നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ലോക്ക് ഡൗൺ: യാത്രാ ട്രെയിനുകളുടെ വിലക്ക് മെയ് മൂന്ന് വരെ നീട്ടി ; ടിക്കറ്റ്-റിസര്‍വേഷന്‍ കൗണ്ടറുകളും തുറക്കില്ല

  ലോക്ക് ഡൗൺ: യാത്രാ ട്രെയിനുകളുടെ വിലക്ക് മെയ് മൂന്ന് വരെ നീട്ടി ; ടിക്കറ്റ്-റിസര്‍വേഷന്‍ കൗണ്ടറുകളും തുറക്കില്ല

  രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ ചരക്ക്-പാഴ്സൽ ട്രെയിനുകളുടെ സര്‍വീസുകൾ പഴയത് പോലെ തുടരും.

  News18 Malayalam

  News18 Malayalam

  • Share this:
   ന്യൂഡൽഹി: സമ്പൂർണ്ണ ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തിൽ ട്രെയിൻ സര്‍വീസുകൾക്കേർപ്പെടുത്തിയ വിലക്കും നീട്ടി. എല്ലാ യാത്രാ ട്രെയിനുകൾക്ക് നിലവിലുള്ള വിലക്ക് മെയ് 3 വരെ നീട്ടിയതായി കേന്ദ്ര റെയിൽ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

   പ്രീമിയം,മെയിൽ‌/എക്സ്പ്രസ് ട്രെയിനുകൾ, പാസഞ്ചർ ട്രെയിനുകൾ, സബര്‍ബന്‍ ട്രെയിനുകള്‍, കൊൽക്കത്ത മെട്രോ റെയിൽ, കൊങ്കൺ റയിൽവേ തുടങ്ങി എല്ലാ സര്‍വീസുകളുടെയും വിലക്ക് മെയ് മൂന്ന് വരെ നീട്ടി എന്നാണ് പ്രസ്താവനയിൽ പറയുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ ചരക്ക്-പാഴ്സൽ ട്രെയിനുകളുടെ സര്‍വീസുകൾ പഴയത് പോലെ തുടരും.You may also like:ഇളവ് വരുത്തണോ എന്ന കാര്യത്തിൽ ഏപ്രിൽ 20ന് ശേഷം തീരുമാനം; പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രധാനഭാഗങ്ങൾ [NEWS]COVID 19| മരണസംഖ്യ ഉയരുന്നു; മോർച്ചറികൾ നിറഞ്ഞു: പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ വീടുകളിൽ സൂക്ഷിക്കേണ്ട ദുര്യോഗത്തിൽ ഇക്വഡോർ ജനത [NEWS]ദൈവം ഞങ്ങൾക്കൊപ്പമുണ്ട്': കോവിഡ് പ്രതിരോധ വിലക്ക് ലംഘിച്ച് പാകിസ്താനിലെ പള്ളികളിൽ ആളുകൾ കൂടുന്നു [NEWS]

   അതുപോലെ തന്നെ റെയിൽവെ സ്റ്റേഷന് അകത്തും പരിസരത്തുമുള്ള ടിക്കറ്റ്- റിസര്‍വേഷൻ കൗണ്ടറുകളും മെയ് മൂന്ന് വരെ അടഞ്ഞു കിടക്കുമെന്നും അറിയിച്ചിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗൺ കാലാവധി അവസാനിക്കാനിരിക്കെ മെയ് മൂന്ന് വരെ സമ്പൂര്‍ണ്ണ ലോക്ക് ഡൗൺ നീട്ടുന്നതായി പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ച കൂടി കർശന നിയന്ത്രണങ്ങൾ തുടരുമെന്നും വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് റെയിൽവെയുടെ അറിയിപ്പ് എത്തുന്നത്.

   Published by:Asha Sulfiker
   First published:
   )}