വാഷിങ്ടണ്‍: ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ഇരുരാജ്യങ്ങളും ആക്രമണം ഒഴിവാക്കണമെന്ന് പെന്റഗണ്‍. ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ ഉടലെടുത്തിരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പെന്റഗണിലെ ആക്ടിംഗ് ഡെഫെന്‍സ് സെക്രട്ടറി പാട്രിക് ഷനാഹാന് അമേരിക്കയിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, സൈനിക മേധാവി എന്നിവരുമായി ആശയവിനിമയം നടത്തി. ഇരുരാജ്യങ്ങളും സൈനിക ആക്രണം ഒഴിവാക്കണമെന്നും പെന്റഗണ്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സൈനിക ആക്രമണം ഒഴിവാക്കണമെന്നും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കണമെന്നും കാനഡ വിദേശകാര്യമന്ത്രി ക്രിസ്റ്റ്യാ ഫ്രീലാന്റും ആവശ്യപ്പെട്ടു. അതേസമയം ലേകത്തു നിന്നും ഭാകരവാദം തുടച്ചു നീക്കുന്നതിനുള്ള പോരാട്ടത്തില്‍ പിന്തുണ ഉണ്ടാകുമെന്നും കാനഡ വ്യക്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരി 14-ന് ജമ്മുവിലെ പുല്‍വമായില്‍ 20 സി.ആര്.പി.എഫ് ജവാന്മാരെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. പാകാസ്ഥാന്‍ ആസ്ഥാനയമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ ജെയ്ഷ് ഇ- മുഹമ്മദായിരുന്നു ഈ ആക്രമണത്തിനു പിന്നില്‍.
Also Read
ഇന്ത്യ-പാക് സംഘർഷം: ആശങ്കയറിയിച്ച് ലോകരാഷ്ട്രങ്ങൾ; മധ്യസ്ഥ ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യപുല്വാമ ആക്രമണത്തിനുള്ള തിരിച്ചടിയായി ഫെബ്രുവരി 26-ന് പുലര്‍ച്ചെ പാകിസ്ഥാനിലെ ജയ്ഷ് ഇ- മുഹമ്മദിന്റെ ക്യാമ്പുകള്‍ ബോംബിട്ട് തകര്‍ത്തിരുന്നു. ചൊവ്വാഴ്ച വ്യോമാതിര്‍ത്തി ലംഘിച്ച ഇന്ത്യയുടെ രണ്ട് പോര്‍വിമാനങ്ങള്‍ വെടിവച്ചിട്ടെന്നും പൈലറ്റിനെ അറസ്റ്റ് ചെയ്തെന്നും പാകിസ്ഥാന് അവകാശവാദമുന്നയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.