നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • 'ഓപ്പറേഷന്‍ ദേവി ശക്തി'; അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ദൗത്യത്തിന് പേര് നല്‍കി ഇന്ത്യ

    'ഓപ്പറേഷന്‍ ദേവി ശക്തി'; അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ദൗത്യത്തിന് പേര് നല്‍കി ഇന്ത്യ

    'ഓപ്പറേഷന്‍ ദേവി ശക്തി' എന്ന പേരിട്ടിരിക്കുന്ന ദൗത്യത്തില്‍ 800 പേരെയാണ് ഇതുവരെ അഫ്ഗാനില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ചത്.

    News18

    News18

    • Share this:
      ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ദൗത്യത്തിന് പേര് നല്‍കി ഇന്ത്യ. 'ഓപ്പറേഷന്‍ ദേവി ശക്തി' എന്ന പേരിട്ടിരിക്കുന്ന ദൗത്യത്തില്‍ 800 പേരെയാണ് ഇതുവരെ അഫ്ഗാനില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ചത്. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

      അതേസമയം അഫ്ഗാനിസ്ഥാനില്‍ നിന്ന് 78 പേരെ ചൊവ്വാഴ്ച ഇന്ത്യയിലെത്തിച്ചു. മലയാളിയായ സിസ്റ്റര്‍ തെരേസ, ക്രാസ്ത സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയിലെ എട്ട് അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ 25 ഇന്ത്യക്കാരും 44 അഫ്ഗാന്‍ സ്വദേശികളും അടങ്ങുന്ന സംഘമാണ് ഡല്‍ഹിയില്‍ എത്തിയത്. ഇന്ത്യന്‍ വ്യോമസേന വിമാനത്തില്‍ കഴിഞ്ഞ ദിവസം ഇവരെ തജികിസ്ഥാനിലേക്ക് മാറ്റിയിരുന്നു. പിന്നീട് എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിക്കുകയായിരുന്നു.



      മലയാളികള്‍ ഉള്‍പ്പെടെ 25 ഇന്ത്യക്കാരും സിഖ് വിഭാഗത്തില്‍പ്പെട്ട 44 അഫ്ഗാനിസ്ഥാന്‍കാരും സംഘത്തിലുണ്ട്. കേന്ദ്ര മന്ത്രിമാരായ ഹര്‍ദീപ് സിംഗ് പുരി, വി. മുരളീധരന്‍ തുടങ്ങിയവര്‍ സംഘത്തെ ഡല്‍ഹി വിമാനത്താവളത്തില്‍ സ്വീകരിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിച്ച സിഖ് മത ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന്റെ മൂന്ന് പകര്‍പ്പും സ്വീകരിച്ചു. ഇവ മഹാവീര്‍ നഗറിലെ ഗുരുദ്വാരയിലേക്ക് മാറ്റി.

      Also read: അഫ്ഗാൻ അഭയാർത്ഥികളെ സ്വീകരിക്കുന്ന രാജ്യങ്ങൾ ഏതൊക്കെ?

      അതിനിടെ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ സഹായവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. ആറ് വിദേശ രാജ്യങ്ങള്‍ അവരുടെ സ്ഥാപനങ്ങള്‍ക്ക് വേണ്ടി അഫ്ഗാനിസ്താനില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കമെന്ന് വ്യക്തമാക്കി. അമേരിക്ക, ഖത്തര്‍ എന്നിവയ്ക്ക് പുറമെ യു.എ.ഇ., ബ്രിട്ടണ്‍, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ഇന്ത്യന്‍ പൗരന്‍മാരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്ക് പിന്തുണ അറിയിച്ചത്.

      ആറുരാജ്യങ്ങളും അവര്‍ക്ക് വേണ്ടി ജോലി ചെയ്യുന്നവരെ കണ്ടെത്തി കാബൂളിലെ വിമാനത്താവളങ്ങളില്‍ നിന്ന് അതത് രാജ്യങ്ങളിലേക്ക് കൊണ്ടുപോകും. പിന്നീട് വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെ ഇവരെ ഇന്ത്യയിലെത്തിക്കുമെന്നാണ് അറിയിച്ചിട്ടുളളത്.

      ആഗസ്റ്റ് 15ന് കാബൂള്‍ താലിബാന്‍ പിടിച്ചെടുത്തതോടെ ഇസ്ലാമിക് തീവ്രവാദ സംഘടനയുടെ ഭരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നൂറുകണക്കിന് അഫ്ഗാനികള്‍ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഓടി. കാബൂളില്‍ നിന്ന് പുറപ്പെടുന്ന ഒരു വിമാനത്തിന്റെ ചക്രങ്ങളില്‍ സ്വയം കൈകള്‍ കയറുകൊണ്ട് ബന്ധിച്ച് പോലും ചിലര്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തി. ഇങ്ങനെ രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ ദാരുണമായി വിമാനത്തില്‍ നിന്ന് വീണ് മരിക്കുകയും ചെയ്തു. എന്നാല്‍ രക്ഷപ്പെടാനായി എയര്‍പോര്‍ട്ടിലൂടെ ഓടുന്ന നിരവധിയാളുകളുടെ വീഡിയോകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു.
      Published by:Jayesh Krishnan
      First published:
      )}