നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'CAA ഇന്ത്യയുടെ ആഭ്യന്തരകാര്യം'; നിലപാട് എല്ലാ രാജ്യങ്ങളുമായി പങ്കുവെച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

  'CAA ഇന്ത്യയുടെ ആഭ്യന്തരകാര്യം'; നിലപാട് എല്ലാ രാജ്യങ്ങളുമായി പങ്കുവെച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

  നിയമം  ഇന്ത്യയിലെ നിലവിലുള്ള പൗരന്മാരെ ബാധിക്കില്ല.  ഇന്ത്യൻ അംബാസഡർമാരോട് ആ രാജ്യങ്ങളിലെ സർക്കാരുകളുമായി ബന്ധപ്പെടാനും അവിടത്തെ മാധ്യമങ്ങളുമായി ബന്ധപ്പെടാനും ആവശ്യപ്പെട്ടതായും വിദേശകാര്യ വക്താവ് രവീഷ് കുമാർ.

  ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ

  ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ

  • Share this:
  പൗരത്വ നിയമ ഭേദഗതി, പൗരത്വ രജിസ്ട്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിലപാട് വക്തമാക്കി വിദേശകാര്യ മന്ത്രാലയം. ഭരണഘടനയക്ക് അനുസൃതമായാണ് നിയമം പാസാക്കിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിഷയം  ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. ഇന്ത്യയുടെ നിലപാട് എല്ലാ രാജ്യങ്ങളുമായി പങ്കുവെച്ചിട്ടുണ്ടെന്നും വിദേശകാര്യ  വക്താവ് രവീഷ് കുമാർ അറിയിച്ചു.

  നിയമം  ഇന്ത്യയിലെ നിലവിലുള്ള പൗരന്മാരെ ബാധിക്കില്ല.  ഇന്ത്യൻ അംബാസഡർമാരോട് ആ രാജ്യങ്ങളിലെ സർക്കാരുകളുമായി ബന്ധപ്പെടാനും അവിടത്തെ മാധ്യമങ്ങളുമായി ബന്ധപ്പെടാനും ആവശ്യപ്പെട്ടതായും രവീഷ് കുമാർ പറഞ്ഞു. പൗരത്വ നിയമത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയും പാകിസ്ഥാനും തമ്മിൽ ചർച്ചകൾ നടക്കുന്നതായുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിക്കാനാവില്ല. കശ്മീർ വിഷയം ചർച്ച ചെയ്യാൻ ഇസ്ലാമിക രാജ്യങ്ങൾ യോഗം ചേരുന്നുവെന്നത് അഭ്യൂഹങ്ങൾ മാത്രമാണ്. ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയം  ചർച്ച ചെയ്യാൻ യോഗങ്ങൾ നടക്കുന്നതായി അറിയില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.

  Also Read- CAA പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ പ്രചാരണ പരിപാടിയുമായി BJP

  എൻ ആർ.സിക്കെതിരായ പ്രതിഷേധങ്ങളെ തുടർന്ന് അസമിലെ ഗുവാഹത്തിയിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ - ജപ്പാൻ ഉച്ചകോടി മാറ്റി വെച്ചിരുന്നു. ജപ്പാനുമായി ചർച്ച ചെയ്ത് പുതിയ തീയതി ഉടൻ തീരുമാനിക്കുമെന്നും രവീഷ് കുമാർ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെ തുടർന്ന് രാജ്യത്ത് അരങ്ങേറുന്ന പ്രക്ഷോഭങ്ങൾ വിദേശ നയതന്ത്ര രംഗത്ത് രാജ്യത്തിന് തിരിച്ചടിയായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.

  പുൽവാമ ആക്രമണം, ബാലകോട്ട് വ്യോമാക്രമണം, ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കൽ, അയോധ്യ വിധി എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ സർക്കാർ വിദേശ പ്രതിനിധികൾക്ക് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കാൻ യോഗം നടത്തുകയും രേഖകൾ ഉൾപ്പെടെ നൽകി വിശദീകരിക്കുകയും ചെയ്തിരുന്നു. പൗരത്വ നിയമത്തെ കുറിച്ച് സർക്കാർ ഇത്തരം ഒരു നടപടികൾ കൈക്കൊണ്ടില്ലെന്ന് വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
  Published by:Rajesh V
  First published:
  )}