• HOME
  • »
  • NEWS
  • »
  • india
  • »
  • 'യുദ്ധം ഒഴിവാക്കാൻ ഇന്ത്യ കുറച്ച് പക്വത കാട്ടണമെന്ന് പാകിസ്ഥാനിലെ ഭരണകക്ഷി

'യുദ്ധം ഒഴിവാക്കാൻ ഇന്ത്യ കുറച്ച് പക്വത കാട്ടണമെന്ന് പാകിസ്ഥാനിലെ ഭരണകക്ഷി

സമാധാനത്തിനായി ഞങ്ങൾ ശ്രമിച്ചുവെങ്കിലും യാതൊരു പ്രകോപവനുമില്ലാതെ ഇന്ത്യ അക്രമം അഴിച്ചു വിടുകയായിരുന്നു.

  • Share this:
    ഞങ്ങളുമായി യുദ്ധം ഒഴിവാക്കാൻ ഇന്ത്യ കുറച്ച് പക്വത കാട്ടണമെന്ന് പാകിസ്ഥാനിലെ ഭരണകക്ഷിയായ തെഹ്രീക്-ഇ-ഇൻസാഫ്. 'സമാധാനത്തിനായി ഞങ്ങൾ ശ്രമിച്ചുവെങ്കിലും യാതൊരു പ്രകോപവനുമില്ലാതെ ഇന്ത്യ അക്രമം അഴിച്ചു വിടുകയായിരുന്നു. ഒരു പരമാധികാര രാഷ്ട്രം എന്ന നിലയിൽ ഞങ്ങളുടെ രാജ്യവും വ്യോമ മേഖലയും സംരക്ഷിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. ഞങ്ങളുമായി യുദ്ധം ഒഴിവാക്കാൻ ഇന്ത്യ കുറച്ചു കൂടി പക്വത കാട്ടേണ്ടിയിരിക്കുന്നു'.. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്രീക്-ഇ-ഇൻസാഫ് ട്വിറ്റർ സന്ദേശത്തിൽ കുറിച്ചു.



    നിയന്ത്രണരേഖ കടന്ന് ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. അക്രമവും പ്രത്യാക്രമണവും സ്ഥിതിഗതികൾ രൂക്ഷമായ സാഹചര്യത്തിലാണ് തെഹ്രീക്-ഇ-ഇൻസാഫിന്റെ ട്വീറ്റെത്തുന്നത്.

    First published: