും വീട്ടിൽ തന്നെ തുടരുകയും ഭാവിയെയോർത്ത് ആശങ്കാകുലരാവുകയും ചെയ്തു.

  "താലിബാൻ നല്ല പോരാളികളാണ്‌, മികച്ച പോരാളികളെന്ന് ഞാൻ നിങ്ങളോട് പറയും. അതിനുള്ള അംഗീകാരം നിങ്ങൾ അവർക്ക് നൽകണം. ആയിരം വർഷമായി അവർ പോരാടുകയാണ്. വാസ്തവത്തില്‍ അവർ യുദ്ധം ചെയ്യുകയാണ്, ”ട്രംപ് ആഗസ്റ്റ് 17 ന് ഫോക്സ് ന്യൂസിൽ പറഞ്ഞതായി ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു. "താലിബാൻ വിമാനത്താവളം വളഞ്ഞിരിക്കുകയാണ്. അവർ നമ്മളോട് മാന്യമായി പെരുമാറുമോ എന്ന് ആർക്കറിയാം? അവർ മിടുക്കരാണെങ്കിൽ ഒരു സുപ്രഭാതത്തിൽ അവർ അപ്രകാരം ചെയ്തിട്ട് അങ്ങനെ പറയുമായിരിക്കാം. അതെ അവര്‍ മിടുക്കരാണ്. അവർ അമേരിക്കക്കാരെ പുറത്താക്കണം,” ട്രംപ് കൂട്ടിച്ചേർത്തു.
  Published by:Anuraj GR
  First published:
  )}