• HOME
  • »
  • NEWS
  • »
  • india
  • »
  • പാകിസ്ഥാന്‍റെ ആളില്ലാ വിമാനം ഇന്ത്യ വെടിവെച്ചു വീഴ്ത്തി

പാകിസ്ഥാന്‍റെ ആളില്ലാ വിമാനം ഇന്ത്യ വെടിവെച്ചു വീഴ്ത്തി

കശ്മീർ അതിർത്തിയിൽ പാകിസ്ഥാന്റെ വെടിനിർത്തൽ ലംഘനം തുടരുകയാണ്. ഇതിനിടയിലാണ് പാക് ആളില്ലാ ചാരവിമാനം അതിർത്തി കടക്കാൻ ശ്രമിച്ചത്

News 18

News 18

  • Last Updated :
  • Share this:
    ബിക്കാനീർ: ഇന്ത്യൻ അതിർത്തി ലംഘിക്കാൻ ശ്രമിച്ച പാകിസ്ഥാന്റെ ആളില്ലാ വിമാനം വെടിവെച്ചു വീഴ്ത്തി. രാജസ്ഥാനിലെ ബിക്കാനീർ അതിർത്തിയിലാണ് സംഭവം. ഇന്ത്യൻ റഡാറുകളിൽ പതിഞ്ഞ ഉടൻ വിമാനത്തെ വീഴ്ത്തുകയായിരുന്നു.

    കശ്മീർ അതിർത്തിയിൽ പാകിസ്ഥാന്റെ വെടിനിർത്തൽ ലംഘനം തുടരുകയാണ്. ഇതിനിടയിലാണ് പാക് ആളില്ലാ ചാരവിമാനം അതിർത്തി കടക്കാൻ ശ്രമിച്ചത്. ഇന്ത്യൻ റഡാറുകൾ ഉടൻ ഇത് കണ്ടെത്തി. സുഖോയ് വിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ വ്യോമസേന തിരിച്ചടിച്ചു. ആളില്ലാ ചാരവിമാനം വീഴ്ത്തി. ഇതിനു പിന്നാലെ പാകിസ്ഥാൻ വ്യോമ ഗതാഗതം വീണ്ടും നിർത്തി വെച്ചു. ഭീഷണികൾ അവസാനിച്ചിട്ടില്ലെന്നും പാകിസ്ഥാൻ അതീവ ജാഗ്രതയിൽ ആണെന്നും പാക് വ്യോമസേനാ മേധാവി മുജാഹിദ് അൻവർ ഖാൻ നേരത്തെ പറഞ്ഞിരുന്നു. പൂഞ്ച്, രജൗരി ജില്ലകളിൽ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കു നേരെ വെടിവെപ്പ് തുടരുകയാണ്.

    യുദ്ധം ഭീകരവാദത്തിനെതിരെയാവണം, രാജ്യത്തിനോ മതത്തിനോ എതിരെയല്ല: ജോൺ എബ്രഹാം

    അതിനിടെ, ജെയ്‌ഷെ മുഹമ്മദിന്റെ ബാലക്കോട്ടിലെ പരിശീലന കേന്ദ്രത്തിൽ 300 മൊബൈലുകൾ ആക്ടീവായിരുന്നുവെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് 300 പേർ മരിച്ചുവെന്ന് വാർത്തകൾ വന്നത്. 300 സജീവ മൊബൈൽ കണക്ഷനുകൾ കൊടുംകാട്ടിലെ പരിശീലന കേന്ദ്രത്തിൽ ഉണ്ടായിരുന്നുവെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു ഇന്ത്യയുടെ ആക്രമണം.
    First published: