'ഇന്ത്യ മുന്നോട്ട്, കുടുംബം ഭൂതകാലത്തിൽ തന്നെ' - പാമ്പിനെ പിടിച്ച പ്രിയങ്കയെ വെറുതെ വിടാതെ മോദി

റായ്ബറേലിയിൽ പാമ്പാട്ടികൾക്കും പാമ്പുകൾക്കുമൊപ്പം പ്രിയങ്ക ഗാന്ധി സമയം ചെലവഴിക്കുന്നതിന്‍റെ വീഡിയോ വൈറൽ ആയിരുന്നു.

news18
Updated: May 4, 2019, 2:39 PM IST
'ഇന്ത്യ മുന്നോട്ട്, കുടുംബം ഭൂതകാലത്തിൽ തന്നെ' - പാമ്പിനെ പിടിച്ച പ്രിയങ്കയെ വെറുതെ വിടാതെ മോദി
(പ്രിയങ്ക ഗാന്ധി പാമ്പുകൾക്കൊപ്പം)
  • News18
  • Last Updated: May 4, 2019, 2:39 PM IST
  • Share this:
ന്യൂഡൽഹി: പാമ്പിനെ കൈയിലെടുത്ത കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ വെറുതെ വിടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ പ്രധാനമന്ത്രിയും പ്രിയങ്കയുടെ മുതുമുത്തച്ഛനുമായ ജവഹർലാൽ നെഹ്റുവിന്‍റെ പ്രശസ്തമായ ചിത്രം കൊണ്ടാണ് പ്രിയങ്കയ്ക്ക് മറുപടി കൊടുത്തത്.

വിജയലക്ഷ്മി പണ്ഡിറ്റിനും യു.എസ് പ്രഥമ പൌരയുമായിരുന്ന ജാക്വിലിൻ കെന്നഡിക്കൊപ്പം പാമ്പാട്ടി പാമ്പിനെ കളിപ്പിക്കുന്നത് കണ്ടു നിൽക്കുന്ന ചിത്രത്തെ ഓർമ്മിപ്പിച്ചാണ് നരേന്ദ്ര മോദി പ്രിയങ്ക ഗാന്ധിക്ക് മറുപടി നൽകിയത്.

പാമ്പാട്ടി പാമ്പിനെ കളിപ്പിക്കുന്നത് ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്റു നോക്കി നിൽക്കുന്ന ചിത്രത്തെ അനുസ്മരിപ്പിച്ചായിരുന്നു മോദിയുടെ പരാമർശം. അതിനു ശേഷം രാജ്യം ഒരുപാട് മുന്നോട്ടു പോയി.ജവഹർലാൽ നെഹ്റു, വിജയലക്ഷ്മി പണ്ഡിറ്റ്, യു.എസ് പ്രഥമ പൌര ജാക്വിലിൻ കെന്നഡി

'ഇതൊക്കെയെന്ത്'.. പാമ്പുകൾക്കൊപ്പം കളിച്ച് പ്രിയങ്ക ഗാന്ധി: വീഡിയോ വൈറൽ

പക്ഷേ, അദ്ദേഹത്തിന്‍റെ പിൻതലമുറക്കാർ ഇപ്പോഴും അവിടെ തന്നെ നിൽക്കുകയാണെന്ന് മോദി പറഞ്ഞു. പാമ്പിനെ മയക്കുന്നവർ മാത്രമല്ല ഇന്നത്തെ കാലത്ത് എലിയെ മയക്കുന്നവർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. (കംപ്യൂട്ടർ മൌസിനെയും ഐ.ടി മേഖലയെയും ഉദ്ദേശിച്ച് ആയിരുന്നു എലി പരാമർശം).

റായ്ബറേലിയിൽ പാമ്പാട്ടികൾക്കും പാമ്പുകൾക്കുമൊപ്പം പ്രിയങ്ക ഗാന്ധി സമയം ചെലവഴിക്കുന്നതിന്‍റെ വീഡിയോ വൈറൽ ആയിരുന്നു. പാമ്പിനെ പ്രിയങ്ക ഗാന്ധി കൈയിലെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രിയങ്ക ഗാന്ധിക്കെതിരെ വിമർശനവുമായി നരേന്ദ്ര മോദി രംഗത്തെത്തിയത്.

First published: May 4, 2019, 2:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading