തിരിച്ചടി ശക്തമാക്കി ഇന്ത്യ; പാകിസ്ഥാനിൽ നിന്നുള്ള എല്ലാ ഉൽപന്നങ്ങൾക്കും കസ്റ്റംസ് തീരുവ 200 ശതമാനമാക്കി

പാകിസ്ഥാനിൽ ഇന്ന് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങളുടെയും കസ്റ്റംസ് തീരുവ 200 ശതമാനമാക്കി ഉയർത്തി.

news18india
Updated: February 16, 2019, 10:53 PM IST
തിരിച്ചടി ശക്തമാക്കി ഇന്ത്യ; പാകിസ്ഥാനിൽ നിന്നുള്ള എല്ലാ ഉൽപന്നങ്ങൾക്കും കസ്റ്റംസ് തീരുവ 200 ശതമാനമാക്കി
pakisthan india
  • News18 India
  • Last Updated: February 16, 2019, 10:53 PM IST
  • Share this:
ന്യൂഡൽഹി: പുൽവാമയിലെ ഭീകരാക്രമണത്തിന് പിന്നാലെ തിരിച്ചടി ശക്തമാക്കി ഇന്ത്യ. സൗഹൃദ രാഷ്ട്ര പദവി റദ്ദാക്കിയതിന് പിന്നാലെ വാണിജ്യരംഗത്തും പാകിസ്ഥാന് തിരിച്ചടികൾ നൽകിയിരിക്കുകയാണ് ഇന്ത്യ.

പാകിസ്ഥാനിൽ ഇന്ന് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങളുടെയും കസ്റ്റംസ് തീരുവ 200 ശതമാനമാക്കി ഉയർത്തി. പഴങ്ങൾ, സിമന്‍റ്, പെട്രോളിയം ഉത്പന്നങ്ങൾ, ധാതുക്കൾ, തുകൽ എന്നിങ്ങനെ നിരവധി ഉൽപ്പന്നങ്ങളാണ് പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്നത്.

ധീര യോദ്ധാവിന് വിട; വസന്തകുമാർ ഇനി ജ്വലിക്കുന്ന ഓർമ

3482 കോടിയുടെ ഉല്പന്നങ്ങളാണ് 2017-18ൽ കയറ്റുമതി ചെയ്തിരുന്നത്. കസ്റ്റംസ് തീരുവ വർദ്ധിപ്പിച്ചതോടെ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഈ ഉൽപ്പന്നങ്ങളുടെ വരവ് മന്ദഗതിയിൽ ആകും. വാണിജ്യപരമായും സാമ്പത്തികമായും പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായാണ് തീരുവ കൂട്ടൽ.

First published: February 16, 2019, 10:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading