• HOME
  • »
  • NEWS
  • »
  • india
  • »
  • 100 Crore Vaccination | രാജ്യം 100 കോടി കോവിഡ് വാക്‌സിനെന്ന നാഴികക്കല്ല് പിന്നിടുമ്പോള്‍ അഭിനന്ദന പ്രവാഹവുമായി ലോകം

100 Crore Vaccination | രാജ്യം 100 കോടി കോവിഡ് വാക്‌സിനെന്ന നാഴികക്കല്ല് പിന്നിടുമ്പോള്‍ അഭിനന്ദന പ്രവാഹവുമായി ലോകം

2021 ജനുവരി 16-നാണ് ഇന്ത്യ രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കോവിഡ് (Covid 19)വാക്‌സിനേഷനില്‍(Covid Vaccination) ചരിത്ര നേട്ടം കുറിച്ച് ഇന്ത്യ(India). വ്യാഴാഴ്ചയോടെ രാജ്യത്ത് വിതരണം ചെയ്ത ആകെ വാക്‌സിന്‍ ഡോസുകള്‍ നൂറ് കോടിയാണ് കടന്നത്. (1 billion Covid vaccination mark). ഒമ്പത് മാസത്തിനുള്ളിലാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 1ഇതോടെ 100 കോടി കോവിഡ് -19 വാക്‌സിന്‍ ഡോസുകള്‍ നല്‍കിയ രാജ്യങ്ങളുടെ പ്രത്യേക ക്ലബ്ബിലേക്ക് ഇന്ത്യയും ഉള്‍പ്പെടുന്നു. ഇതുവരെ, ചൈന മാത്രമാണ് ഈ നാഴികക്കല്ല് പിന്നിട്ടത്. 2

    2021 ജനുവരി 16-നാണ് ഇന്ത്യ രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ കണക്കനുസരിച്ച്, ഇന്ത്യയിലെ 75 ശതമാനം ജനങ്ങളും കോവിഡ് -19 വാക്‌സിന്റെ ആദ്യ ഡോസ് എടുത്തിട്ടുണ്ട്.

    100 കോടി കോവിഡ് വാകിസിനേഷന്‍ പിന്നിടുന്ന ഈ സാഹചര്യത്തില്‍ ലോകരാജ്യങ്ങളടക്കം അഭിനന്ദനപ്രവാഹവുമായി രംഗത്തെത്തിയിട്ടുണ്ട്.

    ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ശാസ്ത്രജ്ഞര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഇന്ത്യയിലെ ജനങ്ങള്‍ എന്നിവര്‍ക്ക് ആശംസകള്‍ നേര്‍ന്നു.



    'ഇന്ത്യയിലെ ജനങ്ങള്‍ക്ക് 1 കോടിലധികം വാക്‌സിനുകള്‍ നല്‍കാനുള്ള കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിനിന് നേതൃത്വം നല്‍കിയ നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങള്‍' എന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ട്വീറ്റ് ചെയ്തത്.



    യുഎസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി വെന്‍ഡി ഷെര്‍മാന്‍ രാജ്യത്തെയും കയറ്റുമതിക്കായി വാക്‌സിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെയും അഭിനന്ദിച്ചു. 'ക്വാഡ് ഉപയോഗിച്ച്, യുഎസും ഇന്ത്യയും ഒരുമിച്ച് ലോകത്തിന് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുകയും പകര്‍ച്ചവ്യാധി അവസാനിപ്പിക്കാനായി ശ്രമിക്കുകയും ചെയ്യുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.



    Also Read - 100 കോടി വാക്സിൻ വിതരണം ചരിത്രനേട്ടം; കോവിൻ പോർട്ടലിന്റെയും ഡിജിറ്റൽ ഇന്ത്യയുടെയും വിജയം

    ഈ നേട്ടം ഇന്ത്യയ്ക്ക് മാത്രമല്ല, ലോകത്തിന് തന്നെ ഒരു വലിയ നേട്ടമാണെന്നാണ് ഭൂട്ടാന്‍ പ്രധാനമന്ത്രി ഡോ.ലോട്ടായ് ഷെറിംഗ് പറഞ്ഞത്. 'ഭൂട്ടാനിലെ ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ ഇന്ത്യയെ അഭിനന്ദിക്കുന്നു!' അദ്ദേഹം ട്വീറ്റ് ചെയ്തു.



    Also Read - കോവിഡ് വാക്സിനേഷൻ നൂറ് കോടി; ചരിത്ര നേട്ടത്തിൽ ഇന്ത്യ; കേരളത്തിലെ ആഘോഷം രണ്ടിടത്ത്

    ഈ മഹത്തായ ദൗത്യം നേടിയതിന് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും ഇന്ത്യയെ അഭിനന്ദിച്ചിരുന്നു. 'സുരക്ഷിതമായി തുടരുമ്പോഴും പുതിയ സാധാരണ നിലയിലേക്കുള്ള വഴിയും ക്രമീകരണവും വിജയകരമായ വാക്‌സിനേഷന്‍ ഡ്രൈവിനെ ആശ്രയിച്ചിരിക്കുന്നുവെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.



    അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രി സന്ദര്‍ശിക്കുകയും വ്യാഴാഴ്ച ആശുപത്രി അധികൃതരുമായി സംവദിക്കുകയും ചെയ്തു.

    ഇന്ത്യ ചരിത്രത്തിന്റെ ഇടം നേടിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. '130 കോടി ഇന്ത്യക്കാരുടെയും, ഇന്ത്യന്‍ ശാസ്ത്രം, സംരംഭം എന്നിവയുടെയും ഒരുമിച്ചുള്ള പ്രയത്‌നത്തിന്റെ വിജയത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. 100 കോടി പ്രതിരോധ കുത്തിവയ്പ്പുകള്‍ മറികടന്നതിന് ഇന്ത്യയ്ക്ക് അഭിനന്ദനങ്ങള്‍' അദ്ദേഹം കുറിച്ചു.



    'നമ്മുടെ മഹത്തായ രാഷ്ട്രം ഇന്ന് വലിയ നേട്ടം കൈവരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വിറ്ററില്‍ കുറിച്ചത്.



    ജനുവരിയില്‍ വാക്‌സിനേഷന്‍ ആരംഭിക്കുമ്പോള്‍ പലര്‍ക്കും സംശയമുണ്ടായിരുന്നു, എന്നാല്‍ 'ഒന്‍പത് മാസത്തിനുള്ളില്‍, 100 കോടി ഡോസ് നല്‍കാനുള്ള ലക്ഷ്യം ഞങ്ങള്‍ കൈവരിച്ചു. ഇത് ഇന്ത്യക്ക് അഭിമാനകരമായ ദിവസമാണ്', എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേരിയ പറഞ്ഞു. വര്‍ഷാവസാനത്തോടെ മുഴുവന്‍ മുതിര്‍ന്നവര്‍ക്കും ആദ്യ ഡോസ് നല്‍കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യ ഡോസ് എടുത്തവര്‍ ഷെഡ്യൂള്‍ അനുസരിച്ച് രണ്ടാമത്തെ ഷോട്ട് എടുക്കാന്‍ മുന്നോട്ട് വരണമെന്നും ഡോക്ടര്‍ രണ്‍ദീപ് ഗുലേറിയ അഭ്യര്‍ത്ഥിച്ചു.

    '100 കോടിയിലധികം ഡോസുകള്‍ നല്‍കുന്നതില്‍ കോ-വിന്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്, നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി സിഇഒയും കോ-വിന്‍ മേധാവിയുമായ ഡോ. ആര്‍.എസ്.ശര്‍മ്മ പറഞ്ഞു.

    ആദ്യ ഡോസ് എടുക്കാത്തവര്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ ശ്രമിക്കേണ്ടതുണ്ടെന്നും അതേസമയം ഒരു ഡോസ് എടുത്തവര്‍ രണ്ടാമത്തെ ഡോസും എടുത്തെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നുമാാണ് നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ.വി.കെ. പോള്‍ പറഞ്ഞത്.



    രാജ്യത്ത് 100 കോടി കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ നാഴികക്കല്ല് പിന്നിട്ടതില്‍ സര്‍ക്കാരിന് ക്രെഡിറ്റ് നല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ട്വിറ്ററില്‍ പറഞ്ഞു. 'ഇത് എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണ്. നമുക്ക് സര്‍ക്കാരിന് ക്രെഡിറ്റ് നല്‍കാം.'അദ്ദേഹം ട്വീറ്റ് ചെയ്തു. കോവിഡ് നേരിടുന്നതില്‍ വരുത്തിയ ചില വീഴ്ചകളും വാക്‌സിനേഷനിലെ പോരായ്മകളും കേന്ദ്ര സര്‍ക്കാര്‍ മറികടന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
    Published by:Karthika M
    First published: